Premium

ചൈനീസ് പട്ടാളക്കാരേ തല്ലി ഓടിച്ച് ഇന്ത്യൻ സൈന്യം

അരുണാചലിൽ ഇന്ത്യാ ചൈനാ അതിർത്തിയിൽ ചൈനീസ് പട്ടാളക്കാരേ അടിച്ചോടിക്കുന്ന ഇന്ത്യൻ സൈനീകരുടെ ഉശിരുള്ള പോരാട്ടത്തിന്റെ വീഡിയോ വൈറൽ. കഴിഞ്ഞ ദിവസം ഉണ്ടായ ഇന്ത്യാ ചൈനാ അതിർത്തിയിലെ സംഘർഷത്തിനിടെയാണ് ചൈനീസ് പട്ടാളക്കാരെ ഇന്ത്യ അടിച്ചോടിച്ചത്. നൂറിലധികം വരുന്ന ചൈനീസ് സൈനീകർ അരുണാചൽ അതിർത്തിയിൽ കൈയ്യേറാനും ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഇന്ത്യൻ സൈനീകർ പ്രതിരോധിക്കുകയും തല്ലി ഓടിക്കുകയും ആയിരുന്നു.

വെടി നിർത്തൽ രേഖയിലെ ഉണ്ടാക്കിയ ഒത്തു തീർപ്പ് ധാരണ പ്രകാരം അതിർത്തിയിൽ കാവൽ നില്ക്കുന്ന ഇരു രാജ്യങ്ങളുടേയും സൈനീകർ തോക്കുകളോ കത്തി ബോംബ് അങ്ങിനെയുള്ള ആയുധങ്ങൾ ഒന്നും കൈവശം വയ്ക്കാൻ പാടില്ല. മാത്രമല്ല ഇവർക്ക് കൈവശം വയ്ക്കാവുന്ന ഏക ആയുധം എന്ന് പറയാനുള്ളത് ഒരു വടി മാത്രമാണ്‌. ഒരു മീറ്ററോളം വരുന്ന വടി ഇവിടെ ഇരു രാജ്യത്തേയും സൈനീകർക്ക് കൈവശം വയ്ക്കാവുന്നതാണ്‌. ഈ വടി ഉപയോഗിച്ച് സംഘർഷം ഉണ്ടായപ്പോൾ ഇന്ത്യൻ ചൈന സൈനീകർ പരസ്പരം തല്ലുന്ന ദൃശ്യങ്ങളാണിപ്പോൾ പ്രചരിക്കുന്നത്

വീഡിയോ ഔദ്യോഗികമല്ല എന്നും സ്ഥിരീകരിക്കാൻ ആവില്ലെന്നും ഉന്നത സൈനീക കേന്ദ്രങ്ങൾ അറിയിച്ചു. എത്തരത്തിലാണ്‌ ഇത്തരത്തിൽ വീഡിയോകൾ പുറത്ത് വന്നത് എന്നും വ്യക്തത ഇല്ലെന്നും അറിയിച്ചു. എന്തായാലും ഇന്ത്യാ ചൈനാ അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങൾ വീണ്ടും തലപൊക്കുകയാണ്‌.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം വീണ്ടും രൂക്ഷമായ സാഹചര്യമാണ്‌ അതിർത്തിയിൽ നിന്നും വരുന്നത്.ലഡാക്ക് പോലെ ഇപ്പോൾ അരുണാചലിലും ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി എന്ന് പറയുമ്പോൾ ഗൗരവമായാണ്‌ സൈനീകർ ഇതിനെ കാണുന്നത്. പ്രത്യേകിച്ച് അരുണാചൽ പ്രദേശിൽ ചൈനയുടെ അവകാശ വാദം നിലനില്ക്കുന്ന സാഹചര്യത്തിൽ..അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ചൈനീസ് പട്ടാളക്കാർ സമ്പൂർണ ആസൂത്രണത്തോടെ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ സൈനികരുടെ മുന്നിൽ ഫലമുണ്ടായില്ല. ഈ ഏറ്റുമുട്ടലിൽ 9 ഇന്ത്യൻ സൈനികർക്കും 22 ചൈനീസ് സൈനികർക്കും പരിക്കേറ്റതായി വാർത്തകളുണ്ട്.

ഇന്ത്യൻ സൈനികർ അനധികൃതമായി അതിർത്തി കടന്നെന്നാണ് ചൈനയുടെ അവകാശവാദം.എന്നാൽ ഇന്ത്യൻ ഭാഗത്തേക്ക് കൈയ്യേറാൻ ശ്രമിച്ചപ്പോളോ ചൈനാ പട്ടാളക്കാരേ തല്ലി ഓടിച്ചതാണ്‌ എന്ന് ഇന്ത്യൻ സൈനീകർ പറയുന്നു.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

22 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

34 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

3 hours ago