topnews

ചൈനയേ തകർക്കാൻ ഇന്ത്യൻ നേവി, പുതിയ 200യുദ്ധ കപ്പലും 143വിമാനങ്ങളും മുങ്ങികപ്പലുകളും

ഇന്ത്യൻ നാവിക സേന വമ്പൻ മാറ്റത്തിനായി ഒരുങ്ങുന്നു.143 വിമാനങ്ങളും, 130 ഹെലികോപ്റ്ററുകളും ഉൾപ്പെടെ ഉള്ള 132 യുദ്ധ കപ്പലുകൾ അടങ്ങിയ വൻ പത്മ വ്യൂഹം സ്വന്തമാക്കാൻ ഒരുങ്ങുകയാണ്‌. ലോകത്തേ ഏറ്റവും വലിയ ജല സേനകളിൽ ഒന്നായി മാറാനുള്ള വൻ നീക്കത്തിന്റെ ഭാഗമായാണിത്. സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിട്ടിട്ടും എന്തുകൊണ്ടാണ്‌ വ്യോമ സേന ലോകോത്തരമായ വനീകരണം ഇല്ലാതെ പോകുന്നത് എന്നതിനു ഉത്തരമാണിത്.

നരേന്ദ്ര മോദി സർക്കാർ വന്ന ശേഷമാണ്‌ ഇന്ത്യൻ സൈന്യം അടി മുടി അത്യുഗ്ര ആയുധങ്ങളുമായി നവീകരിക്കപ്പെടുന്നത്. നാവികസേനയ്ക്ക് ഇപ്പോൾ 68 യുദ്ധക്കപ്പലുകളും കപ്പലുകൾ ഓഡർ ചെയ്തത് ലഭിക്കാനുണ്ട്. ഇതിന്റെ മൂല്യം ഏകദേശം 2 ലക്ഷം കോടി രൂപയ്ക്കും മുകളിൽ വരും. ഇതിനു പുറമേ ഇനി വാങ്ങാൻ ലക്ഷ്യമിടുന്നതാണ്‌ 143 വിമാനങ്ങളും 130 ഹെലികോപ്റ്ററുകളും ഉള്ള 132-യുദ്ധക്കപ്പലുകളും .ഇതോടെ നിലവിൽ ഉള്ള യുദ്ധ കപ്പലുകൾ കൂടാതെ നാവികെ സേനയ്ക്ക് പുതിയ 200 പടക്കപ്പലുകൾ കൂടി ആവനാഴിയിലേക്ക് യുദ്ധം നയിക്കാൻ എത്തിചേരും

വലിയ ഭൂതന്ത്ര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ചൈനയുടെ വികസിച്ചുകൊണ്ടിരിക്കുന്ന കപ്പൽ പടയേ അതി ജീവിക്കുന്നതിനും ആണ്‌ ഇന്ത്യയുടെ വൻ കടൽ പടകോപ്പ് പദ്ധതിയുടെ ലക്ഷ്യം. ലോകത്ത് ഒരു രാജ്യം ഒറ്റയടിക്ക് 200ലധികം യുദ്ധ കപ്പലുകൾ വാങ്ങാൻ പദ്ധതിയിടുന്നത് ലോക ചരിത്രത്തിൽ പോലും കേട്ട് കേൾവിയില്ലാത്ത കാര്യമാണ്‌. രാജ്യം കാക്കുന്നതിനു അത്ര വലിയ നീക്കങ്ങളാണ്‌ ഭാരതം നടത്തുന്നത്.

രാജ്യം കാക്കുക എന്നാൽ ഭാരതത്തിലെ ഓർറ്റോ പൗരനേയും അവരുടെ സമ്പത്തും ഭൂമിയും ചൈനയുടെ അധിനിവേശത്തിൽ നിന്നും സംരക്ഷിക്കുന എന്ന വൻ പദ്ധതിയാണ്‌ നടപ്പാക്കുന്നത്. ഇന്ത്യൻ സംസ്ഥാനങ്ങളായ കാശ്മീരും അരുണാചലും പോലും മൊത്തത്തിൽ അവകാശം ഉന്നയിക്കുന്ന ചൈനയുടെ അപകടകരമായ നിലപാടുകൾ മുന്നിൽ കണ്ടാണ്‌ വൻ നവീകരണം സൈന്യത്തിൽ ഇന്ത്യ നടപ്പാക്കുന്നത്

200ഓളം പുതിയ പടക്കപ്പലുകൾ വരുന്നതോടെ നാവികസേനയ്ക്ക് മറ്റൊരു എട്ട് അടുത്ത തലമുറ നവീകരണവും കരുത്തും ആയി മാറും എന്നും കണക്കുകൂട്ടുന്നു.ഇതിനെല്ലാം പുറമേ അന്തർ വാഹിനികളുടെ എണ്ണം കൂട്ടും. പുതിയ കോർവെറ്റുകൾ, ഒമ്പത് അന്തർവാഹിനികൾ, അഞ്ച് സർവേ വെസലുകൾ, രണ്ട് വിവിധോദ്ദേശ്യ കപ്പലുകൾ എന്നിവയ്ക്ക് പ്രാഥമിക അംഗീകാരം ആയിട്ടുണ്ട്. ഇതിനും പുറമേ കൊച്ചി ഷിപ്പ് യാർഡിൽ ലോകത്തേ തന്നെ ഏറ്റവും വലിയ വിമാന വാഹിനി ഒരെണ്ണം കൂടി നിർമ്മിക്കാനും തുടക്കം ഇട്ടു കഴിഞ്ഞു.ലക്ഷ്യമിടുന്ന ആയുധങ്ങളിലും പടക്കോപ്പുകളിലും ഭൂരിഭാഗവും വരും വർഷങ്ങളിൽ ഇന്ത്യയിൽ തന്നെ നിർമ്മിച്ചെടുക്കാനും ലക്ഷ്യമിടുന്നു.സംഭരണ ​​പ്രക്രിയയുടെ തുടക്കത്തിൽ ഒരു പ്രത്യേക ആയുധ സംവിധാനത്തിനോ ഉപകരണങ്ങൾക്കോ ​​വേണ്ടി പ്രതിരോധ മന്ത്രാലയം ഒരു ബ്രഹത് പദ്ധതി തന്നെ തയ്യാറാക്കി കഴിഞ്ഞു

ഇന്ത്യൻ കപ്പൽശാലകളിൽ യുദ്ധ കപ്പൽ നിർമ്മാണത്തിന്റെ വേഗത വർദ്ധിപ്പിക്കും.പഴയ കപ്പലുകളുടെ പുരോഗമനപരമായ ഡീകമ്മീഷൻ, ബജറ്റ് പരിമിതികൾ എന്നിവയെ അഭിമുഖീകരിക്കുമ്പോൾ, നാവികസേന ക്ക് 2030ഓടെ ഏകദേശം 155-160 യുദ്ധക്കപ്പലുകൾസേനാ തലത്തിലെത്തും എന്ന് കണക്കാക്കുന്നു.

2035 ഓടെ കുറഞ്ഞത് 175- 200 യുദ്ധക്കപ്പലുകളെങ്കിലും കരസ്ഥമാക്കാൻ സാധിക്കും എന്നതാണ്‌ ഇപ്പോൾ ലക്ഷ്യമിടുന്നത്. യുദ്ധവിമാനങ്ങൾ, വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയുടെ എണ്ണത്തിൽ വർധനവ് ഇതനുസരിച്ച് ഉണ്ടാകും. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി-നാവികസേന ആഫ്രിക്കയിലെ ജിബൂട്ടി, പാക്കിസ്ഥാനിലെ കറാച്ചി, ഗ്വാദർ എന്നിവയ്ക്ക് ശേഷം കൂടുതൽ വിദേശ താവളങ്ങൾക്കായി ആക്രമണോത്സുകമായി മാറുകയാണ്‌.

ചൈന ഇന്ത്യക്ക് ചുറ്റും തുറമ്മുഖവും താവളങ്ങളും ഉണ്ടാക്കുന്നു.ഇന്തോ-പസഫിക്കിലും നിലവിലുള്ള ലോജിസ്റ്റിക് വെല്ലുവിളി മറികടക്കാൻ ഇപ്പോൾ വൻ നീക്കത്തിലാണ്‌. 355 യുദ്ധക്കപ്പലുകളും അന്തർവാഹിനികളുമുള്ള ലോകത്തിലെ ഏറ്റവും വലിയ നാവികസേനയാണിപ്പോൾ ചൈനക്ക് ഉള്ളത്.ചൈനയും പുതിയ യുദ്ധ കപ്പലുകൾ വൻ തോതിൽ നിർമ്മിക്കുകയാണ്‌. കഴിഞ്ഞ 10 വർഷത്തിനിടെ ചൈന 150 യുദ്ധക്കപ്പലുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച്-ആറ് വർഷത്തിനുള്ളിൽ ചൈനയുടെ യുദ്ധ കപ്പലുകളുടെ എണ്ണം 555 എന്നതിലേക്ക് എത്തും എന്നും വിലയിരുത്തുന്നു.അപ്പോഴേക്കും ചൈനീസ് വിമാനവാഹിനിക്കപ്പലുകൾ ഇന്ത്യക്ക് ചുറ്റും പ്രവർത്തിക്കാൻ തുടങ്ങും. ഇതിനേ മറികടക്കുകയാണ്‌ ഇപ്പോൾ ഇന്ത്യ നാവിക സേനയിലെ കപ്പലുകളും, മുങ്ങി കപ്പലുകളും വിമാനങ്ങളും വിമാന വാഹിനികളും കൂടുതൽ സ്വന്തമാക്കി ചെയ്യുന്നത്.

ഒരു വർഷം മുമ്പ് കമ്മീഷൻ ചെയ്‌തഐഎൻഎസ് വിക്രാന്ത് 45,000 ടൺ ശേഷിയുള്ളതാണ്‌. ഇതാണ്‌ നിലവിൽ ഇന്ത്യയുടെ ഒരു ആശ്വാസം. 65,000 ടൺ ശേഷിയുള്ള പുതിയ വിമാനവാഹിനിയാണ്‌ പുതുതായി ഇന്ത്യ നിർമ്മിക്കുക. ഇത് കൊച്ചി ഷിപ്പ് യാർഡിൽ ആയിരിക്കും.ഐഎൻഎസ് വിക്രാന്തിനേ അപേക്ഷിച്ച് ചിലവ് കുറവായിരിക്കും ഇതിന്റെ പണികൾക്ക്. കാരണം ആദ്യ കപ്പൽ പണിതതിന്റെ എല്ലാ സാങ്കേതിക വിദ്യയും മറ്റും നിലവിൽ കൊച്ചിയിൽ ഉണ്ട്. 42,000 കോടി രൂപയ്ക്ക് ആറ് അഡ്വാൻസ്ഡ് ഡീസൽ-ഇലക്‌ട്രിക് അന്തർവാഹിനികൾ നിർമ്മിക്കാനുള്ള ‘പ്രോജക്റ്റ്-75 ഏറെ കാലമായി മുടങ്ങി കിടക്കുന്നതിനാൽ ഇന്ത്യ ഫ്രാൻസുമായി ചേർന്ന് നിന്നും മുങ്ങികപ്പൽ നിർമ്മിക്കാനുള്ള പദ്ധതിയുമായി ഇപ്പോൾ മുന്നോട്ട് പോകുന്നു.. മൂന്ന് സ്കോർപീൻ അന്തർവാഹിനികൾ കൂടി നിർമ്മിക്കാൻ സർക്കാർ ഒരുങ്ങുകയാണ്.

45,000 കോടി രൂപയുടെ ഒമ്പത് മൂലധന ഏറ്റെടുക്കൽ പദ്ധതികൾക്ക് കേന്ദ്രം അനുമതി നൽകിയതോടെ ഇന്ത്യ 12 സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങൾ വാങ്ങും.ഇതും നാവിക സേനയ്ക്കായിരിക്കും.ഓർഡറിലുള്ള മറ്റ് 61 കപ്പലുകളിൽ, റഷ്യയിലെ രണ്ട് യുദ്ധക്കപ്പലുകൾ ഒഴികെ എല്ലാം ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്നുണ്ട്.രണ്ട് മിസൈൽ പ്രതിരോധ സംവിധാനം കൂടി ഇന്ത്യൻ നഗരങ്ങളിൽ ഉടൻ എത്തും.ഇതിലെമ്മാം പുറമേ 9,805 കോടി രൂപയ്ക്ക് കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമ്മിക്കുന്ന ആറാം തലമുറ മിസൈൽ വാഹക കപ്പലും ഉണ്ട്. ഇത് 2027ൽ പുറത്തിറങ്ങും.

Karma News Network

Recent Posts

ആർ.എൽ.വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്, നർത്തകി സത്യഭാമ കീഴടങ്ങണം, ഹൈക്കോടതി

കൊച്ചി: ന‍ർത്തകൻ ആ‍ർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമയോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചു. ഒരാഴ്ചക്കുളളിൽ കേസ് പരിഗണിക്കുന്ന…

4 mins ago

ചക്രവാതച്ചുഴി, അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് മഴ കനക്കും

തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മറാത് വാഡയ്ക്കുമുകളിലായി ചക്രവാതച്ചുഴി…

6 mins ago

സുപ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുസ്ലീം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥി

തിരുവനന്തപുരം∙ സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്റുമായ ഹാരിസ് ബീരാൻ മുസ്‍ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി. തിരുവനന്തപുരത്തു നടന്ന…

30 mins ago

ഇനി സുരേഷ് സർ ആണ്, ഇനി അങ്ങനെ ഞാൻ വിളിക്കൂ, സുരേഷ് ഗോപിയുടെ വിജയത്തിൽ മേജർ രവി

“പലരും ട്രോളി ഒരു വഴിക്കാക്കാൻ ശ്രമിച്ച വ്യക്തിയാണ് സുരേഷ് ഗോപി, സുരേഷ് ഗോപിയുടെ ഈ വിജയം എല്ലാവര്ക്കും ഉള്ള ഒരു…

46 mins ago

അഭിമാനകരമാണ്‌, രാജി വാർത്തകൾ ശരിയല്ല

താൻ നരേന്ദ്ര മോദി മന്ത്രിസഭയിൽ നിന്നും രാജിവയ്ക്കില്ലെന്നും ഇത്തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണ്‌ എന്നും സുരേഷ് ഗോപി. മോദി സർക്കാരിൻ്റെ…

56 mins ago

മുരളീധരന്റെ തോൽവി, തൃശൂർ ഡിസിസിയിൽ നാടകീയ രം​ഗങ്ങൾ, അദ്ധ്യക്ഷൻ ജോസ് വള്ളൂർ രാജിവച്ചു

തൃശൂർ : കെ മുരളീധരന്റെ കനത്ത തോൽവിക്ക് പിന്നാലെ ഡിസിസി അദ്ധ്യക്ഷൻ ജോസ് വള്ളൂർ രാജിവച്ചു. യുഡിഎഫ് ജില്ലാ ചെയർമാനായ…

1 hour ago