national

ഭാരത് മാതാ കീ ജയ്, ഇന്ത്യൻ നാവിക സേനയ്‌ക്ക് നന്ദി അറിയിച്ച് ജീവനക്കാർ

ന്യൂഡല്‍ഹി : അറബിക്കടലിൽ ലൈബീരിയൻ ചരക്കു കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചതിന് പിന്നാലെ ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് ആ​ഹ്ലാദം പ്രകടിപ്പിച്ച് കപ്പലിലെ ജീവനക്കാർ. ‘എംവി ലില നോർഫോക്’ എന്ന ചരക്കുകപ്പലിലെ ജീവനക്കാരുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. നാവികസേനയുടെ മറൈന്‍ കമാന്‍ഡോകള്‍ (മര്‍കോസ് സാഹസികമായി രക്ഷപ്പെടുത്തിയ 15 ഇന്ത്യക്കാരുള്‍പ്പെടെയുള്ള 21 ജീവനക്കാരാണ് ദൃശ്യങ്ങളിലുള്ളത്.

നാവികസേനയുടെ കപ്പലിലിരിക്കുന്ന ജീവനക്കാര്‍, ഭാരത് മാതാ കീ ജയ് വിളിക്കുന്നതും ഇന്ത്യന്‍ നാവികസേനയെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് പറയുന്നതും വീഡിയോയിലുണ്ട്. 24 മണിക്കൂറോളം തങ്ങള്‍ കുടുങ്ങിക്കിടന്നുവെന്നും നാവികസേനയെത്തി രക്ഷപ്പെടുത്തിയതോടെയാണ് ആശ്വാസമായതെന്നും സംഘത്തിലുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു.

ഇന്ത്യൻ നാവിക സേന കമാൻഡോ നീക്കത്തിലൂടെയാണ് ചരക്കു കപ്പൽ റാഞ്ചാനുള്ള ശ്രമം പരാജയപ്പെടുത്തിയത്. കപ്പലിൽ ഇറങ്ങിയ കമാൻഡോകൾ നൽകിയ മുന്നറിയിപ്പിന് പിന്നാലെ കടൽകൊള്ളക്കാർ കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. നാവികസേനയുടെ മറൈൻ കമാൻഡോകൾ (മാർകോസ്) യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈയിലാണ് ചരക്കുകപ്പലായ എംവി ലില നുർഫോക്കിന് അടുത്തെത്തിയത്. തുടർന്ന് ഹെലികോപ്റ്ററിൽ റാഞ്ചിയ കപ്പലിൽ കമാൻഡോകൾ ഇറങ്ങി.

തുടർന്ന് കപ്പലിന്റെ ഓരോ തട്ടിലും വിശദപരിശോധന നടത്തി കൊള്ളക്കാർ ആരുമില്ലെന്ന് ഉറപ്പാക്കി. അഭയം തേടാനുള്ള പ്രത്യേക അറയിൽ ഒളിച്ചിരുന്ന ജീവനക്കാരെ കമാൻ‍ഡോകൾ മോചിപ്പിച്ചു. സേനയുടെ വിമാനം വെള്ളിയാഴ്ച രാവിലെ മുതൽ കപ്പലിന് മുകളിലൂടെ പറന്ന് നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു.

 

karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

14 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

21 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

35 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

50 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago