national

നിലവിളിച്ച് ഇറാൻ, രക്ഷിച്ച് മോദി, കൊള്ളക്കാർ തട്ടിയ ഇറാന്റെ കപ്പൽ അത്യുജ്ജ്വലമായി രക്ഷിച്ച് ഇന്ത്യൻ

കൊള്ളക്കാർ തട്ടിയെടുത്ത് ഇറാൻ കപ്പലിനെ രക്ഷിക്കാൻ ഇന്ത്യൻ സൈന്യം അറബികടലിൽ. സൊമാലിയൻ കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ സുരക്ഷിതമായി മോചിപ്പിക്കാൻ ഇന്ത്യൻ നാവികസേന തങ്ങളുടെ യുദ്ധക്കപ്പൽ ഐഎൻഎസ് സുമിത്രയെ വിന്യസിച്ചതായി നാവിക സേനാഔദ്യോഗിക വക്താവ് അറിയിച്ചു. ഇന്ത്യൻ നേവിയുടെ മിഷൻ വിന്യസിച്ച യുദ്ധക്കപ്പലിൻ്റെ വേഗത്തിലുള്ള ഓപ്പറേഷൻ ഹൈജാക്ക് ചെയ്ത് ഇറാനിയൻ കപ്പലിന്റെ  ബന്ദികളാക്കിയ 17 കപ്പൽ ജീവനക്കാരേ രക്ഷിച്ചു എന്നും ഇന്ത്യൻ നാവിക സേന അറിയിച്ചു.

ഹൂതികളേ വിട്ട് ലോക രാജ്യങ്ങളുടെ കപ്പലുകൾ ചെങ്കടലിൽ ആക്രമിക്കാൻ ചൂട്ട് പിടിക്കുന്ന രാജ്യമാണ്‌ ഇറാൻ. ഇറാന്റെ സപോർട്ടുള്ള ഹൂതി ഇസ്ളാമിക ഭീകരന്മാർ ഇന്ത്യയുടെ 2 കപ്പലുകളും ആക്രമിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ഇറാൻ സോമാലിയൻ കപ്പൽ കൊക്കാരുടെ കൈയ്യിൽ പെട്ട് സഹായത്തിനു നിലവിളിക്കുകയാണ്‌. ആ മാനുഷികമായ നിലവിളി മനുഷ്യ ഹൃദയം ഉള്ള നരേന്ദ്ര മോദി കേൾക്കുകയും ഇറാൻ എന്ന ഭീകരർക്ക് കുട പിടിക്കുന്ന രാജ്യത്തിനു മാനുഷികമായ സഹായം എത്തിക്കുകയുമാണ്‌

അറബ് രാജ്യങ്ങൾ ഒന്നും ഇറാനു സഹായം എത്തിക്കാൻ ആയില്ല. ഖത്തറും തുർക്കിയും കടൽ കൊക്കാരുടെ അടുത്ത് പൊലും എത്തിയില്ല. അതിനുള്ള കരുത്ത് പൊലും അവർക്കില്ല. അറബി കടൽ അടക്കി ഭരിക്കുന്ന ഇന്ത്യൻ കരുത്തിനു മുന്നിൽ കഴിഞ്ഞ ദിവസം ബ്രിട്ടൻ പോലും സല്യൂട്ട് ചെയ്തിരുന്നതും നമ്മൾ കണ്ടു. അന്ന് ബ്രിട്ടീഷ് എണ്ണ കപ്പൽ രക്ഷിച്ചു എങ്കിൽ ഇപ്പോൾ തീവ്ര ഇസ്ളാമിക് രാജ്യമായ ഇറാന്റെ കപ്പലാണ്‌ ഇന്ത്യൻ നേവി രക്ഷിച്ചത്. ഇറാന്റെ കൂട്ടുകാരായ ഖത്തറും, ബഹറിനും, തുർക്കി, ഈജിപ്ത്, സിറിയ, ലബനോൻ എല്ലാം അന്തം വിട്ട് നില്ക്കുകയാണ്‌.

ഹൈജാക്ക് ചെയ്യപ്പെട്ട കപ്പലിനെയും ജീവനക്കാരെയും സുരക്ഷിതമായി മോചിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുന്നു ഇന്ത്യൻ നാവികസേനാ വക്താവ് എക്‌സിൽ പറഞ്ഞു. സൊമാലിയയുടെ കിഴക്കൻ തീരത്തും ഏദൻ ഉൾക്കടലിലും കടൽക്കൊള്ള വിരുദ്ധ വിന്യാസത്തിലുള്ള യുദ്ധക്കപ്പൽ ഇറാൻ്റെ പതാകയുള്ള മത്സ്യബന്ധന കപ്പൽ (എഫ്‌വി) ഇമാൻ ഹൈജാക്ക് ചെയ്തതുമായി ബന്ധപ്പെട്ട സഹായത്തിനുള്ള നിലവിളി അതായത് എസ് ഒ സ് ആദ്യമായി കിട്ടിയത് ഇന്ത്യൻ നേവിക്കാണ്‌. തുടർന്നാണ്‌ ഇന്ത്യൻ യുദ്ധ കപ്പൽ അങ്ങോട്ട് തിരിച്ചത്.ഇന്ത്യയുടെ ഐഎൻഎസ് സുമിത്ര പടക്കപ്പൽ കടൽ കൊക്കാരേ തവിടു പൊടിയാക്കും എന്നതിനും സംശയം ഇല്ല.

ഇപ്പോൾ പുറത്ത് വരുന്ന അപ്ഡേറ്റുകൾ പ്രകാരം കടൽക്കൊള്ളക്കാർ കപ്പലിൽ കയറുകയും അതിലെ 17 ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്തിരുന്നു . കപ്പൽ ജീവനക്കാരേ കെട്ടിയിട്ടിരിക്കുകയാരുന്നു. കപ്പലിലേ സാധനങ്ങൾ പലതും കൊക്കാർ അവരുടെ ബോട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇന്ത്യൻ പടക്കപ്പൽ സുമിത ഇപ്പോൾ ഈ കപ്പലിനെ തടഞ്ഞു.ജീവനക്കാരെയും സുരക്ഷിതമായി മോചിപ്പിച്ചു. കടൽ കൊക്കാരേ ഇന്ത്യൻ സൈന്യം കീഴ്പെടുത്തുമോ അതോ കൊലപ്പെടുത്തുമോ എന്നും വ്യക്തമല്ല. കടലിലെ എല്ലാ കപ്പലുകളുടെയും നാവികരുടെയും സുരക്ഷയ്ക്കുള്ള ഇന്ത്യൻ നാവികസേനയുടെ ദൃഢനിശ്ചയത്തെയാണ് ഈ ദൗത്യം പ്രതീകപ്പെടുത്തുന്നതെന്ന് നാവികസേന കൂട്ടിച്ചേർത്തു.

ബോട്ടിനൊപ്പം 17 ജീവനക്കാരെയും വിജയകരമായി മോചിപ്പിക്കുകയും ചെയ്തു,” നാവികസേന പറഞ്ഞു. ഇറാൻ കപ്പൽ കപ്പൽ പിന്നീട് അണുവിമുക്തമാക്കുകയും മുന്നോട്ടുള്ള ഗതാഗതത്തിനായി വിട്ടയക്കുകയും ചെയ്തു. 2008 മുതൽ കടൽക്കൊള്ളയുടെ കുത്തൊഴുക്കിൽ ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ സൊമാലിയയിൽ നിന്ന് തുടർച്ചയായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ചെങ്കടൽ മേഖലയിലെ സംഘർഷങ്ങൾക്കും സുരക്ഷാ ആശങ്കകൾക്കും ഇടയിൽ – വടക്ക്, മധ്യ അറബിക്കടൽ മുതൽ ഏദൻ ഉൾക്കടൽ വരെ ഒരു പ്രത്യേക സുരക്ഷാ പാലയം തീർത്തിട്ടുണ്ട്.

റെഡ് സീയിൽ ഇന്ത്യ അതിൻ്റെ നാവിക സാന്നിധ്യം 10-12 യുദ്ധക്കപ്പലുകളായി വർദ്ധിപ്പിച്ചു.പേർഷ്യൻ ഗൾഫിലും സൊമാലിയയുടെ തീരത്തും ഏദൻ ഉൾക്കടലും കടൽക്കൊള്ള തടയുമെന്നും വ്യാപാര കപ്പലുകളെ സംരക്ഷിക്കുമെന്നും നാവികസേന യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ടെന്ന് വൈസ് അഡ്മിറൽ ഗുർചരൺ സിംഗ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.ഇന്ത്യൻ നാവികസേന കൊൽക്കത്ത ക്ലാസ് ഡിസ്ട്രോയറുകളും നിരവധി ഫ്രിഗേറ്റുകളും മറ്റ് കപ്പലുകളും ഉൾപ്പെടുന്ന വൻതോതിൽ സൈനികരെ അവിടെ വിന്യസിച്ചിട്ടുണ്ടെന്ന് സിംഗ് പറഞ്ഞു

karma News Network

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

41 mins ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

1 hour ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

2 hours ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

2 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

3 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

3 hours ago