national

രാജ്യത്തെ വികസന പങ്കാളിത്തം ഗണ്യമായി വളർന്നു, വികസ്വര രാജ്യങ്ങളിലെ ചർച്ചകൾക്ക് മുൻകൈ എടുക്കുന്നത് ഇന്ത്യയെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ‘വികസന പങ്കാളിത്തം’ ഗണ്യമായി വളർന്നു. വികസ്വര രാജ്യങ്ങളിൽ ഒരു ചർച്ച ആവശ്യമായി വരുമ്പോഴെല്ലാം ഇന്ത്യയാണ് മുൻകൈ എടുക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഫിജി, മ്യാൻമർ മുതൽ മൊസാംബിക്, യെമൻ, തുർക്കി വരെയുള്ള രാജ്യങ്ങളിലെ ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും സംഘർഷ സാഹചര്യങ്ങളിലും എല്ലാം ആദ്യം പ്രതികരിച്ചത് ഇന്ത്യയാണ്.

കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ‘വികസന പങ്കാളിത്തം’ ഗണ്യമായി വളർന്നു. ഇപ്പോൾ ലോകത്തുള്ള 78 രാജ്യങ്ങളിലേക്ക് അത് വ്യാപിച്ചു കഴിഞ്ഞു. 600-ൽ അധികം പദ്ധതികൾ ഇതിനോടകം നടപ്പിലാക്കി. ചിലത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് രാജ്യത്തിന്റെ കഴിവിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

100-ലധികം രാജ്യങ്ങളിലേക്ക് വാക്സിനുകൾ കയറ്റുമതി ചെയ്യുന്നതിലൂടെ കോവിഡ് -19 മഹാമാരിയുടെ സമയത്ത് ഇന്ത്യ ലോകത്തിന്റെ ഫാർമസിയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ആഗോളവികസനത്തിന്റെ കേന്ദ്രബിന്ദുവാണ് ഇന്ന് ഇന്ത്യ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജി20യുടെ ആഗോള ബിസിനസ് സമൂഹവുമായുള്ള ചർച്ചക്കായുള്ള ഫോറമാണ് ബിസിനസ് 20 (ബി20). ഓഗസ്റ്റ് 25-നാണ് ബി20 ത്രിദിന ഉച്ചകോടി ആരംഭിച്ചത്. ഉത്തരവാദിത്തവും വേഗതയുള്ള സുസ്ഥിര ബിസിനസ്സുകളും എന്ന വിഷയത്തിലാണ് ഇത്തവണത്തെ ചർച്ച. 55 രാജ്യങ്ങളിൽ നിന്നുള്ള 1,500-ലധികം പ്രതിനിധികളാണ് ഈ വർഷത്തെ പരിപാടിയിൽ പങ്കെടുത്തത്.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

21 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

26 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

52 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago