topnews

പിടിച്ചു തള്ളി, പ്രശ്‌നങ്ങള്‍ക്ക് കാരണം ജയരാജന്‍ തന്നെ, ഇന്‍ഡിഗോ വിമാന കമ്പനിയുടെ അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി യാത്ര ചെയ്തിരുന്ന ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ യുവാക്കളുടെ പ്രതിഷേധവും ഇപി ജയരാജന്‍ ഇവരെ പിടിച്ച് തള്ളിയതുമൊക്കെ വലിയ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ പ്രശ്‌നം വഷളാകാന്‍ കാരണം ഇപി ജയരാജന്‍ ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വിമാനക്കമ്പനി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലും ഇത് വ്യക്തമാണ്. യുവാക്കളെ ഇപി ജയരാജന്‍ പിടിച്ചു തള്ളിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

പ്രതിഷേധിക്കുന്ന യുവാക്കളെ ശാന്തരാക്കാന്‍ ഇന്‍ഡിഗോ ക്യാബിന്‍ ക്രൂ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനിടെയാണ് ഇവരെ ഇപി ജയരാജന്‍ പിടിച്ച് തള്ളിയത്. ഇന്‍ഡിഗോ ചൊവ്വാഴ്ച നടത്തിയ വിശദമായ ആഭ്യന്തരഅന്വേഷണത്തിലാണ് ഈ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ഇന്‍ഡിഗോ ഡിജിപിക്ക് കൈമാറി എന്നാണ് വിവരം.

മുദ്രാവാക്യം വിളിച്ചതല്ല, മുദ്രാവാക്യം വിളിച്ച യാത്രക്കാരെ അതിക്രൂരമായി വിമാനത്തിനുള്ളില്‍ തല്ലിച്ചതച്ചതാണ് ഗുരുതരമായ കുറ്റകൃത്യമെന്നാണ് പൈലറ്റിന്റെ നിലപാടെന്നും റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ടാണ് മുദ്രാവാക്യം വിളിച്ചതിനെക്കുറിച്ച് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിക്കാതിരുന്നത്. ഇതോടെ യുവാക്കള്‍ക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചതിന് കേസെടുക്കാന്‍ തുനിഞ്ഞ പൊലീസ് പ്രതിരോധത്തിലായിരിക്കുകയാണ്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലിന്റെയും പി.എ.ആയ സുനീഷിന്റെയും മൊഴി പ്രകാരമാണ് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസെടുത്തിരിക്കുന്നത്.

Karma News Network

Recent Posts

തിരുവനന്തപുരത്ത് മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി…

9 mins ago

കാവ്യയെ ചേർത്ത് പിടിച്ച് മുന്ന, താരജോഡികളെ ഒരുമിച്ച് കണ്ട സന്തോഷം പങ്കിട്ട് സോഷ്യൽ മീഡിയ

സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ മുന്ന. പ്രശസ്ത നടി ജയഭാരതിയുടെ സഹോദരി പുത്രനായ മുന്ന,…

36 mins ago

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

1 hour ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

2 hours ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

2 hours ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

3 hours ago