വീട്ടുകാരുടെ പിന്തുണയില്ലാതെ വന്നപ്പോൾ തങ്ങൾ രജിസ്റ്റർ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നെന്ന് തുറന്നു പറഞ്ഞ് ഇന്ദ്രജ. പരമ്പരാഗത തുളു കുടുംബത്തിൽ നിന്നുള്ള ആളായ ഞാൻ മുസ്ലിമായ ആളെ വിവാഹം കഴിച്ചതാണ് എതിർപ്പിന് പ്രധാന കാരണമെന്നും ഇന്ദ്രജ പറയുന്നു. വാക്കുകൾ, ഞാനും അബ്സാറും സുഹൃത്തുക്കളായിരുന്നു.
വർഷങ്ങളായി അടുത്ത പരിചയമുണ്ടായിരുന്നു. അദ്ദേഹം മുസ്ലിം ആണ്. ഒരുമിച്ച് ജോലി ചെയ്തുള്ള അനുഭവമൊക്കെയുണ്ട്. അങ്ങനെയാണ് പ്രണയത്തിലാകുന്നത്. എന്റെ വ്യക്തിപരമായ തീരുമാനങ്ങളിൽ ഇടപെടാത്ത ഒരാളാണ് അദ്ദേഹം. അത്ര റൊമാന്റിക് ഒന്നും അല്ലെങ്കിലും എല്ലാവരോടും ദയയും സ്നേഹവുമുള്ള വ്യക്തിത്വമാണ്. പരസ്പരം അടുത്തറിഞ്ഞാണ് ഞങ്ങൾ വിവാഹം കഴിച്ചത്, മാതാപിതാക്കളുടെ പിന്തുണയില്ലാതെയാണ് ജീവിതത്തിൽ ഒന്നായത്. വീട്ടുകാർ സമ്മതിക്കുമെന്ന് കരുതി കുറേ കാലം കാത്തിരുന്നെങ്കിലും അത് നടന്നില്ല.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഇന്ദ്രജ. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങിയ ഇന്ദ്രജ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തുകയാണ്. 1993 ൽ ബാലതാരമായി തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. തമിഴിലും തെലുങ്കിലും ഒരുപാട് ചിത്രങ്ങളിലഭിനയിച്ച ഇന്ദ്രജ ഗോഡ്മാൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറുന്നത്. തുടർന്ന് ഇൻഡിപെൻഡൻസ് , എഫ് ഐ ആർ , ഉസ്താദ് , ക്രോണിക്ക് ബാച്ച്ലർ , മയിലാട്ടം, ലോകനാഥൻ ഐ എ എസ് , ബെൻ ജോൺസൺ എന്നീ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളിലും ഇന്ദ്രജ അഭിനയിച്ചു.
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…
കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…