മലയാളികളുടെ പ്രിയപ്പെട്ട നടിമാര്‍ പലരും അമ്മ വേഷം ചെയ്യാന്‍ മടിക്കുന്നവരാണ്. അത്തരം വേഷങ്ങളിലേക്ക് ക്ഷണിച്ചാലും പലരും അത് അവതരിപ്പിക്കില്ല. എന്നാല്‍ അത്തരം നടിമാരുടെ കൂട്ടത്തില്‍ തന്നെ ഉള്പ്പെടുത്തെണ്ടെന്ന് തുറന്ന് പറയുകയാണ് നടി ഇന്ദ്രജ. താന്‍ എന്നും അമ്മ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അങ്ങനെ ഒരു കഥാപാത്രം തനിക്ക് ആരും നല്‍കിയില്ലെന്ന് ഒരു അഭിമുഖത്തില്‍ ഇന്ദ്രജ പറഞ്ഞു. ‘ബെന്‍ ജോണ്സണ്’ എന്ന സിനിമയില്‍ താന്‍ അവിവാഹിതയായ നായികയായിരുന്നുവെന്നും ഇന്ദ്രജ പറയുന്നു.
ഇന്ദ്രജയുടെ വാക്കുകള്‍, ‘ഇമേജ് നോക്കി അഭിനയിച്ച നടിയല്ല ഞാന്‍. എനിക്ക് അമ്മ വേഷങ്ങള്‍ ചെയ്യാന്‍ കിട്ടിയിട്ടില്ല. ഞാന്‍ ഒരുപാട് നായിക വേഷങ്ങള്‍ ചെയ്തു കഴിഞ്ഞ ശേഷം വന്ന സിനിമയാണ് ‘ബെന്‍ ജോണ്സണ്’ പോലെയുള്ള സിനിമകള്‍. അതിലും ഞാന്‍ അവിവാഹിതയായ നായികയായിരുന്നു. അമ്മ വേഷങ്ങള്‍ ചെയ്താല്‍ ലീഡ് റോളാണ് ആഗ്രഹിക്കുന്നത് ഒരു സിനിമയില്‍ വെറുതെയൊരു അമ്മ വേഷം ചെയ്തു പോകാന്‍ ഇഷ്ടമല്ല.ചെയ്യുന്ന സിനിമയില്‍ പെര്‍ഫോം ചെയ്യാനുള്ള സ്പേസ് ഉണ്ടായിരിക്കണം’.
ഇപ്പോള്‍ തെലുങ്കില്‍ സജീവമായ ഇന്ദ്രജ മലയാളത്തില്‍ അവസാനം ചെയ്തത് ‘നരകാസുരന്’ എന്ന ചിത്രമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ നായികയായും ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്.
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…