ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടവേ വിവാദ പാലമായ വൈറ്റില ഫ്ളൈ ഓവറില്‍ നൈറ്റ് ഡ്രൈവിനെത്തി നടന് ഇന്ദ്രജിത്തും മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്തും, രഞ്ജിനി ഹരിദാസും. കാലങ്ങളായുള്ള കൊച്ചിയിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിച്ച് വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങള്‍ തുറന്നതോടെ നിരവധി പേരാണ് റൈറ്റ് ഡ്രൈവിനായി എത്തുന്നത്. നടന് ഇന്ദ്രജിത്ത് കുണ്ടന്നൂര്‍ പാലത്തില്‍ ഡ്രൈവിനെത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ്. ഇന്നലെ രാത്രിയാണ് ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്.
ശനിയാഴ്ച്ചയായിരുന്നു മുഖ്യമന്ത്രി വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ഇതോടെ കാലങ്ങളായുള്ള ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. പദ്ധതികള്‍ യാഥാര്‍ത്ഥ്യമാവുന്നത് അഭിമാനമാണ്. നിരവധി പ്രതിസന്ധിക്കിടയിലും വളരെ വേഗത്തില്‍ തന്നെ പാലം പണി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് സാധിച്ചത് അഭിമാനാര്‍ഹമായ നേട്ടമാണെന്നാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്.
‘അനുരാധ ക്രൈം നമ്പര്‍ 59/2019 എന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നു ഇന്ദ്രജിത്ത്. ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, വിഷ്ണു ഉണ്ണികൃഷ്ണന്, അനുസിത്താര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരിശ്രീ അശോകന്, ഹരീഷ് കണാരന്,ജൂഡ് ആന്റണി, അനില്‍ നെടുമങ്ങാട്, ശ്രീജിത്ത് രവി,സുനില്‍ സുഗദ, അജയ് വാസുദേവ്,സുരഭിലക്ഷ്മി, സുരഭി സന്തോഷ്,ബേബി അനന്യ, മനോഹരി ജോയ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘തീര്‍പ്പിലും’ ഇന്ദ്രജിത്ത് കേന്ദ്ര കഥാപാത്രമാണ്. ഇന്ദ്രജിത്തും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്. വിജയ് ബാബു, സൈജു കുറുപ്പ്, ഇഷാ തല്‍വാര്‍, ഹന്നാ റെജി കോശി എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര് മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…