മലയാളത്തിന്റെ പ്രിയ നായികമാരെക്കുറിച്ച് ഇന്ദ്രൻസ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു, സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലാണ് വെളിപ്പെടുത്തൽ, ബോബനും മോളിയും എന്ന സിനിമ ഷൂട്ടിംഗിനടയിലാണ് കാവ്യയെ ആദ്യമായി കാണുന്നത്. കാർട്ടൂണിലെ കഥാപാത്രങ്ങൾ ഒക്കെയും സിനിമയിൽ ഉണ്ട്. അതിലെ മാസ്റ്റർ, പഞ്ചായത്ത് മെമ്പർ ഒക്കെയുണ്ട്. ബോബൻ മോളി, അപ്പി ഹിപ്പി എന്നിങ്ങനെ കഥാപാത്രങ്ങൾ ഉണ്ട്.
അപ്പി ഹിപ്പി ഞാൻ ആയിരുന്നു. മോളി കാവ്യയും ആയിരുന്നു. പെറ്റിക്കോട്ടൊക്കെ ഇട്ടു വരില്ലേ. ഒരു പട്ടിയും ഒക്കെയായിട്ടാണ് കാവ്യയുടെ വരവ്. അതൊക്കെ നമ്മൾ കുറേ പടം തീരുവോളം ചെയ്തു. പിന്നത് റിലീസ് ആയിട്ടില്ല. അങ്ങനെയാണ് ഞാൻ ആദ്യമായി കാവ്യയെ കാണുന്നത്. കനി കുസൃതി എന്റെ മകളുടെ കൂടെയൊക്കെ ഒരുമിച്ചു പഠിച്ചതാണ്. ആ സമയം മകളുടെ കൂടെ വീട്ടിൽ വന്നിട്ടുണ്ട്. പിന്നെ അവർ വലിയ നടിയൊക്കെ ആയപ്പോൾ എനിക്ക് ഭയങ്കര അഭിമാനവും സന്തോഷവും ആയി.
നർമ്മം നിറഞ്ഞ ഒരുപാട് അഭിനയ മുഹൂർത്തങ്ങളിലൂടെ മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടനാണ് ഇന്ദ്രൻസ്. ആദ്യകാലങ്ങളിൽ ഇത്തരത്തിൽ ഹാസ്യ പ്രാധാന്യമുള്ള വേഷങ്ങൾ അഭിനയിക്കുകയും അത് എല്ലാവരും സ്വീകരിക്കുകയും ചെയ്തതോടെ ഇന്ദ്രൻസ് എന്ന താരം നമ്മുക്കെല്ലാം വളരെ പ്രിയപ്പെട്ട ഒരു നടനായി മാറി. പിന്നീട് സ്ഥിരമായുള്ള കോമഡി വേഷം കൂടാതെ ശക്തമായ കഥാപാത്രങ്ങൾ ഈ നടൻ അഭിനയിച്ച് നമ്മളെ അദ്ഭുതപ്പെടുത്തി.
എല്ലാവരോടും വളരെ വിനയത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുന്ന ഈ മനുഷ്യനെ ഇന്ന് ഏവർക്കും ഒരുപാട് ഇഷ്ടമാണ്. ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഹോം ‘. ഓഗസ്റ്റ് 19ന് ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…
മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…
ചണ്ഡിഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.…
കണ്ണൂർ: കനത്ത മഴയിൽ കാൽവഴുതി ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ്…