kerala

കുത്തിവയ്പ്പിന് പിന്നാലെ ഒന്നര വയസുകാരിയുടെ കയ്യിൽ മുഴ വന്ന് പഴുത്തു, കേസെടുത്ത് പോലീസ്

കോട്ടയം : സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ ഒന്നര വയസുകാരിയുടെ കയ്യിൽ മുഴ വന്ന് പഴുത്തതായി പരാതി. വീട്ടുകാരുടെ പരാതിയിൽ ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനെതിരെ കോട്ടയം തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം രണ്ടാം തീയതിയാണ് ബ്രഹ്മമംഗലം സ്വദേശികളായ ജോമിൻ-റാണി ദമ്പതികളുടെ മകളായ ഒന്നര വയസുകാരിയുടെ കൈയ്യിൽ പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്.

കുത്തിവയ്പ്പിനു പിന്നാലെ കുട്ടിയുടെ കൈ മുഴച്ചു. പഴുപ്പു വന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വീഴ്ച ഉണ്ടായെന്ന കാര്യം മാതാപിതാക്കൾ ആശുപത്രി അധികൃതരെ അറിയിച്ചു. വീട്ടുകാരുടെ ശ്രദ്ധക്കുറവിനെ തുടർന്ന് കുട്ടിയുടെ കയ്യിൽ അണുബാധയുണ്ടായത് എന്നായിരുന്നു അവരുടെ മറുപടി. ആരോഗ്യവകുപ്പിൽ നിന്ന് നീതി കിട്ടാതായതോടെ കുടുംബം പരാതിയുമായി ബാലാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.

പിന്നാലെ കമ്മീഷൻ പോലീസിൽ നിന്ന് റിപ്പോർട്ട് തേടി. ഇതോടെയാണ് തലയോലപ്പറമ്പ് പോലീസ് ബ്രഹ്മമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനെതിരെ കേസെടുത്തത് . മുഖ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.

karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

4 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

5 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

21 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

30 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

30 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago