entertainment

വന്‍ ഗ്ലാമറസായി ഇനിയ; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഇനിയ. നിരവധി ചിത്രങ്ങളിലൂടെ മലയാളി മനസുകളില്‍ കടന്ന് കൂടിയ താരം ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കുന്നതിനും മടി കാണിക്കാറില്ല. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. ഇപ്പോള്‍ നടിയുടേതായി പുറത്ത് എത്തിയിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറല്‍ ആയിരിക്കുന്നത്. അതീവ ഗ്ലാമറസ് ഗെറ്റപ്പിലാണ് ഇനിയ ഫോട്ടോഷൂട്ടിന് പോസ് ചെയ്തിരിക്കുന്നത്. വിഷ്ണു സന്തോഷ് ആണ് നടിയുടെ ചിത്രം പകര്‍ത്തിയ ഫോട്ടോ ഗ്രഫര്‍. തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമാണ് ഇനിയ. തമിഴില്‍ മികച്ച നടിക്കുള്ള പുലസ്‌കാരം ഇനിയ നേടിയിട്ടുണ്ട്. മലയാള സിനിമയിലും തന്റെ മികവ് തെളിയിച്ച നടിയാണ് ഇനിയ.

2011ല്‍ പുറത്തെത്തിയ വാഗൈ സൂഡാ വാ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ഇനിയയെ തേടി എത്തിയത്. നടിയുടേതായി അവസാനമായി പുറത്തെത്തിയ ചിത്രം മാമാങ്കം ആയിരുന്നു. തമിഴ്, കന്നഡ ഭഷകളില്‍ അടക്കം നിരവധി ചിത്രങ്ങള്‍ ഇനിയയുടേതായി റിലീസിന് തയ്യാറെടുക്കുകയാണ്.നേരത്തെ ഇനിയ തന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങളെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചും എല്ലാം തുറന്ന് പറഞ്ഞിരുന്നു. ഒരാള്‍ അണിഞ്ഞിരിക്കുന്ന വസ്ത്രത്തില്‍ നന്ന് ആയാളുടെ സ്വഭാവം അറിയാമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ താന്‍ അക്കാര്യത്തില്‍ വിശ്വസിക്കുന്നില്ല. സന്ദര്‍ഭത്തിനനുസരിച്ച് വസ്ത്രം ധരിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഷോപ്പിങ്ങിനായി അധികം സമയം ചിലവഴിക്കാറില്ല. ചേച്ചിയാണ് അതിന് സഹായിക്കുന്നത്. കൂടാതെ ഫാഷനെ കുറിച്ച് എല്ലാ ഐഡിയകളും പറഞ്ഞു തരുന്നതും ചേച്ചി സ്വാതിയാണ്. അത് പരീക്ഷിക്കുന്നതിലാണ് എനിയ്ക്ക് താല്‍പര്യം.

തനിയ്ക്ക് കൂടുതല്‍ ഇണങ്ങുന്നത് സാരിയാണ്. അതിനാല്‍ തന്നെ ഫംഗ്ഷനുകള്‍ക്ക് പോകുമ്പോള്‍ ആദ്യം പരിഗണിക്കുന്നത് സാരി തന്നെയാണ്. സാരി ഉടുത്താല്‍ ഞാന്‍ സെക്‌സിയാണെന്ന് ഒരുപാട് പേര്‍ പറയാറുണ്ട്. കൂടുതലും സിമ്പിള്‍ ഡിസൈനുള്ള ഷിഫോണ്‍ സാരിയാണ് ഏറ്റവും ഇഷ്ടം. പട്ടുസാരിയും മുല്ലപ്പൂവും വച്ച് പരമ്ബരാഗത രീതിയില്‍ ഒരുങ്ങുന്നത് വലിയ ഇഷ്ടമാണ്.യാത്രകളില്‍ കാഷ്വല്‍സ് ജീന്‍സും ടോപ്പുമാണ് ധരിക്കാറുള്ളത്, ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പിനേഷനാണ് കാഷ്വല്‍സില്‍ അധികം ഉപയോഗിക്കാറുളളത്. അത് പോലെ ഗൗണുകളും തനിയ്ക്ക് ചേരുന്ന വസ്ത്രമാണ്. സൗന്ദര്യം ലഭിച്ചത് ഒരു ദൈവാനു?ഗ്രഹമായിട്ടാണ് കാണുന്നത്. അതുപോലെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് സിനിമയില്‍ എത്തിച്ചേരാന്‍ സാധിച്ചതും. ചിരിയും കണ്ണുമാണ് എന്റെ പ്ലാസ് പേയിന്റുകളായി തോന്നിയിട്ടുള്ളത്.. ഇഷ്ടമില്ലാത്ത ഒരു ഫീച്ചറുമില്ലെന്നും ഇനിയ പറഞ്ഞിരുന്നു.

Karma News Network

Recent Posts

സഹോദരന്റെ വിവാഹത്തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…

2 mins ago

വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കി, മദ്രസ അധ്യാപകന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് കോടതി

തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…

16 mins ago

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

37 mins ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

51 mins ago

ടി20 ലോകകപ്പ് ജയം,പിച്ചിലെ മണ്ണ്‌ തിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ്‌ തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…

1 hour ago

ഭഗവത് ഗീത മാർഗ ദർശി, ധർമ്മമാണ് എന്നെ നയിക്കുന്നത്, ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി ഋഷി സുനക്

യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…

1 hour ago