entertainment

എന്റേയും മുകേഷിന്റെയും കോലം ഇങ്ങനെ ഒന്നിച്ചു കത്തിക്കരുത്, പിണറായി വിജയനെ കണ്ടപ്പോള്‍ പറഞ്ഞു, ഇന്നസെന്റ് പറയുന്നു

സ്ത്രീവിരുദ്ധ പരാമര്‍ശം ആരോപിച്ച് തന്റെയും മുകേഷിന്റെയും കോലം കത്തിച്ചതും പിന്നീട് അതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവും പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഇന്നസെന്റ്. എല്ലാത്തിനും തുടക്കം ഒരു അഭിമുഖത്തില്‍ നിന്നുമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ഒാെരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ ഇന്നസെന്റ് തുറന്ന് പറഞ്ഞത്.

ഇന്നസെന്റിന്റെ വാക്കുകള്‍ ഇങ്ങനെ, കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചായിരുന്നു ചോദ്യം. പണ്ടൊക്കെ സിനിമയിലെത്തുന്ന പെണ്‍കുട്ടികളെ സംവിധായകരോ നിര്‍മ്മാതാക്കളോ ചൂഷണം ചെയ്യുമായിരുന്നുവെന്ന് ഞാന്‍ കേട്ടിട്ടുണ്ടെന്ന് പറഞ്ഞു.

എന്നാല്‍ ഇന്ന് അതില്ല. ഇന്നാര്‍ക്കെങ്കിലും അങ്ങനെ ചൂഷണം ചെയ്യപ്പെടുന്നതായി തോന്നിയാല്‍ അതിനെ ഫലപ്രദമായി എതിര്‍ക്കാനുള്ള കഴിവുണ്ടെന്ന് ഞാന്‍ പറഞ്ഞു. കോംപ്രമൈസിന് താല്‍പ്പര്യമുള്ളവര്‍ക്ക് സംഭവിക്കാറുണ്ടായിരിക്കുമെന്നും ആ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് വിവാദമായി. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരില്‍ എന്റെ വീടിന് മുന്നിലേക്ക് മാര്‍ച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്തു. എന്റെ കോലത്തിനൊപ്പം മുകേഷിന്റേതും കത്തിച്ചിരുന്നു.

പിന്നീട് ഒരിക്കല്‍ പിണറായി വിജയനെ കണ്ടപ്പോള്‍ എനിക്ക് ഒരു പരാതിയുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്റേയും മുകേഷിന്റെയും കോലം ഇങ്ങനെ ഒന്നിച്ചു കത്തിക്കരുത്. ഞാന്‍ എംപിയാണ് മുകേഷ് ഒരു മണ്ഡലത്തില്‍ മാത്രം ജയിച്ച ആളാണ് അയാളുടെയും എന്റെയും കോലം ഒന്നിച്ചു കത്തിക്കുന്നത് എനിക്കൊരു നാണക്കേടല്ലേ. ഇനി മുതല്‍ വെവ്വേറെ കത്തിക്കാന്‍ പറ.

Karma News Network

Recent Posts

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

28 mins ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

9 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

10 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

10 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

11 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

11 hours ago