Politics

മറ്റ് മതങ്ങളെ അധിക്ഷേപിക്കാൻ നിങ്ങൾക്ക് ഭയമാണ്. മതേതരത്വത്തിന്റെ പേരിൽ ഹിന്ദുവിരുദ്ധ അഭിപ്രായങ്ങൾ പറയുന്നതിനെ താൻ അംഗീകരിക്കുന്നില്ല, പവൻ കല്യാൺ

സനാതന ധർമ്മം അനുസരിക്കുന്ന എല്ലാവരേയും നിങ്ങളുടെ വാക്കുകൾ വ്രണപ്പെടുത്തുന്നു. മതേതരത്വത്തിന്റെ പേരിൽ ഹിന്ദുമതത്തെ അപമാനിക്കുന്നത് തെറ്റാണെന്ന് ജനസേന നേതാവും നടനുമായി പവൻ കല്യാൺ. ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിനെയും കോൺഗ്രസ് മന്ത്രി പ്രിയങ്ക് ഖാർഗെയും ഹൈന്ദവ വിശ്വാസത്തെയും സനാതന ധർമ്മത്തെയും അധിക്ഷേപിച്ച് നടത്തിയ പ്രസ്താവനകളോട് പാർട്ടി അനുയായികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രാഹ്‌മണ സമൂഹത്തെ അധിക്ഷേപിക്കുന്ന എന്ന തരത്തിൽ ഹിന്ദുക്കളെ ഒന്നടങ്കം അധിക്ഷേപിക്കുകയാണ്. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണം. മറ്റ് മതങ്ങളെ അധിക്ഷേപിക്കാൻ നിങ്ങൾക്ക് ഭയമാണ്. ഹിന്ദുവിനെ മാത്രം അധിക്ഷേപിക്കാനുള്ള എന്താണ് നിങ്ങൾക്ക് ധൈര്യം നൽകുന്നതെന്ന് അദ്ദേഹം ചോദിച്ചു. ശബരിമല ക്ഷേത്രത്തിൽ നടത്തിയ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ചോദ്യം.

ഇത് പറഞ്ഞതിന്റെ പേരിൽ തന്നെ എന്നെ എന്ത് പറഞ്ഞാലും സാരമില്ല. മതേതരത്വത്തിന്റെ പേരിൽ ഹിന്ദുമതത്തെ അപമാനിക്കുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ‘ സാമൂഹിക നീതിയുടെയും സമത്വത്തിന്റെയും മറവിൽ ഹിന്ദുവിരുദ്ധ അഭിപ്രായങ്ങൾ പറയുന്നതിനെ താൻ അംഗീകരിക്കുന്നില്ലെന്നും പവൻ കല്യാൺ പറഞ്ഞു.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

3 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

3 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

4 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

4 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

5 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

5 hours ago