entertainment

ഈ ജൻമദിനത്തിനു തലേന്ന് എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല, വികാര നിർഭരയായി ഇർഫാന്റെ ഭാര്യ

ജന്മദിനത്തിൽ വൈകാരികമായ കുറിപ്പുമായി ഇർഫാൻ ഖാന്റെ ഭാര്യയും നടിയുമായ സുതപ സിക്ദർ. ഈ ജൻമദിനത്തിനു തലേന്ന് എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. രാത്രി മുഴുവൻ ഞാൻ ഇടനാഴികളിലൂടെ നടക്കുകയായിരുന്നു. ഓർമകളുടെ ഇടനാഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു. ഓരോ ജൻമദിനവും വരുമ്പോൾ അവ എന്തുകൊണ്ട് ആഘോഷിക്കുന്നില്ല എന്നതിന്റെ കാരണം താങ്കൾ കണ്ടെത്തുമായിരുന്നു. എന്തെങ്കിലും തത്വചിന്ത അവതരിപ്പിക്കുമായിരുന്നു. ഇന്ന് ഞാനും അത് അംഗീകരിക്കുന്നെന്ന് സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഞാനുമായി ബന്ധപ്പെട്ട പല വിശേഷ ചടങ്ങകളും താങ്കൾ മറന്നിട്ടുണ്ട്. അതെല്ലാം പോട്ടെ. എല്ലാറ്റിനും ഞാൻ ക്ഷമിച്ചിരിക്കുന്നു. നമ്മളൊരുമിച്ചുള്ളപ്പോൾ എന്റെ 32 ജൻമദിനങ്ങൾ കടന്നുപോയി. അവയിൽ 28 എണ്ണവും താങ്കൾ മറക്കുകയായിരുന്നു. പ്രിയപ്പെട്ടവനേ, അവയ്‌ക്കെല്ലാം ഇന്ന് ഞാൻ താങ്കളോട് ക്ഷമിച്ചിരിക്കുന്നു. ഈ ജൻമദിനത്തിനു തലേന്ന് എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. രാത്രി മുഴുവൻ ഞാൻ ഇടനാഴികളിലൂടെ നടക്കുകയായിരുന്നു. ഓർമകളുടെ ഇടനാഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു. ഓരോ ജൻമദിനവും വരുമ്പോൾ അവ എന്തുകൊണ്ട് ആഘോഷിക്കുന്നില്ല എന്നതിന്റെ കാരണം താങ്കൾ കണ്ടെത്തുമായിരുന്നു. എന്തെങ്കിലും തത്വചിന്ത അവതരിപ്പിക്കുമായിരുന്നു. ഇന്ന് ഞാനും അത് അംഗീകരിക്കുന്നു.

ഇന്നലെ രാത്രിയും ഞാൻ എന്നോടുതന്നെ പറഞ്ഞ ഒരു കാര്യമുണ്ട്. എനിക്ക് ആഘോഷങ്ങളോട് പ്രത്യേകിച്ച് പ്രതിപത്തിയൊന്നും ഇല്ല. എന്നാൽ ഏത് ആഘോഷത്തിലും എന്റെ പ്രിയപ്പെട്ടവൻ കൂടെയുണ്ടാകണം എന്നു കൊതിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയും ഞാൻ നിന്നെ ഓർമിച്ചു. നീ ഇന്ന് എന്നോടൊപ്പമില്ല. എന്നാൽ നമ്മുടെ മക്കൾ എന്റെ ജൻമദിനം ഓർമിച്ചു. ഒരുപക്ഷേ നീ അവരുടെ കാതുകളിൽ മന്ത്രിച്ചുകാണും എന്റെ ജൻമദിനം മറക്കല്ലേ എന്ന്. നീയാണവരെ എന്റെ ജൻമദിനം ഓർമിപ്പിച്ചത് എന്നു വിചാരിക്കാനാണ് എനിക്കിഷ്ടം.

അല്ലെങ്കിൽ എങ്ങനെയാണ് അവർ രണ്ടുപേരും ഒരുമിച്ച് ആഘോഷത്തിനുള്ള വട്ടം കൂട്ടി എന്റെ അടുത്തെത്തിയത്. അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ വീണ്ടും വീണ്ടും ഓർമിച്ചുപോകുന്നു. അടുത്തില്ലെങ്കിലും നമ്മുടെ മക്കൾ എന്റെ ജൻമദിനം ആഘോഷിക്കുന്നത് നീ സന്തോഷത്തോടെ കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

10 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

15 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

41 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago