world

ഇറാനിലെ സ്ഫോടനം, മരണം 100 കടന്നു

ടെഹ്റാൻ : ഇറാനിൽ നടന്ന ഇരട്ട സ്ഫോടനങ്ങളിൽമരിച്ചവരുടെ എണ്ണം 100 കടന്നു. മുൻ ഇറാൻ ജനറൽ ഖാസിം സൊലൈമാനിയുടെ നാലാം ചരമവാർഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് സ്‌ഫോടനം. 2020 ജനുവരിയിൽ ഇറാഖിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തി കൊല്ലപ്പെട്ട ​റിപബ്ലിക്കൻ ഗാർഡ്​ കമാൻഡർ ആയിരുന്ന ഖാസിം സുലൈമാനിയുടെ കെർമാൻ പ്രവിശ്യയിലെ സ്മാരക കുടീരത്തിനടുത്താണ് സ്‌ഫോടനമുണ്ടായത്.

ചരമവാർഷികത്തിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തിരുന്നു. സ്‌ഫോടനങ്ങൾക്ക് ശേഷമുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. സെമിത്തേരിയിലേക്ക് പോകുന്ന വഴിയിൽ സ്ഥാപിച്ചിരുന്ന ബോംബുകൾ റിമോട്ട് ഉപയോ​ഗിച്ചാണ് പ്രവർത്തിപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനാണ് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഇറാൻ നടത്തിയ ഭീകരാക്രമങ്ങളുടെ മുഖ്യ സൂത്രധാരനായിരുന്നു കൊല്ലപ്പെട്ട ഖാസിം സുലൈമാൻ. മറ്റു രാജ്യങ്ങളിൽ ഇറാൻ നടത്തിയ ഭീകരാക്രമങ്ങൾക്ക് പിന്നിലും ഇയാൾ തന്നെയാണ്. ഇത്തരത്തിൽ അമേരിക്കക്കെതിരെ ഇറാനിൽ ആക്രമണങ്ങൾ നടത്തിയിരുന്നു സൈനിക ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഈ ആക്രമണം നടത്തിയത് ആരുമാകാം അമേരികയോ ഇസ്രയേലോ നാറ്റോ സഖ്യങ്ങളോ ഇതിന് പിന്നിൽ ഉണ്ടാകാമെന്നാണ് വിവരം. ഒരു പക്ഷെ ഇന്ത്യ പോലും ആണോ ഇതിന് പിന്നിൽ എന്ന് പോലും ചർച്ചകൾ നടക്കുന്നുണ്ട്. ഇന്ത്യയുടെ രണ്ട് കപ്പലുകളാണ് ഇറാൻ ആക്രമിച്ചത്.

മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. ഖാസിം സുലൈമാനിയുടെ ചരമവാർഷികവുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിരവധി ആളുകൾ എത്തിയിരുന്നു. അവർക്കിടയിലാണ് സ്ഫോടനം ഉണ്ടായത്. ഭീകരാക്രമണമാണ് നടന്നതെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥർ പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയാണ്.

karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി.…

8 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

16 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

30 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

45 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago