topnews

മുൾമുനയിൽ പശ്ചിമേഷ്യ, ഇസ്രയേലിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍

ഇറാൻ- ഇസ്രയേൽ ആക്രമണം രൂക്ഷമാകുന്നു,ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ നൂറുകണക്കിന് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചു ആക്രമണം നടത്തുകയാണ്. ഇറാനിൽ നിന്നും സഖ്യ രാജ്യങ്ങളിൽ നിന്നുമാണ് ഡ്രോൺ തൊടുത്തത്. ഇസ്രയേൽ സേന ഡ്രോൺ, മിസൈൽ ആക്രണം സ്ഥിരീകരിച്ചു.നിലവിൽ ഇറാൻ- ഇസ്രയേൽ സംഘർഷം തുറന്ന ഏറ്റുമുട്ടലിലേക്ക് കടന്നതായി വ്യക്തമാക്കി ആണ് ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം കടുപ്പിക്കുന്നത്.

അതേസമയം ഇറാൻ ഈ ചെയുന്നതിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് തന്നെ ഇസ്രയേൽ മുന്നറിയിപ്പ് നൽകുകയാണ്.സിറിയയിലെ നയതതന്ത്രകാര്യാലയത്തിൽ ബോംബിട്ടതിനുള്ള തിരിച്ചടിയായി ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിലെ നെഗേവി വ്യോമത്താവളത്തിന് വൻ നാശനഷ്ടങ്ങൾ. ഇസ്രയേലി സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചു. തങ്ങളുടെ രണ്ടു സൈനിക ജനറൽമാർ കൊല്ലപ്പെടാൻ ഇടയാക്കിയ ഡമാസ്‌ക്കസിലെ നയതന്ത്രകാര്യാലയത്തിന് നേരെയുള്ള ആക്രമണത്തിൻറെ സാഹചര്യത്തിലാണ് നെഗേവി വ്യോമത്താവളം അക്രമിച്ചതെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രയേലിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ഇറാൻ നഗരങ്ങളിൽ ആഹ്ലാദപ്രകടനങ്ങൾ നടന്നു.

ആക്രമണത്തിന് ഖെയ്ബാർ ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ സൈന്യം പ്രയോഗിച്ചതെന്ന് രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. അതേസമയം, 200-ഓളം മിസൈലുകളും ഡ്രോണുകളും ഇറാൻ പ്രയോഗിച്ചതായും മിക്കതും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിൽ ഒരു പെൺകുട്ടിക്ക് പരിക്കേറ്റതായും ഒരു സൈനികത്താവളത്തിന് കേടുപാടുകൾ സംഭവിച്ചതായും ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.

ഇതിനിടെ ഇറാന്റെ ആക്രമണത്തിന് തിരിച്ചടി നൽകുന്നത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിന് അടിയന്തരമായി ചേർന്ന ഇസ്രയേൽ സുരക്ഷാ മന്ത്രിസഭാ യോഗം യുദ്ധകാല മന്ത്രിസഭയ്ക്ക് അധികാരം നൽകി. ഇതോടെ യുദ്ധവുമായി ബന്ധപ്പെട്ട ഇസ്രയേൽ മന്ത്രിസഭാ സമിതിക്ക് സുരക്ഷാ മന്ത്രിസഭയുടെ അനുമതിയില്ലാതെ നടപടികൾ സ്വീകരിക്കാൻ കഴിയും.1979ലെ ഇസ്ലാമിക വിപ്ലവം മുതലുള്ള ദശാബ്ദങ്ങൾ നീണ്ട ശത്രുതയ്ക്കിടയിലും ഇറാൻ ആദ്യമായാണ് ഇസ്രയേലിനെതിരെ നേരിട്ട് സൈനിക ആക്രമണം നടത്തുന്നത്.

ഇറാൻ നിരവധി ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും തൊടുത്തുവിട്ടതായി ഇസ്രയേൽ സൈനിക വക്താവ് സ്ഥിരീകരിച്ചു. ഇവയിൽ ഭൂരിഭാഗവും അതിർത്തിക്ക് പുറത്തുവച്ച് തടഞ്ഞതായും ഇസ്രയേൽ അവകാശപ്പെട്ടു. വ്യോമാതിർത്തിക്ക് പുറത്ത് മാത്രം യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് 10 ക്രൂയിസ് മിസൈലുകൾ തകർത്തതായും അദ്ദേഹം പറഞ്ഞു.ഇറാന്റെ ആക്രമണത്തിൽ ഒരു പത്തുവയസുള്ള പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. മറ്റൊരു മിസൈൽ ഇസ്രയേലിലെ സൈനിക താവളത്തിൽ പതിച്ചതായും സൈനിക വക്താവ് അറിയിച്ചു. ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആർക്കും പരിക്കില്ല. മേഖലയിൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജോർദാനും ഇറാഖും ലെബനനും വ്യോമമേഖല അടച്ചു.

ഏത് ആക്രമണവും നേരിടാൻ തയ്യാറെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അറിയിച്ചു. ഏപ്രിൽ ഒന്നിന് സിറിയയിൽ നടന്ന വ്യോമാക്രമണത്തിൽ ഇറാനിയൻ കോൺസുലർ കെട്ടിടത്തിനുള്ളിൽ രണ്ട് ഇറാനിയൻ ജനറൽമാർ കൊല്ലപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്നാണ് ഇറാന്റെ ആരോപണം.ഇസ്രയേൽ ബന്ധമുള്ള ചരക്ക് കപ്പൽ പിടിച്ചെടുത്ത് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഡിയാക് മാരി ടൈമിന്റെ എംസിഎസ് ഏരീസ് എന്ന ചരക്ക് കപ്പലാണ് ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ സൈന്യം പിടിച്ചെടുത്തത്. യുഎഇയിൽ നിന്ന് മുംബൈ നാവസേവ തുറമുഖത്തേക്ക് വരികയായിരുന്നു കപ്പൽ.

സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ഇറാന്റെ വിശദീകരണം. പിടിച്ചെടുത്ത കപ്പൽ ഇറാൻ തീരത്തേക്കു മാറ്റി. രണ്ടു മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരും കപ്പലിലുണ്ടെന്നാണ് റിപ്പോർട്ട്. കോഴിക്കോട്, പാലക്കാട് സ്വദേശികളായ മലയാളികളാണ് കപ്പലിലുള്ളതെന്നാണ് വിവരം.ഇസ്രായേലിലെ ശതകോടീശ്വനായ ഇയാൽ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെതാണ് സോഡിയാക് മാരി ടൈം എന്ന കമ്പനി. എമിറാത്തി തുറമുഖ നഗരമായ ഫുജൈറയ്ക്ക് സമീപത്തുവച്ച് ഹെലിബോൺ ഓപ്പറേഷൻ നടത്തിയാണ് നാവികസേനയുടെ പ്രത്യേക സംഘം കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ശനിയാഴ്ച രാവിലെയോടെ ആയിരുന്നു സംഭവം.

കപ്പൽ പിടിച്ചെടുത്തതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ, മേഖലയിലെ സംഘർഷം രൂക്ഷമാക്കുന്നതിൻ്റെ അനന്തരഫലങ്ങൾ ഇറാൻ അനുഭവിക്കേണ്ടി വരുമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ തീരുമാനിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പ്രസ്താവനയിൽ പറഞ്ഞു

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

27 mins ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

54 mins ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

1 hour ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

2 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

2 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

3 hours ago