world

സ്ത്രീകളുടെ ലൈംഗികാവയവങ്ങളെ ലക്ഷ്യമിട്ട് വെടി ഉതിർത്ത് ഇറാനിയൻ സൈന്യം

ടെഹ്റാൻ. ഇസ്ലാമിക രാജ്യമായ ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം തുടരുന്നതിനിടെ, സ്ത്രീകളുടെ മുഖം, സ്തനങ്ങൾ, ജനനേന്ദ്രിയങ്ങൾ എന്നിവ ലക്‌ഷ്യം വെച്ച് സൈനികർ വെടി ഉതിർക്കുന്നതായി ഇറാനിലെ ഡോക്ടർമാരുടെ സംഘം.

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പരിക്കേറ്റ നിരവധി പേരാണ് ഇറാനിൽ ചികിത്സയിൽ കഴിയുന്നത്. ഇവരെ ചികിത്സിക്കുന്ന ഡോക്ടർമാരും നഴ്‌സുമാരും അറസ്റ്റ് ഒഴിവാക്കാൻ രഹസ്യമായാണ് ചികിത്സ നടത്തി വരുന്നത്. സ്ത്രീകളുടെ ലൈംഗികാവയവങ്ങളെയാണ് ഇറാനിയൻ സൈന്യം ലക്ഷ്യമിടുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടതായി പരിക്കേറ്റവരെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞിരിക്കുന്നു.

ചികിത്സയ്‌ക്കെത്തുന്ന സ്ത്രീകളുടെ കാലുകളിലും നിതംബത്തിലും മുതുകിലും സ്തനങ്ങളിലും ജനനേന്ദ്രിയത്തിലും മുറിവുകൾ കാണപ്പെടുന്നതായിട്ടാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ‘ഇറാൻ സൈനിക സുരക്ഷാ ഉദ്യോഗസ്ഥർ പുരുഷന്മാരെയും സ്ത്രീകളെയും വ്യത്യസ്ത രീതികളിൽ ലക്ഷ്യമിടുന്നു. സ്ത്രീകളുടെ സൗന്ദര്യം നശിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു.’ ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിൽ നിന്നുള്ള ഒരു ഡോക്ടർ പറയുന്നു.

ഏകദേശം 20 വയസ്സുള്ള ഒരു സ്ത്രീയെ താൻ ചികിത്സിച്ചതായും, രണ്ട് വെടിയുണ്ടകൾ ജനനേന്ദ്രിയത്തിലും പത്ത് വെടിയുണ്ടകൾ തുടയിലും പതിച്ചു. തുടയിൽ പതിച്ച വെടിയുണ്ടകൾ നീക്കം ചെയ്യാനായെങ്കിലും ജനനേന്ദ്രിയത്തിൽ പതിച്ച വെടിയുണ്ടകൾ മൂത്രനാളിക്ക് പോലും തകരാർ ഉണ്ടാക്കുന്ന വിധമാണ് പതിച്ചിരുന്നതെന്നും ഡോക്ടർ പറയുന്നു.

സ്ത്രീക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടായിരുന്നു. അതിനാൽ ഞാൻ വിശ്വസനീയമായ ഒരു ഗൈനക്കോളജിസ്റ്റിനെ കാണാൻ ആവശ്യപ്പെട്ടു – അദ്ദേഹം പറഞ്ഞു. ഇറാനിലെ മതമൗലികവാദ സർക്കാരിന്റെ ക്രൂരതയുടെ ചില ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. ഈ ഫോട്ടോകളിൽ, സ്ത്രീകളുടെ ശരീരത്തിൽ വെടിയേറ്റ പാടുകൾ വ്യക്തമായി കാണാവുന്നതാണ്.

ഇറാനിലെ മിക്കവാറും എല്ലാ നഗരങ്ങളിലും ഹിജാബ് നിയമത്തിനെതിരെ സ്ത്രീകൾ തെരുവിലിറങ്ങുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇറാനിലെ സ്ത്രീകൾ ഹിജാബ് ധരിക്കാനോ മുടി മറയ്‌ക്കാനോ തയ്യാറല്ല. തുടക്കത്തിൽ സ്ത്രീകൾ മാത്രമാണ് ഈ പ്രകടനത്തിൽ പങ്കെടുത്തിരുന്നത്. നിലവിൽ വലിയൊരു വിഭാഗം പുരുഷന്മാരും അതിൽ പങ്കെടുക്കുന്നു. അവസാന ശ്വാസം വരെ അവകാശങ്ങൾക്കുവേണ്ടി പോരാടുമെന്ന് സമരക്കാർ പറയുകയാണ്. ഇറാനിലെ 31 പ്രവിശ്യകളിലെയും 164 നഗരങ്ങളിലേക്ക് പ്രകടനങ്ങൾ വ്യാപിച്ചിച്ചിരിക്കുകയാണ്.

Karma News Network

Recent Posts

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

6 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

6 hours ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

6 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

7 hours ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

7 hours ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

8 hours ago