more

പണം തട്ടിയത് മൂന്ന് മിനിറ്റില്‍, ശ്രദ്ധ തിരിച്ചത് അതി വിദഗ്ധമായി, പോലീസ് ചോദ്യങ്ങള്‍ക്ക് മറുപടി പഠിച്ചു വെച്ച കള്ളങ്ങള്‍

ആലപ്പുഴ: വാരനാട്ടെ വ്യാപാര സ്ഥാപനത്തില്‍ നിന്നും വെറും മൂന്ന് മിനിറ്റിലാണ് ഇറാനിയന്‍ സംഘം 34,000 രൂപ തട്ടിയത്. ഇവരെ സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഉന്നത അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇത്തരം തട്ടിപ്പ് നടത്തുന്ന ഇറാന്‍ സംഘത്തിലെ കൂടുതല്‍ ആളുകള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നാല് പേര്‍ പിടിയിലായതോടെ ബാക്കിയുള്ളവര്‍ മുങ്ങാന്‍ വഴിയുണ്ടെന്നും ഇന്ത്യക്കാരോട് സാമ്യമുള്ള രൂപമായതിനാല്‍ ഇവരെ കണ്ടെത്തുക ദുഷ്‌കരമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. 10ന് വൈകിട്ട് അഞ്ചരയോടെ ചേര്‍ത്തല വാരനാട് ചെറുപുഷ്പം മെറ്റല്‍ ഏജന്‍സീസിലാണ് ഇറാന്‍ സ്വദേശികളായ മജീദ് സാഹെബിയാസിസ് (32), അയ്‌നുല്ല ഷറാഫി (30), ദാവൂദ് അബ്‌സലന്‍ (23), മുഹ്‌സിന്‍ സെതാരെ (35) എന്നിവര്‍ അവസാനം തട്ടിപ്പു നടത്തിയത്. പൊലീസിന്റെ തിരച്ചിലില്‍ ഇവര്‍ വ്യാഴാഴ്ച തിരുവനന്തപുരത്തു പിടിയിലായി. ഇവരുടെ സംഘത്തില്‍ 24 പേരുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്

10ന് വൈകിട്ട് വാരനാട് ചെറുപുഷ്പം മെറ്റല്‍ ഏജന്‍സീസിലാണ് 4 ഇറാനികള്‍ എത്തി പണം തട്ടിയത്. വെറും മൂന്ന് മിനിറ്റുകൊണ്ടാണ് സംഘം തട്ടിപ്പ് നടത്തിയത്. കാറില്‍ എത്തിയ സംഘത്തിലെ നാല് പേരില്‍ മൂന്ന് പേര്‍ പുറത്തിറങ്ങി. മാന്യമായ വേഷവും പെരുമാറ്റവും. സ്ഥാപനത്തിനുള്ളില്‍ എത്തിയ മൂന്ന് പേരില്‍ ഒരാളായ ഐനുല്ല ഷറാഫി കാഷ്യറോട് ഇംഗ്ലീഷില്‍ സംസാരിക്കുന്നു. ഡോളര്‍ നല്‍കിയാല്‍ പകരം ഇന്ത്യന്‍ രൂപ നല്‍കമോ എന്നായിരുന്നു ഇയാള്‍ ചോദിച്ചത്. എന്നാല്‍ ഇത് സാധ്യമല്ലെന്ന് കാഷ്യര്‍ പറഞ്ഞപ്പോള്‍ കയ്യിലുള്ള ഡോളര്‍ നോട്ടുകള്‍ കാട്ടി, തുടര്‍ന്ന് ഏറ്റവും മൂല്യമുള്ള ഇന്ത്യന്‍ കറന്‍സി കാണിക്കാമോ എന്നായി ചോദ്യം.

കാഷ്യര്‍ സ്ഥാപനത്തിനുള്ളില്‍ മറ്റൊരിടത്ത് പോയി രണ്ടായിരത്തിന്റെ നോട്ടുകള്‍ കൊണ്ടുവന്നു കാട്ടി. തുടര്‍ന്ന് കുറച്ചുകൂടി നല്ല കൂടുതല്‍ നോട്ടുകള്‍ കാണിക്കാമോ എന്നായി ചോദ്യം. വീണ്ടും ചോദിച്ചപ്പോള്‍ കാഷ്യര്‍ അകത്ത് പോയി പണം കൊണ്ടുവന്നു. ഇടയ്ക്ക് കാട്ടിയ പണം ഷറാഫി തിരികെ നല്‍കിയിരുന്നില്ല. വീണ്ടും ക്യാഷ്യറെ പറഞ്ഞുവിടുന്നു. ഇത്തരത്തില്‍ ക്യാഷ്യറുടെ ശ്രദ്ധ തിരിച്ച് 17 നോട്ടുകള്‍ ഷറാഫി പേഴ്‌സില്‍ വെച്ചു. ഈ സമയം മറ്റ് രണ്ട് ഇറാനികള്‍ മറ്റ് ജീവനക്കാരെ ഫോണില്‍ എന്തോ കാണിച്ച് ശ്രദ്ധ തിരിക്കുകയായിരുന്നു. ഷറാഫിയുടെ കയ്യില്‍ പണം എത്തിയെന്ന് മനസ്സിലായതോടെ മറ്റ് രണ്ട് പേര്‍ ആദ്യം പുറത്തോട്ട് പോയി. പിന്നാലെ വേഗത്തില്‍ ഷറാഫിയും ഇറങ്ങി. ഇവര്‍ പെട്ടെന്ന് മടങ്ങിയത് കണ്ട് നോട്ടുകള്‍ ക്യാഷ്യര്‍ എണ്ണി നോക്കിയപ്പോഴാണ് 17 നോട്ടുകള്‍ നഷ്ടപ്പെട്ടുവെന്ന് മനസ്സിലായത്. ജീവനക്കാര്‍ ഇവരെ പിന്തുടര്‍ന്നെങങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

അതേസമയം പോലീസ് പിടിച്ചതോടെ ചോദ്യം ചെയ്യലില്‍ എല്ലാം നേരത്തെ പഠിച്ചുവെച്ച കള്ളങ്ങളാണ് ഇവര്‍ പറയുന്നത്. നാല് പേരും ഒരേ സ്ഥലവും ഒരേ തൊഴിലുമാണ് മറുപടിയായി പറഞ്ഞത്. ടെഹ്‌റാന്‍ ആണ് നാട് എന്നാണ് ഇവര്‍ പറയുന്നത്. കാര്‍പെറ്റ് കച്ചവടമാണ് ജോലി. ഇന്ത്യയില്‍ എത്തിയത് വിനോദ സഞ്ചാരത്തിന് ആണെന്നും ഇവര്‍ പോലീസിനോട് പറയുന്നു. എന്നാല്‍ കൂടുതല്‍ ചോദിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞത് ജോലി കുങ്കുമ വ്യാപാരമെന്നാണ് പറഞ്ഞത്. ഇന്ത്യയിലെത്തിയതു ഭാര്യയുടെ ശസ്ത്രക്രിയയ്ക്ക് എനന്ന് പറഞ്ഞ് ഒരാള്‍ ഒഴിഞ്ഞ് മാറാനും ശ്രമം നടത്തി. കണ്ണൂര്‍ മയ്യിലിലെ സ്ഥാപനത്തില്‍ നിന്നും 75000 രൂപ തട്ടിയെടുത്തത് ഇവരില്‍ രണ്ടുപേരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാന്‍ ഒരോ സ്ഥലത്തും തട്ടിപ്പിന് ആളുകള്‍ മാറി എത്തുന്നതാണ് ഇവരുടെ രീതി.

Karma News Network

Recent Posts

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

15 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

19 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

48 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

50 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

1 hour ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago