world

ഹിജാബ് ഊരിയെറിഞ്ഞു ഇറാനിയൻ വനിതകൾ തെരുവിൽ.

ഹിജാബ് നിയമങ്ങൾ അനുസരിക്കാത്തതിന്റെ പേരിൽ മതമൗലികവാദികൾ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇറാനിൽ പ്രതിഷേധം ശക്തമാവുകയാണ്. 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഇറാനിയൻ വനിതകൾ തെരുവിൽ ഇറങ്ങി ഹിജാബ് ഊരിയാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. നിരവധി പുരുഷന്മാരും പ്രതിഷേധത്തിൽ പങ്കുചേർന്നു.

ആയിരക്കണക്കിന് ആളുകളാണ് ഭരണകൂടത്തിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്തത്. പ്രതിഷേധിക്കാരെ നിയന്ത്രിക്കാനാകാതെ വന്നതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. സ്വേച്ഛാധിപതിയെ കൊല്ലണം എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ആൺ പെൺ വ്യസ്ത്യാസമില്ലാതെ ജനങ്ങൾ തെരുവിൽ ഇറങ്ങിയത്.

സമൂഹമാദ്ധ്യമങ്ങളിലും മഹ്‌സയുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമായി. ഹിജാബ് ഊരുന്നത് ഇറാനിൽ ശിക്ഷാർഹമായ കുറ്റമാണ്. ഇറാൻ ഭരണകൂടത്തിന്റെ ഇത്തരം തീവ്ര നിയമങ്ങൾക്കെതിരെ ലോകമെമ്പാടുമുള്ളവർ പ്രതിഷേധിക്കണമെന്ന് പ്രമുഖർ, മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

സെപ്തംബർ 13 നു ഇറാനിലെ സഗെസ് സ്വദേശിയായ യുവതി സഹോദരനൊപ്പം ഉല്ലാസയാത്രക്കായി ടെഹ്റാനിലെത്തുകയായിരുന്നു. യുവതിയുടെ വേഷത്തിൽ പ്രകോപിതരായ മതമൗലികവാദികൾ അവർക്ക് നേരെ ആക്രമണം നടത്തി. ടെഹ്‌റാനിലെ റീ എഡ്യുക്കേഷൻ ക്ലാസ് എന്ന തടങ്കൽ കേന്ദ്രത്തിലെത്തിച്ചാണ് യുവതിയെ ക്രൂര മർദ്ദനത്തിന് ഇരയാക്കുന്നത്. സഹോദരനെയും സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മഹ്‌സ മരണപ്പെടുന്നത്.

Karma News Network

Recent Posts

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

5 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

35 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

36 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

1 hour ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

1 hour ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

2 hours ago