entertainment

വിശ്വസിച്ചവര്‍ പലരും ചതിച്ചു, പറ്റിക്കപ്പെട്ട നിരവധി സാഹചര്യങ്ങള്‍, തുറന്ന് പറഞ്ഞ് മനം പോലെ മാംഗല്യം താരം

മലയാളികളുടെ പ്രിയ താരമാണ് ഐറിന്‍. സിനിമയിലൂടെയും സീരിയലുകളിലൂടെയും നടി സുപരിചിതയാണ്. മനം പോലെ മാംഗല്യം എന്ന പരമ്പരയിലൂടെയാണ് ഐറിന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുന്നത്. ഇപ്പോള്‍ ജീവിതത്തിലുണ്ടായ ചില മോശം അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് നടി. ജീവിതത്തില്‍ വിശ്വസിച്ചവരില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് ഐറിന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ഐറിന്റെ വാക്കുകള്‍, ജീവിതത്തില്‍ അടുത്ത് വിശ്വസിച്ചവര്‍ ചിലരില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. താന്‍ കാശിന്റെ കാര്യത്തിലാണ് പലപ്പോഴും പറ്റിക്കപ്പെട്ടത്. ചിലര്‍ തങ്ങളുടെ സങ്കടങ്ങളൊക്കെ പറഞ്ഞ് കാശ് വാങ്ങും. എന്നാല്‍ തിരിച്ച് ചോദിച്ചാല്‍ നിന്നെ എനിക്ക് പരിചയമേ ഇല്ലല്ലോ എന്ന തരത്തിലാവും പെരുമാറുക. വിളിച്ചാല്‍ ഫോണും എടുക്കില്ല. അങ്ങിനെ പലരും പറ്റിച്ചിട്ടുണ്ട്. പലപ്പോഴും സ്ത്രീകള്‍ തന്നെയാണ് പറ്റിയ്ക്കുന്നത്.

ആശുപത്രി കേസും മറ്റുമൊക്കെ പറഞ്ഞാണ് കാശ് വാങ്ങുന്നത്. അപ്പോള്‍ നമ്മളും വിശ്വസിച്ച് പോകും. അങ്ങനെ കാശ് കൊടുക്കും. എന്നാല്‍ അതുവരെ സുഹൃത്തായി നിന്നവര്‍ പിന്നെ നമ്മളെ കണ്ട ഭാവം നടിക്കാതെ പോകും, അപ്പോഴാണ് ശരിയ്ക്കും നമ്മള്‍ അവരെ കുറിച്ച് അന്വേഷിക്കുന്നത്. സത്യത്തില്‍ അവരുടെ സ്വഭാവം തിരിച്ചറിയുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരുന്നു.

അഭിമുഖത്തിനിടെ അവതാരകനും പരമ്പരയുടെ പ്രൊഡക്ഷന്‍ ടീമിലുള്ള ആളും ചേര്‍ന്ന് ഐറിനെ പറ്റിക്കുകയുണ്ടായി. ഇതിനിടെ ഐറിന്‍ കരയുകയുണ്ടായി. പ്രൊഡക്ഷനില്‍ നിന്നും അനുവാദം വാങ്ങിയ ശേഷമായിരുന്നു താരവുമായുള്ള അഭിമുഖം നടത്തിയത്. എന്നാല്‍ അഭിമുഖത്തിനിടെ ഷോട്ട് റെഡിയായെന്നും പറഞ്ഞ് പ്രൊഡക്ഷനിലെ ആള്‍ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ ഇയാള്‍ അഭിമുഖം നടക്കുന്നയിടത്തേക്ക് എത്തുകയും ചെയ്തു. പിന്നാലെ ഇയാളും അവതാരകനും തമ്മില്‍ തര്‍ക്കം ആയി. ഇതോടെയാണ് ഐറിന്‍ കരയുന്നത്. പിന്നാലെ ഇരുവരും ചേര്‍ന്ന് താരത്തെ ആശ്വസിപ്പിക്കുകയും തങ്ങള്‍ പ്രാങ്ക് ചെയ്തതാണെന്ന് അറിയിക്കുകയുമായിരുന്നു.

Karma News Network

Recent Posts

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

37 mins ago

രാഹുലിനെതിരേ 3വട്ടം ആഞ്ഞ് മോദി,പരമശിവൻ പാർലമെന്റിൽ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

44 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

1 hour ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

1 hour ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

2 hours ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

2 hours ago