തിരുവനന്തപുരം. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ക്രമക്കേട്. ലൈസന്‍സ് കാലാവധി പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞവര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ പുതുക്കി നല്‍കിയാണ് ഉദ്യോഗസ്ഥര്‍ ക്രമക്കേട് നടത്തിയത്. ലൈസൻസുകൾ പുതുക്കുമ്പോൾ കണ്ണ് പരിശോധനയും റോഡ് ടെസ്റ്റും നിർബന്ധമായി നടത്തണമെന്നാണ് നിയമം. ഇത് തെറ്റിച്ച് ലൈസൻസ് പുതുക്കി നൽകിയ മൂന്ന് എം.വി.ഐ.മാരെ സസ്പെൻഡ് ചെയ്തു.
കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നീ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. സംഭവത്തിൽ കൊടുവള്ളി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് എം.വി.ഐ പി. പദ്മലാൽ, തീരൂരങ്ങാടി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ എം.വി.ഐ ടി. അനൂപ് മോഹൻ, ഗുരുവായൂർ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ എം.വി.ഐ എം.എ. ലാലു എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.
മോട്ടോർ വാഹനവകുപ്പിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് നിരവധി പരാതികൾ ഉയർന്നു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
ഏജന്റുമാര്‍ വഴിയാണ് ലൈസന്‍സ് പുതുക്കുന്നതില്‍ തട്ടിപ്പ് നടക്കുന്നത്. ഒരു ലൈസന്‍സ് ടെസ്റ്റില്ലാതെ പുതുക്കാനുള്ള കൈക്കൂലിയായി 5000 രൂപ വരെ ഏജന്റുമാര്‍ ഈടാക്കുന്നു. ആവശ്യക്കാരുടെ അത്യാവശ്യം മുതലെടുത്ത് അതിലേറെയും. കേരളത്തില്‍ എവിടെയാണെങ്കിലും ക്രമക്കേടിന് കൂട്ട് നില്ക്കുന്ന ഉദ്യോഗസ്ഥരുടെ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലേക്ക് അപേക്ഷ എത്തിച്ചാണ് തട്ടിപ്പ്. സസ്പെന്‍ഷനിലായ മൂന്ന് ഉദ്യോഗസ്ഥരും തങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടുകൾ കണ്ടെത്തുന്നതിൽ കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…