topnews

അയ്യപ്പ ഭക്തർക്ക് ആശ്വാസ വാർത്ത; ഇരുമുടി കെട്ടിൽ തേങ്ങയുമായി വിമാനത്തിൽ യാത്ര ചെയ്യാം

തിരുവനന്തപുരം: വിമാനത്തിൽ ഇരുമുടി കെട്ടിൽ തേങ്ങയുമായി യാത്ര ചെയ്യുന്നതിനുള്ള വിലക്ക് നീക്കി. ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. മകരവിളക്ക് കഴിയുന്നത് വരെയാണ് ഇളവ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഇരുമുടി കെട്ടിൽ തേങ്ങയുമായി വിമാനത്തിൽ കയറാനുള്ള അനുമതി മുന്നെ ഉണ്ടായിരുന്നില്ല. സുരക്ഷാ കാരണങ്ങൾ പരിഗണിച്ചായിരുന്നു ക്യാബിനിൽ തേങ്ങ അനുവദിക്കാതിരുന്നത്. എന്നാൽ തീർത്ഥാടകരുടെ അസൗകര്യം കണക്കിലെടുത്ത് നിയന്ത്രണത്തിൽ ഇളവ് വരുത്തിയിരിക്കുന്നു.

അതേസമയം വിശദമായ പരിശോധനകൾ നടത്തിയതിന് ശേഷമായിരിക്കും ഇരുമുടികെട്ടിൽ തേങ്ങയുമായി വിമാനത്തിൽ യാത്ര ചെയ്യാൻ അനുമതി ലഭിക്കുക എന്നും സിവിൽ ഏവിയേഷൻ ഡയറക്ടർ അറിയിച്ചു.

Karma News Network

Recent Posts

റഷ്യൻ മണ്ണിലും ഒരു അതിഗംഭീര ഹിന്ദുക്ഷേത്രം വേണം; നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദുക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ റഷ്യ…

52 seconds ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

15 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

42 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

55 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago