തൃശൂർ: ഭീകരവാദ പ്രവർത്തനത്തിന് മലയാളി ഐ എസ് രൂപീകരണ കേസിൽ തൃശൂർ സ്വദേശി സഹീർ അറസ്റ്റിൽ. സഹീറിനെ ഈ മാസം 23 വരെ റിമാൻഡ് ചെയ്തു.
കേസിൽ ഒന്നാം പ്രതി ആഷിഫിന്റെ കൂട്ടാളിയാണ് സഹീർ. ഭീകരവാദ പ്രവർത്തനത്തിന് ആഷിഫിനെ സഹായിച്ചത് സഹീറാണ്.ഐഎസ് മൊഡ്യൂൾ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി കേരളത്തിൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തിരുന്ന സംഘത്തിലെ പ്രധാനി ആഷിഖ്. ഇയാളുടെ സഹായികളുൾപ്പെടെ കേസിൽ ഇതുവരെ 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഷിഫ്,നബീൽ അഹമ്മദ്, ഷിയാസ് സിദ്ദിഖ്, സഹീർ തുർക്കി എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
കഴിഞ്ഞ ജൂലൈയിൽ തമിഴ്നാട്ടിലെ സത്യമംഗലം വനമേഖലയിൽ നിന്നായിരുന്നു ആഷിഫിനെ പിടികൂടിയത്. ആർ എസ് എസ് നേതാക്കളെയും എൻഐഎ ഉദ്യോഗസ്ഥരെയും ഈ ഐ എസ് ഭീകരവാദികൾ ലക്ഷ്യമിട്ടിരുന്നു. ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കിയായിരുന്നു ഐ എസ് മൊഡ്യൂളുകളിലെ ആശയ വിനിമയങ്ങൾ. ഇതിലൂടെ തന്നെ ഭീകരപ്രവർത്തനത്തിന് ഫണ്ട് ശേഖരണത്തിനും ശ്രമിച്ചിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിലായിരുന്നു സഹീറിനെ പിടികൂടിയത്.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…