kerala

രാജഭരണമല്ലെന്ന് മുഖ്യമന്ത്രിയെ ഓർമിപ്പിക്കാൻ മാത്രം വിവരമുള്ള ഒരുത്തനും കൂട്ടത്തിലില്ലേ – മുസ്‌ലിം ലീഗ്

മലപ്പുറം. മുഖ്യമന്ത്രിക്കുള്ള ഇരട്ടി സുരക്ഷയില്‍ ജനം വലയുന്ന സാഹചര്യത്തിൽ പ്രതിഷേധവുമായി മുസ്ലിം ലീഗും രംഗത്തെത്തി. ഇത് രാജഭരണമല്ലെന്ന് മുഖ്യമന്ത്രിയെ ഓർമിപ്പിക്കാൻ മാത്രം വിവരമുള്ള ഒരുത്തനും നിങ്ങളുടെ കൂട്ടത്തിലില്ലേ എന്നാണ് മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദ് ചോദിച്ചിരിക്കുന്നത്. ഒച്ചയും വിളിയും കൂട്ടി ആളുകളെ അകറ്റിയിട്ടാണത്രേ പണ്ടൊക്കെ രാജാവും നാടുവാഴിയും എഴുന്നള്ളിയിരുന്നത്. കമ്യൂണിസ്റ്റുകാരനെന്ന് അവകാശപ്പെടുന്ന കേരള മുഖ്യമന്ത്രിയുടെ രാജകീയ എഴുന്നള്ളത്ത് കാരണം ഇപ്പോൾ കേരളത്തിലെ ജനം ഇതേ അവസ്ഥയിലാണെന്നാണ് കെ പി എ മജീദ് കുറ്റപ്പെടുത്തിയിട്ടുള്ളത്.

ചട്ടപ്രകാരമുള്ള സുരക്ഷ ഇരട്ടിയാക്കി പതിനാറോളം വാഹനങ്ങളും എൺപതോളം പൊലീസുകാരുമായിട്ടാണ് ചായ കുടിക്കാൻ പോലും മുഖ്യമന്ത്രി പുറത്തിറങ്ങുന്നത്. മുഖ്യമന്ത്രി വരുന്നുണ്ട് എന്ന് അറിയിപ്പ് കിട്ടിയാൽ ഉടൻ സാധാരണ ജനത്തെ പൊലീസ് വഴിയിൽ മണിക്കൂറുകളോളം തടഞ്ഞു വെക്കുകയാണ്. റൂട്ട് ക്ലിയറൻസ് ആണത്രേ. അതായത് രാജാവ് എഴുന്നള്ളുമ്പോൾ ആരെയും വഴിയിൽ കാണരുത് – മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദ് പറഞ്ഞു.

104 ഡിഗ്രിയിൽ പനിച്ച് വിറക്കുന്ന കുട്ടിക്ക് അടിയന്തരമായി മരുന്ന് വാങ്ങാൻ പോലും പാവപ്പെട്ടവരെ അനുവദിക്കാതെയാണ് പൊലീസിന്‍റെ രാജഭക്തിയെന്നും കെ പി എ മജീദ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു. കമ്യൂണിസ്റ്റുകാരനെന്ന് അവകാശപ്പെടുന്നത് പോലെ ബ്രണ്ണൻ കോളേജിൽ ഊരിപ്പിടിച്ച വാളുകൾക്കിടയി ലൂടെ നടന്നുവെന്ന് അവകാശപ്പെട്ട പിണറായിയാണ് ഇപ്പോൾ ജനത്തെ പേടിച്ച് എങ്ങോട്ടെന്നില്ലാതെ പരക്കം പായുന്നത്. ഏതുവരെ ഓടുമെന്ന് നമുക്ക് നോക്കാം – കെ പി എ മജീദ് പറഞ്ഞു.

ഇതിനിടെ, കേരളത്തിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി ബാധ്യതയെന്ന് ഷാഫി പറമ്പിൽ എംഎൽഎ കുറ്റപ്പെടുത്തി. ജനങ്ങളെ ഇത്രയും ഭയപ്പെടുന്ന മുഖ്യമന്ത്രി ആദ്യമെന്നും യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ ഷാഫി പറമ്പിൽ പറഞ്ഞു. നികുതി, പൊലീസ് രാജ് തുടങ്ങിയവയാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത്. നടപടി തിരുത്തിയില്ലെങ്കിൽ സമരത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. കെ എസ് യു പ്രവർത്തക മിവ ജോളിയുടെ പരാതിയിൽ കേസെടുക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിക്കുകയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ.

Karma News Network

Recent Posts

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

13 seconds ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

21 mins ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

30 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

44 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

1 hour ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

1 hour ago