social issues

അഴിഞ്ഞാട്ടക്കാരിയാണ് എന്റെ ഭാര്യ എന്ന് പറഞ്ഞവരാണ് പള്ളിയിലുള്ളവര്‍, ഇപ്പോഴും അപമാനിക്കുന്നുണ്ട്, ഇഷാനും സൂര്യയും പറയുന്നു

കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായ സൂര്യയും ഇഷാനവും ആദ്യ കണ്മണിക്കായുള്ള കാത്തിരിപ്പിലും ചികിത്സയിലുമാണ്. ഇന്ത്യയിലെ ആദ്യ ട്രാന്‍സ് കപ്പിള്‍സായ ഇരുവരും ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ട് നാല് വര്‍ഷമാവുകയാണ്. 2018 ജൂണ്‍ 29ന് വീട്ടുകാരുടെ പൂര്‍ണ്ണ സമ്മതത്തോടെയായിരുന്നു ഇവരുടെ വിവാഹം. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. ഇപ്പോള്‍ നിങ്ങളുടെ ജീവിതം ഒരു മാസം മാത്രമേ നിലകൊള്ളൂ എന്ന് പറഞ്ഞവര്‍ക്ക് മുന്‍പില്‍ അന്തസോടെയാണ് ഞങ്ങള്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയതെന്നു ഇരുവരും പറയുന്നു. എങ്കിലും മതപരമായ ചില ബുദ്ധിമുട്ടുകള്‍ തങ്ങളെ ഇപ്പോഴും അലട്ടുന്നുണ്ടെന്നും ഇരുവരും അഭിമുറത്തില്‍ പറയുന്നു.

ആദ്യം വിവാഹമെന്ന ഒരു അഭിപ്രായം തന്നെ പറയുന്നത് ഇക്കയാണ്. ഒരു ട്രാന്‍സ് ആയ ഒരു വ്യക്തിക്ക് വിവാഹം എന്നതൊക്കെ വിദൂര സ്വപ്നമായ ഒരു കാലത്താണ് വിവാഹം കഴിക്കണമെന്ന ആവശ്യം ഇക്ക പറയുന്നത്. എനിക്ക് എന്നെ തന്നെ മാറ്റിയ ഒരു സംഭവം ആയിരുന്നു ആ വിവാഹാലോചന. ഒരു ധൈര്യത്തോടെ എന്നെ വിവാഹം കഴിക്കണം കുടുംബത്തോടെ കൊണ്ട് പോകണം എന്ന് എന്നോട് പറയുന്ന ആദ്യത്തെ വ്യക്തിയും ഇക്ക ആയിരുന്നു. അതിനു മുന്‍പുവരെ പ്രണയം ഉണ്ടായിട്ടുണ്ട്. വിവാഹം കഴിക്കാം എന്നൊക്കെയും പലരും പറഞ്ഞിട്ടുണ്ടെങ്കിലും അതൊക്കെ ആരും കേള്‍ക്കാതെ മാത്രം ധൈര്യം ഇല്ലാതെയുള്ള സംസാരം മാത്രമായിരുന്നു. എന്നാല്‍ അത്രയും ധൈര്യത്തോടെ അന്തസ്സോടെ കൈപിടിച്ച് കൊണ്ട് പോകണമെന്നു പറഞ്ഞത് ഇക്ക മാത്രമാണ്.

പ്രൊപ്പോസല്‍ ഒന്നും ആദ്യമൊന്നും പറഞ്ഞില്ല. പേപ്പറില്‍ എഴുതി വയ്ക്കുകയാണ് ചെയ്തത്. കണ്ണുകള്‍ കൊണ്ട് ഞങ്ങള്‍ രണ്ടുപേരും പ്രണയിച്ചിരുന്നു. പിന്നീട് വിവാഹത്തിലേക്ക് എത്താന്‍ പോകുന്നു എന്ന് അറിഞ്ഞപ്പോള്‍ കുറെ ആളുകള്‍ എന്നെ എതിര്‍ക്കുകയും ചെയ്തു. ഒരു മാസത്തേക്ക് മാത്രമാണ് ഞങ്ങളുടെ ബന്ധം എന്ന് ആക്ഷേപിച്ച ഒരുപാട് ആളുകള്‍ ഉണ്ട്. അവരുടെ മുന്‍പില്‍ ആണ് അന്തസ്സോടെ ഞങ്ങള്‍ ഇന്ന് ജീവിക്കുന്നത്. ഇന്ന് മാട്രിമോണിയല്‍ കോളങ്ങളില്‍ ട്രാന്‍സിനു ഒരു കോളം തന്നെ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. പലരും സ്വകാര്യാകാര്യങ്ങളില്‍ എങ്ങനെ എന്ന് വരെയും ചോദിച്ചിട്ടുണ്ട്. ആകാംഷയോടെ ഞങ്ങളുടെ ജീവിതത്തിലേക്ക് നോക്കിയിട്ടുണ്ട്. നിങ്ങളെ പോലെ ജീവിച്ചാല്‍ മതി എന്ന് ചിന്തിക്കുന്ന ഒരുപാട് ആളുകളുണ്ട്. ശരിക്കും പറഞ്ഞാല്‍ വിവാഹം കഴിഞ്ഞ പിറ്റേദിവസം സഹോദരി ചോദിച്ച ചോദ്യം പറയാതെ വയ്യ. അത് സത്യം പറഞ്ഞാല്‍ ഒരുപാട് സന്തോഷം നല്‍കിയിരുന്നു. നിങ്ങളുടെ ആദ്യരാത്രി എങ്ങനെ ആയിരുന്നു എന്നായിരുന്നു ആ ചോദ്യം. പുറത്തു ഒരാള്‍ ആയിരുന്നു എങ്കില്‍ അടി ആകുന്ന ചോദ്യം.

എന്നെ സംബന്ധിച്ച് ഒരുപാട് സന്തോഷം ആണ് ആ ചോദ്യം നല്‍കിയത്. കാരണം സാധാരണക്കാരില്‍ സാധാരണക്കാരിയായ എന്റെ സഹോദരി അത് ചിന്തിച്ചു എങ്കില്‍ ഇന്ത്യയിലെ ഓരോ വ്യക്തികളും എങ്ങനെ ചിന്തിച്ചിട്ടുണ്ടാകും. കാരണം ഓരോ ആളുകളെയും കൊണ്ട് ഞങ്ങള്‍ ചിന്തിപ്പിക്കുകയായിരുന്നു എന്ന് വേണം പറയാന്‍. അതൊക്കെയാണ് വിവാഹത്തിലേക്ക് കിട്ടിയ വലിയ മൂല്യം എന്ന് പറയാന്‍ ആകും. വിവാഹം എന്ന് പറയുന്നത് ഞങ്ങളുടെ ആഗ്രഹങ്ങളെ എക്‌സ്പ്രസ് ചെയ്യുക എന്നാണ് തീരുമാനിച്ചത്. ഞങ്ങള്‍ക്ക് സ്വന്തമായി അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ ഉണ്ട്. നോര്‍മല്‍ എന്ന് ചിന്തിക്കുന്ന ദമ്പതികള്‍ ഒക്കെയും ഞങ്ങളെ കണ്ട് അസൂയപ്പെട്ടിട്ടുണ്ട്. ഇക്കയെ പോലെയുള്ള ഒരാളെ അല്ലെങ്കില്‍ ഇക്കായെ തന്നെ കിട്ടിയാല്‍ എന്ന് ചിന്തിക്കുന്ന തരമുള്ള മെസേജുകള്‍ വരെ എനിക്ക് കിട്ടാറുണ്ട്. അന്ന് ഞങ്ങളെ പരിഹസിച്ചവരോട് അന്തസ്സത്തോടെ പറയാന്‍ ആകും ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് വിവാഹത്തെക്കുറിച്ചും എല്ലാം. -സൂര്യ പറയുന്നു.

ഇരു കുടുംബങ്ങളുടെയും പിന്തുണ ഉണ്ട് എങ്കിലും മതപരമായ ചില കാര്യങ്ങളില്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടു എന്ന് പറയാന്‍ ആകില്ല. എന്നെ അംഗീകരിച്ചിട്ടുണ്ട് എങ്കില്‍ എന്നെ പോലെയുള്ള ആളുകളെയും അംഗീകരിക്കണം. കാരണം എന്നെ പോലെയുള്ള ആളുകള്‍ ആ പ്രദേശത്തു വന്നിട്ടുണ്ടാകും. ഒരാളുടെ വ്യക്തിത്വത്തെ അംഗീകരിച്ചു എങ്കില്‍ ആ നാട് വിട്ട് അവര്‍ക്ക് പോകേണ്ടി വരില്ലല്ലോ. ഇഷാന്‍ ചോദിക്കുന്നു. സൂര്യയെ കല്യാണം കഴിച്ചതുകൊണ്ടും, മതം മാറാത്തതിന്റെ പേരിലും, പിന്നെ സൂര്യ പബ്ലിക് ആക്റ്റിവിറ്റികളില്‍ നിലനില്‍ക്കുന്നതുകൊണ്ടും പരസ്യമായി മോശപെടുത്തിയിട്ടുണ്ട്. ഞങ്ങളെ ഇപ്പോഴും അക്കാര്യത്തില്‍ ഒന്നും അംഗീകരിക്കാത്തവര്‍ നാട്ടിലുണ്ട്. ഉപ്പയുടെ മുന്‍പില്‍ വച്ചുകൊണ്ട് സൂര്യയെ അപമാനിച്ചവര്‍ നാട്ടിലുണ്ട്. അഴിഞ്ഞാട്ടക്കാരി എന്ന് പറഞ്ഞവര്‍ ആണ് എന്റെ പള്ളിയില്‍ ഉള്ളവര്‍. അങ്ങനെ ആണെങ്കില്‍ മതത്തില്‍ നിന്നുള്ള മമ്മൂട്ടിയും ദുല്‍ഖര്‍ ഒക്കെയും കലയെ ഉപാസിച്ചു ജീവിക്കുന്നവര്‍ ആണ്. കാലബോധത്തോടെ ആരെയും ഉള്‍കൊള്ളാന്‍ അവര്‍ക്ക് കഴിയുന്നില്ല-ഇഷാന്‍ പറഞ്ഞു.

Karma News Network

Recent Posts

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത, റെഡ് അലർട്ട്

തിരുവനന്തപുരം: കേരള തീരത്ത് റെഡ് അലേര്‍ട്ട്. ഉയര്‍ന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍…

21 mins ago

കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കും, സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലമായതിനാൽ മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന്…

45 mins ago

നവജാത ശിശുവിന്റെ കൊലപാതകം, പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്ത്, ഡാൻസറായ യുവാവ് ഉടൻ അറസ്റ്റിലാകും

കൊച്ചി : നഗരമധ്യത്തിൽ നവജാത ശിശുവിനെ റോഡിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി…

1 hour ago

കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു

കോട്ടയം ∙ കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു. തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായ നടപടികളെത്തുടർന്നു 4…

1 hour ago

കള്ളക്കടല്‍ പ്രതിഭാസം, കേരള തീരത്തും കടലാക്രമണ സാധ്യത

തിരുവനന്തപുരം : കടുത്ത ചൂടിന് ആശ്വാസമേകാൻ വരും ദിവസങ്ങളിൽ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത…

1 hour ago

വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ നിയന്ത്രണം, ആദ്യം വടക്കൻ മേഖലയിൽ

തിരുവനന്തപുരം : വൈദ്യുതി ഉപഭോഗം ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിൽ മേഖല തിരിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി. പീക്ക് ടൈമിൽ ഉൾപ്പെടെ…

2 hours ago