world

അഫ്‌ഗാനിൽ താലിബാന്‍ അനുകൂല മത പണ്ഡിതനെ ഐഎസ്സ് വധിച്ചു.

താലിബാന്‍ അനുകൂല മത പണ്ഡിതനെ ഐഎസ്സ് വധിച്ചു. കൃതൃമ കാലില്‍ ബോംബ് ഒളിപ്പിച്ച് എത്തി ചാവേര്‍ പൊട്ടിത്തെറിയിലൂടെയായിരുന്നു കോല. ഐഎസ്സിനേയും ഐഎസ്സ് ഖൊറാസനെയും നിശിതമായി വിമര്‍ശിക്കുന്ന ഷെയ്ഖ് റഹിമുള്ള ഹഖാനിയാണ് കൊല്ലപ്പെട്ടത്. താലിബാന്‍ അനുകൂല മതപണ്ഡിതനെ ഐ.എസ് കൊലപ്പെടുത്തിയതോടെ സ്ഥിതി സങ്കീര്‍ണ്ണം എന്നാണു പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. മുന്‍പ് പല തവണ ഹഖാനിയെ താലിബാൻ ലക്ഷ്യംവെച്ചിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ്സ് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

കൃത്രിമ കാലില്‍ ബോംബ് ഒളിപ്പിച്ചെത്തിയാണ് ചാവേര്‍ സ്ഫോടനം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയ്റ്റേഴ്സിനോട് താലിബാന്‍ വക്താക്കളാണ് പറഞ്ഞിരിക്കുന്നത്. ഖൊറാസാന്‍ പ്രവിശ്യയിലെ ഐഎസ് നീക്കങ്ങളുടെ കടുത്ത വിമര്‍ശകനും അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ പിന്തുണച്ച മതനേതാവായിരുന്നു കൊല്ലപ്പെട്ട ഷെയ്ഖ് റഹിമുള്ള ഹഖാനി. കഴിഞ്ഞ വര്‍ഷം അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖനായ വ്യക്തിയാണ് ഹഖാനി. മുന്‍പ് രണ്ട് തവണയാണ് വധശ്രമത്തില്‍ നിന്ന് ഹഖാനി രക്ഷപ്പെട്ടിരുന്നത്.

2020ല്‍ പാകിസ്താനിലെ പെഷാവാറില്‍ ഒരു സ്‌കൂളിന് നേരെ ആക്രമണം നടക്കുമ്പോള്‍ ഹഖാനി അവിടെയുണ്ടായിരുന്നു. ഈ സംഭവത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടെങ്കിലും അന്ന് ഹഖാനി രക്ഷപ്പെടുകയായിരുന്നു. പെഷാവാര്‍ സംഭവത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഐ.എസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. അഫ്ഗാനിസ്താനെ സംബന്ധിച്ച് നികത്താനാകാത്ത ഒരു നഷ്ടമാണ് ഹഖാനിയുടെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് താലിബാന്‍ നേതൃത്വവുമായി അടുത്ത വൃത്തങ്ങള്‍ റോയിറ്റേഴ്സിനോട് പ്രതികരിച്ചിട്ടുണ്ട്.

താലിബാന്‍ ഭരണത്തെ അനുകൂലിക്കുന്ന വ്യക്തിയാണെങ്കിലും പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും വിദ്യാഭ്യാസം സംബന്ധിച്ച് താലിബാന്‍ നിലപാടിനോട് യോജിപ്പുള്ള വ്യക്തിയായിരുന്നില്ല ഹഖാനി. അഫ്ഗാനിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിദ്യാഭ്യാസം നേടുന്നതിന് സാധിക്കണമെന്നാണ് ഹഖാനി ആവശ്യം ഉന്നയിച്ചിരുന്നത്.

ബിബിസിക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ മുന്‍പ് തന്റെ വാദത്തെ പിന്തുണച്ച് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്. ‘എല്ലാ മതഗ്രന്ഥങ്ങളും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നുണ്ട്. ഉദാഹരണമായി ഇസ്ലാമിക രാജ്യങ്ങളായ അഫ്ഗാനിലോ പാകിസ്താനിലോ ഒരു സ്ത്രീക്ക് സുഖമില്ലാത്ത അവസ്ഥയുണ്ടായാല്‍ അവര്‍ക്ക് പരിചരണവും ചികിത്സയും ആവശ്യമായി വരും. അവരെ ഒരു വനിതാ ഡോക്ടര്‍ പരിശോധിക്കുന്നതും ചികിത്സിക്കുന്നതുമാണ് നല്ലത്.’

ഐഎസ്സ് തുടര്‍ച്ചയായി അഫ്ഗാനില്‍ ആക്രമണം നടത്തുകയാണ്. താലിബാന്‍ അനുകൂലികളെ ഉള്‍പ്പെടെ ലക്ഷ്യംവെക്കുന്നതോടെ താലിബാനും ഐസിസിനോട് ഇടഞ്ഞു തന്നെയാണ് നിൽക്കുന്നത്. ഐഎസ്സും,ഐഎസ്സ് ഖൊറാസനും താലിബാന് വെല്ലുവിളിയായ് മാറിയിരിക്കുന്നു എന്ന് തന്നെ പറയണം. ഭീകരരുടെ കേന്ദ്രമാണിന്ന് അഫ്ഗാന്‍. താലിബാന് പോലും നിയന്ത്രിക്കാന്‍ കഴിയാത്തവിധം വളര്‍ന്ന് പന്തലിച്ച് കഴിഞ്ഞു. അല്‍ഖ്വായ്ദയും ഐഎസ്സും കൈയ്യടക്കിയിരിക്കുന്ന അഫ്ഗാന്‍ താലിബാന് ഭീഷണിയാകുന്നു. താലിബാന് നേരെയും ആക്രമണം ശക്തമാക്കുകയാണ് ഐഎസ്സ്. ഇതോടെ ഭീകരർ തമ്മിലുള്ള അടിയാണ് ഇന്ന് നടക്കുന്നത്.

തുടര്‍ച്ചയായ് ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ് ഐഎസ്സ്. ഷിയാ മുസ്ലീങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാനിസ്താനില്‍ തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ നടത്തുന്നത്. ഇതേ തുടര്‍ന്ന് മസര്‍- ഇ- ഷാരിഫിലെ ഷിയാ വിശ്വാസികളെ അധികൃതര്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ഇനിയും ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍. അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം ആരംഭിച്ചതിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച പ്രദേശത്തെ ഷിയാ പള്ളികള്‍ക്ക് നേരെ വ്യാപക ആക്രമണം നടന്നു. താലിബാന്‍ ഭരിക്കുന്ന അഫ്ഗാനെ അംഗീകരിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറല്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം പിടിച്ചുപറ്റാന്‍ ഓടി നടക്കുകയാണ് താലിബാന്‍. അതിനിടയിലാണ് തുടര്‍ച്ചയായി അഫ്ഗാനില്‍ ഭീകരാക്രമണങ്ങള്‍ അരങ്ങേറുന്നത്.

കൃത്രിമ കാലില്‍ ബോംബ് ഒളിപ്പിച്ചെത്തിയാണ് ചാവേര്‍ സ്ഫോടനം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയ്റ്റേഴ്സിനോട് താലിബാന്‍ വക്താക്കളാണ് ഇക്കാര്യം അറിയിച്ചത്. ഖൊറാസാന്‍ പ്രവിശ്യയിലെ ഐഎസ് നീക്കങ്ങളുടെ കടുത്ത വിമര്‍ശകനും അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ പിന്തുണച്ച മതനേതാവായിരുന്നു കൊല്ലപ്പെട്ട ഷെയ്ഖ് റഹിമുള്ള ഹഖാനി. കഴിഞ്ഞ വര്‍ഷം അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖനായ വ്യക്തിയാണ് ഹഖാനി. മുന്‍പ് രണ്ട് തവണയാണ് വധശ്രമത്തില്‍ നിന്ന് ഹഖാനി രക്ഷപ്പെട്ടിട്ടുള്ളത്.

2020ല്‍ പാകിസ്താനിലെ പെഷാവാറില്‍ ഒരു സ്‌കൂളിന് നേരെ ആക്രമണം നടക്കുമ്പോള്‍ ഹഖാനി അവിടെയുണ്ടായിരുന്നു. ഈ സംഭവത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടെങ്കിലും അന്ന് ഹഖാനി രക്ഷപ്പെട്ടിരുന്നു. പെഷാവാര്‍ സംഭവത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഐ.എസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. അഫ്ഗാനിസ്താനെ സംബന്ധിച്ച് നികത്താനാകാത്ത ഒരു നഷ്ടമാണ് ഹഖാനിയുടെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് താലിബാന്‍ നേതൃത്വവുമായി അടുത്ത വൃത്തങ്ങള്‍ റോയിറ്റേഴ്സിനോട് പ്രതികരിച്ചു.

താലിബാന്‍ ഭരണത്തെ അനുകൂലിക്കുന്ന വ്യക്തിയാണെങ്കിലും പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും വിദ്യാഭ്യാസം സംബന്ധിച്ച് താലിബാന്‍ നിലപാടിനോട് യോജിപ്പുള്ള വ്യക്തിയായിരുന്നില്ല ഹഖാനി. അഫ്ഗാനിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിദ്യാഭ്യാസം നേടുന്നതിന് സാധിക്കണമെന്നാണ് ഹഖാനി ഉന്നയിച്ചിരുന്ന ആവശ്യം.

ബിബിസിക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ മുന്‍പ് തന്റെ വാദത്തെ പിന്തുണച്ച് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്. എല്ലാ മതഗ്രന്ഥങ്ങളും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നുണ്ട്. ഉദാഹരണമായി ഇസ്ലാമിക രാജ്യങ്ങളായ അഫ്ഗാനിലോ പാകിസ്താനിലോ ഒരു സ്ത്രീക്ക് സുഖമില്ലാത്ത അവസ്ഥയുണ്ടായാല്‍ അവര്‍ക്ക് പരിചരണവും ചികിത്സയും ആവശ്യമായി വരും. അവരെ ഒരു വനിതാ ഡോക്ടര്‍ പരിശോധിക്കുന്നതും ചികിത്സിക്കുന്നതുമാണ് നല്ലത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

തുടര്‍ച്ചയായി അഫ്ഗാനില്‍ ആക്രമണം നടത്തുകയാണ് ഐഎസ്സ്. താലിബാന്‍ അനുകൂലികളെ ഉള്‍പ്പെടെ ലക്ഷ്യംവെക്കുന്നതോടെ താലിബാനും ഇടയുന്നു. ഐഎസ്സും,ഐഎസ്സ് ഖൊറാസനും താലിബാന് വെല്ലുവിളിയായ് മാറിയിരിക്കുകയാണ്. ഭീകരരുടെ കേന്ദ്രമാണിന്ന് അഫ്ഗാന്‍. താലിബാന് പോലും നിയന്ത്രിക്കാന്‍ കഴിയാത്തവിധം വളര്‍ന്ന് പന്തലിച്ച് കഴിഞ്ഞു. അല്‍ഖ്വായ്ദയും ഐഎസ്സും കൈയ്യടക്കിയിരിക്കുന്ന അഫ്ഗാന്‍ താലിബാന് ഭീഷണിയാകുന്നു. താലിബാന് നേരെയും ആക്രമണം ശക്തമാക്കുകയാണ് ഐഎസ്സ്. ഇതോടെ ബീകരര്‍ തമ്മിലുള്ള അടി തുടങ്ങിക്കഴിഞ്ഞു.

തുടര്‍ച്ചയായ് ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ് ഐഎസ്സ്. ഷിയാ മുസ്ലീങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാനിസ്താനില്‍ തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ നടത്തുന്നത്. ഇതേ തുടര്‍ന്ന് മസര്‍- ഇ- ഷാരിഫിലെ ഷിയാ വിശ്വാസികളെ അധികൃതര്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ഇനിയും ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍. അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം ആരംഭിച്ചതിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച പ്രദേശത്തെ ഷിയാ പള്ളികള്‍ക്ക് നേരെ വ്യാപക ആക്രമണം നടക്കുന്നു. താലിബാന്‍ ഭരിക്കുന്ന അഫ്ഗാനെ അംഗീകരിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറല്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം പിടിച്ചുപറ്റാന്‍ ഓടി നടക്കുകയാണ് താലിബാന്‍. അതിനിടയിലാണ് തുടര്‍ച്ചയായി അഫ്ഗാനില്‍ ഭീകരാക്രമണങ്ങള്‍ അരങ്ങേറുന്നത്.

Karma News Network

Recent Posts

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

6 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

21 mins ago

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

36 mins ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

1 hour ago

കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന…

1 hour ago

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

2 hours ago