topnews

ഐഎസ് ബന്ധം; കണ്ണൂരിൽ അറസ്റ്റിലായ വനിതകളെക്കുറിച്ചു ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് എൻ.ഐ.എ

കണ്ണൂരിൽ അറസ്റ്റിലായ മിസ സിദ്ദിഖും ഷിഫ ഹാരിസും ഐഎസുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നെന്നു എൻ.ഐ.എ. അറസ്റ്റിലായ രണ്ട് ഐഎസ് വനിതകളെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. കേരളത്തിൽ ഐഎസിന്റെ പ്രവർത്തനം ഏകോപിപ്പിച്ചിരുന്ന മൊഹമ്മദ് അമീന്റെ നിർദ്ദേശം അനുസരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഐഎസിനായി പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യാനും ഇവർ പ്രവർത്തിച്ചു.

ടെലിഗ്രാമിലും ഹൂപ്പിലും ഇൻസ്റ്റാഗ്രാമിലും ഐഎസ് ആശയങ്ങൾ പടർത്തുന്നതിൽ ഇവർ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. മിസ സിദ്ദിഖ് മറ്റ് ഭീകരർക്കൊപ്പം ടെഹ്‌റാനിലേക്ക് പോയിരുന്നു. ഇതുവഴി സിറിയയിലെത്താനായിരുന്നു ശ്രമം. അടുത്ത ബന്ധുക്കളായ മുഷാബ് അൻവറിനേയും ഷിഫ ഹാരിസിനേയും ഐഎസ് ആശയത്തിലേക്ക് അടുപ്പിച്ചത് മിസ സിദ്ദിഖ് ആണ്. മുഹമ്മദ് വഖാർ ലോൺ എന്ന കശ്മീരി സ്വദേശിക്ക് ഭീകര പ്രവർത്തനത്തിനുള്ള ഫണ്ട് കൈമാറുന്നതിൽ ഷിഫ ഹാരിസ് പ്രധാന പങ്കു വഹിച്ചെന്ന് എൻ.ഐ.എ കണ്ടെത്തി. ഐഎസ് ഭരണത്തിന്റെ അധീനതയിലുള്ള സ്ഥലത്തെത്തി ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാൻ ഷിഫ ഹാരിസ് തീരുമാനിച്ചിരുന്നെന്നും എൻ.ഐ.എ വ്യക്തമാക്കി. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

സിറിയയിലും ഇറാഖിലും ഐഎസ് തകർന്നടിഞ്ഞെങ്കിലും ലോകത്ത് വിവിധയിടങ്ങളിൽ ഐഎസ് സ്ലീപ്പർ സെല്ലുകൾ സജീവമാണ്. കേരളത്തിൽ നിന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുൾപ്പെടെ നിരവധി പേരാണ് ഐഎസിൽ ചേർന്നിട്ടുള്ളത്. ഇവരുമായി ബന്ധമുള്ളവർ സ്ലീപ്പർ സെല്ലുകളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Karma News Editorial

Recent Posts

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

12 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

44 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

1 hour ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago