topnews

സോളാര്‍ പാനലുകളുള്ള ഹമാസിന്റെ ബുള്ളറ്റ് പ്രൂഫ് തുരങ്കം, തകർത്ത്‌ തരിപ്പണമാക്കി ഇസ്രായേൽ,

ഹമാസിന്റെ ആശുപത്രിയിലേക്ക് നീളുന്ന ആയുധപ്പുരകൾ ഉള്ള ബുള്ളറ്റ് പ്രൂഫ് വാതിലുകളുള്ള തുരങ്കം കണ്ടെത്തി ഇരികുകയാണ് ഇസ്രായേൽ.ഇന്നത്തെ പുതിയ വിവരം ഇങ്ങനെയാണ്. ഫലസ്തീനില്‍ ഇസ്രഈല്‍ അധിനിവേശം തുടരുന്നതിനിടയില്‍ ഹമാസ് സൂക്ഷമമായി തയ്യാറാക്കിയ തുരങ്കങ്ങള്‍ ആണ് ഇപ്പോൾ ഇസ്രായേൽ സേന കണ്ടെത്തിയിരിക്കുന്നത്.ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ഗൂഢതന്ത്രങ്ങൾ മെനഞ്ഞ ഹമാസിന്റെ നാവിക പ്രവര്‍ത്തനങ്ങള്‍ക്ക് വരെ നേതൃത്വം നല്‍കിയ ഒരു കൊടും ഭീകരന്റെ വീടിന് തൊട്ടടുത്താണ് ഈ തുരങ്കമെന്ന് ആണ് ഇസ്രായേൽ സൈനിക വക്താവ് പറയുന്നത്.റാന്റിസി ആശുപത്രി 183 മീറ്റര്‍ മാത്രം അകലെയാണെന്നു പറഞ്ഞ അദ്ദേഹം ഹമാസ് ഭീകരര്‍ ആശുപത്രികളില്‍ നിന്ന് ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്ന വാദം ഊന്നിപ്പറഞ്ഞു.

ഈ തുരങ്കങ്ങള്‍ക്കുള്ളില്‍ ഹമാസ് ഭീകരര്‍ ഒളിക്കുകയും ബന്ദികളെ പാര്‍പ്പിക്കുകയും ചെയ്യുന്നതായും ഇസ്രയേല്‍ സുരക്ഷാ സേന പറഞ്ഞു. സോളാര്‍ പാനലുകളുടെ സഹായത്തോടെ വൈദ്യുതീകരിച്ച തുരങ്കം ഭൂനിരപ്പില്‍ നിന്ന് 20 മീറ്ററോളം താഴെയാണ്. ബുള്ളറ്റ് പ്രൂഫ്, ബോംബ് പ്രൂഫ് വാതിലുകളാണ് ഇവയ്ക്കുള്ളത്. തുരങ്കം ആര്‍ക്കും കണ്ടെത്താനാകാത്ത വിധത്തില്‍ മൂടപ്പെട്ടിരിക്കുകയാണെന്നും ആശുപത്രി ഒരു സ്‌കൂളിനും യുഎന്‍ കെട്ടിടത്തിനും അടുത്താണെന്നും ഇസ്രയേല്‍ സേന അറിയിച്ചു.

ആശുപത്രിയുടെ ബേസ്‌മെന്റിലെ ഒരു മുറിയില്‍ സ്‌ഫോടകവസ്തുക്കള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍, കലാഷ്‌നിക്കോവ് റൈഫിളുകള്‍, റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍ എന്നിവയുള്‍പ്പെടെ കണ്ടെത്തിയതായും സൈന്യം വീഡിയോയില്‍ പറയുന്നു. അതിനാൽ തന്നെ ഹമാസ് സൂക്ഷമമായി തയ്യാറാക്കിയ ഈ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ ആണ് ഇപ്പോൾ ഇസ്രഈല്‍ സൈന്യം ലക്ഷ്യമിടുന്നതായിയുള്ള റിപ്പോര്‍റ്റുകൾ പുറത്തു വരുന്നത് .തുരങ്കത്തിന്റെ ആദ്യഭാഗങ്ങള്‍ ഉപരോധിച്ചതില്‍ ഇസ്രഈല്‍ സൈന്യം തടസങ്ങള്‍ നേരിട്ടിരുന്നെന്നും, ഭൂഗര്‍ഭ അറകള്‍ ഇല്ലാതാക്കുന്നതിലൂടെ സൈന്യം വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും വിദഗ്ധര്‍ അഭിപ്രയപെട്ടു.

തുരങ്കം മുഴുവനായും ഇല്ലാതാക്കുന്നത് മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ദൗത്യമായിരിക്കുമെന്ന് തുര്‍ക്കിയിലെ അറ്റ്‌ലാന്റിക് കൗണ്‍സിലിലെ നോണ്‍ റെസിഡന്റ് സീനിയര്‍ ഫെല്ലോ റിച്ചാര്‍ഡ് ഔട്ട്സെന്‍ ചൂണ്ടിക്കാട്ടി. കൂടാതെ തുരങ്കം നശിപ്പിക്കുന്നതിനായി ഇസ്രഈല്‍ സൈന്യം ഫലസ്തീനിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി കുഴിയെടുക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപരിതലത്തില്‍ നിന്ന് നശിപ്പിക്കാന്‍ എളുപ്പമുള്ള ആഴം കുറഞ്ഞ തുരങ്കങ്ങളില്‍ കമാന്‍ഡോ കേന്ദ്രങ്ങള്‍, ആയുധ സംഭരണികള്‍, മിസൈലുകള്‍, ഹമാസ് പിടിച്ചെടുത്ത 240 ഓളം ഇസ്രഈലി തടവുകാരും ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഫലസ്തീനിലെ തുരങ്കങ്ങള്‍ ഹമാസിന് പ്രത്യാക്രമണങ്ങള്‍ നടത്താനും ഇസ്രഈലി സൈന്യത്തില്‍ നിന്ന് മറഞ്ഞുനില്‍ക്കാനുമുള്ള ഇടമയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

കഴിഞ്ഞ 17 വര്‍ഷമായി ഹമാസിന്റെ പ്രധാന ശ്രമങ്ങളിലൊന്ന് തുരങ്കങ്ങള്‍ കുഴിക്കലായിരുന്നുവെന്നും അത് അവരെ പ്രതിരോധശേഷിയുള്ളവരാക്കി മാറ്റിയെന്നും ലണ്ടനിലെ കിങ്സ് കോളേജിലെ പ്രതിരോധ പഠന വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ആന്‍ഡ്രിയാസ് ക്രീഗ് പറഞ്ഞു. ഈ പ്രവര്‍ത്തനം ഹമാസിന്റെ സൈഡ് ആക്റ്റിവിറ്റി ആയിരുന്നില്ലെന്നും സാങ്കേതിക നേട്ടങ്ങളുള്ള ഇസ്രഈല്‍ തുരങ്കം തകര്‍ക്കുന്നതിലേക്ക് മാത്രം ശ്രദ്ധ ചെലുത്തുമ്പോള്‍ ഭാവിയില്‍ അവരുടെ മത്സര നേട്ടം ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുരങ്കങ്ങളില്‍ പ്രവേശിക്കുന്നത് വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നും ആവശ്യമില്ലാത്ത പക്ഷം ഇസ്രഈല്‍ അത് ചെയ്യുന്നത് ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. തുരങ്കങ്ങളില്‍ ഓക്‌സിജന്‍ കുറവാണെന്നും ദൃശ്യത പരിമിതമാണെന്നും വിദഗ്ധര്‍ സൂചിപ്പിച്ചു. സിവിലിയന്‍ മരണങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടത്ര മുന്‍കരുതലുകള്‍ ഇസ്രഈല്‍ എടുത്തിട്ടില്ലെന്നും, ഇസ്രഈല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നുവെന്നും മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. നിലവില്‍ ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 11,070 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 4500ല്‍ അധികം പേരും കുട്ടികളാണ്.

karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസുകളിലും ആൾമാറാട്ട കേസിലും പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോനെ തിരിച്ചെടുത്ത സി.പി.എം നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പീഡനത്തിന്…

38 seconds ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

9 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

10 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

42 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

47 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago