trending

ഗാസയെ വരിഞ്ഞ് മുറുക്കി ജൂത പ്രതികാരം, 300ലിറ്റർ ഡീസൽ നൽകി

ഗാസയിൽ ഹമാസിന്റെ വലകൾ തരിപ്പണമാക്കി ജൂതരുടെ വലക്കണ്ണികൾ മുറുകുന്നു. ഗാസയിലെ ഓരോ ജീവനും ഇസ്രായേലിന്റെ കൈപ്പിടിയിൽ എന്ന വിധത്തിലാണിപ്പോൾ. ഗാസാ വാസികൾ യുദ്ധം തുടങ്ങിയ ശേഷം കുളിക്കാത്തവരാണധികവും. കുടിക്കാൻ പോലും വെള്ളം ഇല്ല. പ്രാഥമിക കാര്യങ്ങൾക്ക് വെള്ളം പോയിട്ട് ആയിരങ്ങൾ പേരുള്ള ക്യാമ്പിൽ പോലും വെറും ഒരു ടോയ്‌ലറ്റ് ആണ്‌.

ഗാസയെ ഇസ്രായേൽ വരിഞ്ഞ് മുറുക്കി ശ്വാസം മുട്ടിക്കുകയാണ്‌ അക്ഷരാർഥത്തിൽ. അതിന്റെ ഭീകരതയുടെ ആഴം അറിയാൻ ഇപ്പോൾ വരുന്ന ഒരു വാർത്ത നോക്കുക.അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കായി ഷിഫ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം 300 ലിറ്റർ ഇന്ധനം നല്കുന്നു. ഇത് ഇസ്രായേൽ സൈന്യം തന്നെ എത്തിച്ച് നല്കും. ഒരു ആശുപത്രിക്ക് 300 ലിറ്റർ ഇന്ധനം കൊണ്ട് എന്ത് ചെയ്യാനാണ്‌. വെള്ളമോ ഭക്ഷണമോ വൈദ്യുതിയോ ഇല്ലാതെ അകത്ത് കുടുങ്ങിക്കിടക്കുന്ന രോഗികളുടെ വേദനയും കഷ്ടപ്പാടും ഊഹിക്കാവുന്നതേ ഉള്ളു. എന്നാൽ 300 ലിറ്റർ എന്തിന്‌ ഉണ്ട് എന്നും 30 മിനുട്ട് ജനറേറ്റർ പ്രവർത്തിപ്പിക്കാനുള്ള ഇന്ധനം പൊലും ഇതുകൊണ്ട് തികയില്ലെന്നും ദിവസം 7000 ലിറ്റർ ഡീസലും വൈദ്യുതിയും ആവശ്യമായ ആശുപത്രിയിൽ ഇപ്പോൾ ഒന്നും ഇല്ലെന്ന് ഹമാസ് ആരോഗ്യ മന്ത്രാലയം പറയുന്നു.

ഈ യുദ്ധം ആർക്ക് വേണ്ടി. എന്തിനു വേണ്ടി. ഇസ്രായേലിൽ ആക്രമിച്ച് കയറി ഹമാസ് ഭീകരർ തട്ടികൊണ്ട് പോയ 230 ബന്ദികളേ തിരികെ കിട്ടാനാണ്‌ ഉപരോധവും ഗാസയേ പട്ടിണിക്കിട്ട് കൊല്ലുന്നത്. ഇസ്രായേലിനു ഒന്നേ വേണ്ടൂ..അവരുടെ തട്ടികൊണ്ട് 230 പേരേ ഗാസയിൽ നിന്നും വിട്ട് കൊടുക്കണം. എന്നാൽ ഉപരോധം അവസാനിപ്പിക്കാം. വെടി നിർത്താം. ആഹാരവും വെള്ളവും തരാം. എന്നാൽ ഹമാസും പലസ്തീനും എന്തുകൊണ്ട് ഇസ്രായേലിൽ നിന്ന് തട്ടികൊണ്ട് പോയവരെ തിരികെ കൊടുത്ത് സമാധാനം കൊണ്ടുവരുന്നില്ല.

ബന്ദികളേ വിട്ട് കൊടുത്താൽ ഗാസയിലെ ഉപരോധം പിൻ വലിക്കും എന്നിട്ടും ഹമാസ് ബന്ദികളേ വിടുന്നില്ല. യുദ്ധവും നരകവും ഇരന്ന് വാങ്ങി സ്വന്തം ജനത്തിന്റെ തലയിൽ ഇടുകയാണ്‌ ഹമാസ് ഭീകരർ. ജനങ്ങളേക്കാൾ കൂടുതൽ ഭീകര ആശയങ്ങളും ഇസ്രായേലിനെ നശിപ്പിക്കുക..ജൂതനെ ഒരു തരി മണ്ണ്‌ പൊലും ഇല്ലാതെ കൊന്ന് തള്ളുകയും മതം മാറ്റുകയും ചെയ്യുക എന്നതൊക്കെയാണ്‌ ഹമാസിന്റെ സ്വപ്ന ലോകത്തേ കിനാവുകൾ. എന്നാൽ ലോകം മുഴുവൻ യുദ്ധം ചെയ്യാൻ തയ്യാറാണ്‌ എന്നാണ്‌ ഇന്നലെ ഇസ്രായേൽ മന്ത്രി സഭ പറഞ്ഞത്. ഗാസയിലേത് വെറും ഏറ്റുമുട്ടലാണ്‌. യുദ്ധത്തിന്റെ മുഖം ലോകത്തേ ഞങ്ങൾ കാണിച്ച് കൊടുക്കാം ആവശ്യം എങ്കിൽ എന്നും പറയുന്നു.

ഗാസയിലെ ജനങ്ങൾക്ക് ഈ നരകം ഇരന്ന് വാങ്ങിയത് ആരാണ്‌. ഒക്ടോബർ 7നു കയറി ഇസ്രായേലിൽ ആക്രമണം നടത്തി 1400 പേരേ കൊല്ലുകയും കുട്ടികളേ ചുട്ട് കൊല്ലുകയും കഴുത്തറക്കുകയും ചെയ്തതാണ്‌ തുടക്കം എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തേ ന്യായീകരിച്ചും അപലപിക്കാതെയുമാണ്‌ ഇസ്രായേലിനെ മാറ്റം കുറ്റപ്പെടുത്തി പലസ്തീൻ ഐക്യ ദാർഢ്യങ്ങൾ. ഇത് ഒരു ഭാഗത്തേ ആക്രമത്തേ അനുകൂലിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന യുദ്ധ കാര്യമാണ്‌. ഇപ്പോൾ ഒരു തുള്ളി വെള്ളത്തിനും ഒരു ലിറ്റർ ഡീസലിലും ഒക്കെ ഇസ്രായേലിനോട് യാചിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. ഇസ്രായേലിനെ നേരിടാൻ പോയിട്ട് സ്വന്തം ജനത്തിനു സംരക്ഷണം പൊലും തീർക്കാൻ ആകാത്തവരാണ്‌ അന്യ രാജ്യത്ത് കയറി ഭീകരാക്രമണം നടത്തിയത്.

ബന്ദികളെ മോചിപ്പിക്കാനുള്ള ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾ ഉൾപ്പെടെ, ഗസ്സയിലെ യുദ്ധത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഞായറാഴ്ച ഖത്തർ അമീറുമായി ചർച്ച നടത്തി. ബന്ദികളേ മോചിപ്പിക്കാതെ ഗാസക്ക് മേലുള്ള ഇസ്രായേൽ യുദ്ധം തീരില്ലെന്നും ഇസ്രായേൽ തീരുമാനം അന്തിമം ആണെന്നും യു എസ് പ്രസിഡന്റ് ഖത്തറിനോട് പറഞ്ഞു. എന്നാൽ എല്ലാ അമേരിക്ക ബന്ദികളേയും വിടാമെന്ന് ഖത്തർ അനുകൂലിക്കുകയായിരുന്നു.ഗാസയിലെ ഏറ്റവും വലിയ ആശുപത്രിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ആരോഗ്യ ഉദ്യോഗസ്ഥരും ആളുകളും മരണത്തേ മുഖാ മുഖം കാണുകയാണ്‌.

Karma News Network

Recent Posts

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

25 mins ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

25 mins ago

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

1 hour ago

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

1 hour ago

സഹോദരന്റെ വിവാഹത്തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…

1 hour ago

വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കി, മദ്രസ അധ്യാപകന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് കോടതി

തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…

1 hour ago