topnews

യുദ്ധമുഖത്തെത്തി സൈനികരുമായി കൂടിക്കാഴ്ച നടത്തി നെതന്യാഹു

ജറുസലേം: ഗാസ മുനമ്പിലെ ഇസ്രായേൽ സുരക്ഷാ സേനയുമായി കൂടിക്കാഴ്ച നടത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇത് സംബന്ധിച്ച് അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവന പുറത്തിറക്കി. ഗാസമുമ്പിൽ എത്തിയ അദ്ദേഹം സൈനികരോടും പ്രതിരോധ സേന കമാൻഡർമാരോടും സംസാരിച്ചു, സുരക്ഷാ ക്രമീകരണങ്ങളിൽ വിശദീകരണം തേടി. ‘ഒന്നിനും ഞങ്ങളെ തടയാൻ സാധിക്കില്ല, യുദ്ധത്തിന്റെ എല്ലാ ഉദ്ദേശങ്ങളും നേടാനുള്ള ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും ഞങ്ങൾക്കുണ്ട്. ഞങ്ങൾ ചെയ്യേണ്ടത് എന്താണെന്ന് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്’ – ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

അതേസമയം, ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ പൗരന്മാരേ മോചിപ്പിക്കുന്നതിന്റെ രണ്ടാം ഘട്ടം നടന്നു. മോചിതരായ പതിമൂന്ന് ഇസ്രായേലികളും നാല് തായ് പൗരന്മാരും ഞായറാഴ്ച ഇസ്രായേലിൽ എത്തി. മൂന്നാം ഘട്ട ബന്ദികളുടെ മോചനം ഇന്ന് ഞായറാഴ്ച്ച ഉണ്ടാകും. ശനിയാഴ്ച്ച 17 പേരേ ഹമാസ് മോചിപ്പിച്ചതിനു പകരമായും കരാർ അനുസരിച്ചും 39 പലസ്തീൻ പൗരന്മാരെ ഇസ്രായേൽ ജയിലുകളിൽ നിന്ന് മോചിപ്പിച്ചു.നിലവിൽ 50 ബന്ദികളേയാണ്‌ ഹമാസ് മോചിപ്പിക്കുക. ഇതിനു പകരമായി 150 പലസ്തീൻ തടവുകാരേ ഇസ്രായേൽ ജയിലിൽ നിന്നും മോചിപ്പിക്കണം എന്നാണ്‌ കരാർ

തടവുകാരെ മോചിപ്പിക്കാനുള്ള താൽക്കാലിക ഉടമ്പടി ഓരോ മണിക്കൂറിലും ആശങ്കയും തർക്കവും ഉണ്ടാവുകയാണ്‌. തർക്കം ഖത്തറിന്റെയും ഈജിപ്തിന്റെയും അമേരിക്കയുടേയും മധ്യസ്ഥതയിലാണ്‌ പരിഹരിക്കുന്നത്. ഈ 3 രാജ്യങ്ങലും തമ്മിൽ ഇതിനായി 24 മണിക്കൂറും ലൈവായ ഹോട് ലൈൻ ബന്ധം തന്നെയാണ്‌ തുടരുന്നത്.150 ഫലസ്തീൻ തടവുകാർക്കായി മൊത്തം 50 ഇസ്രായേൽ ബന്ദികളെയാണ്‌ ഇപ്പോൾ ഹമാസ് കൈമാറുന്നത്.ശനിയാഴ്ച വൈകി ഹമാസ് 39 തടവുകാരെ ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിന് കൈമാറുകയായിരുന്നു.ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ ബെയ്റ്റൂണിയ പട്ടണത്തിലേക്കുള്ള യാത്രാമധ്യേ ഇസ്രായേൽ ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ട നിരവധി ഫലസ്തീൻ തടവുകാരുമായി പോകുന്ന റെഡ് ക്രോസ് ബസിന്റെ ദൃശ്യങ്ങൾ അൽ ജസീറ ടിവി പുറത്ത് വിട്ടു.

അതേ സമയം മോചിതരായ 13 ഇസ്രായേലികളിൽ ആറ് പേർ സ്ത്രീകളും ഏഴ് പേർ കുട്ടികളും കൗമാരക്കാരുമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. മോചിപ്പിച്ച ബന്ദികൾ ഇസ്രായേലിലെ ആശുപത്രികളിലേക്കുള്ള യാത്രയിലാണ്, അവിടെ അവർ കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കും, ”ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) പ്രസ്താവനയിൽ പറഞ്ഞു.ഒക്‌ടോബർ 7-ന് തെക്കൻ ഇസ്രായേലിൽ ഹമാസ് പോരാളികൾ 1,200 പേരെ കൊല്ലുകയും 240 ഓളം ബന്ദികളാക്കപ്പെടുകയും ചെയ്‌തതിന് ശേഷമുള്ള പോരാട്ടത്തിന്റെ ആദ്യ വിരാമമാണ് ഇസ്രയേലുമായി അംഗീകരിച്ച നാല് ദിവസത്തെ ഉടമ്പടിയിൽ ഹമാസ് തുടരുമെന്ന് നയതന്ത്രവുമായി ബന്ധപ്പെട്ട ഒരു ഫലസ്തീൻ ഉദ്യോഗസ്ഥൻ പറഞ്ഞത്.

karma News Network

Recent Posts

ശ്രീജുവിനെ അപഹസിക്കുന്ന മല്ലു പ്രബുദ്ധത കണ്ടപ്പോൾ സത്യഭാമയൊന്നും ഒന്നുമേ അല്ല എന്ന് തോന്നിപ്പോയി- അഞ്ജു പാർവതി പ്രഭീഷ്

മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത…

20 mins ago

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

59 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

1 hour ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

2 hours ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

2 hours ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

2 hours ago