topnews

വ്യോമാക്രമണത്തില്‍ ഗാസയുടെ ധനമന്ത്രിയും രണ്ട് ഹമാസ് നേതാക്കളും കൊല്ലപ്പെട്ടതായി ഇസ്രയേല്‍

ടെല്‍ അവീവ്. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഗാസയുടെ ധനമന്ത്രിയെയും രണ്ട് ഹമാസ് നേതാക്കളും കൊല്ലപ്പെട്ടതായി വിവരം. നാലാം ദിവസത്തിലേക്ക് യുദ്ധം കിടക്കുമ്പോള്‍ മരണം 1700 കടന്നുവെന്നാണ് വിവരം. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 770 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും നാലായിരത്തില്‍ അധികം പേര്‍ക്ക് പരിക്ക് പറ്റിയതുമായിട്ടാണ് വിവരം.

യുദ്ധം ശക്തമായതോടെ ഗാസയിലേക്ക് ഭക്ഷണവും ഇന്ധനവും മരുന്നും എത്തിക്കുന്നത് ഇസ്രയേല്‍ തടഞ്ഞു. ഇസ്രയേലുമായി സന്ധിസംഭാഷണത്തിന് ഹമാസ് ഒരുങ്ങുന്നതായിട്ടാണ് പുറത്തുവരുന്ന വിവരം. ഗാസയിലേക്ക് ഭക്ഷണം എത്തിക്കെരുതെന്ന് ഈജിപ്തിന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗാസയില്‍ നിന്നും ഈജിപ്തിലേക്ക് കടക്കാനുള്ള ഏക വഴിയും ഇസ്രയേല്‍ സേനയുടെ അധീനതയിലാണ്.

ഗാസയിലെ പ്രധാന മേഖലകളെല്ലാം ഇസ്രയേല്‍ സേനയുടെ നിയന്ത്രണത്തിലാണ്. അതിനിടെ ഹമാസിന്റെ കൂടുതല്‍ റോക്കറ്റുകള്‍ ടെല്‍ അവീവ് ലക്ഷ്യമാക്കി എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഗാസ മുനമ്പില്‍ 1500 ഹമാസ് ഭീകരരുടെ മൃതശരീരം കണ്ടെത്തിയതായും ഇസ്രയേല്‍ അവകാശപ്പെട്ടു.

Karma News Network

Recent Posts

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

1 min ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

8 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

17 mins ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

45 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

1 hour ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

2 hours ago