trending

ജൂത പകക്ക് ശമനമില്ല, ബന്ദികളേ വിട്ടയച്ചില്ലേൽ ഹമാസികളുടെ മക്കളും അനുഭവിക്കും

സമാധാനത്തോടെ ജീവിക്കാനും നിങ്ങളുടെ മക്കൾക്ക് നല്ല ഭാവി യുമാണ്‌ ആഗ്രഹിക്കുന്നത് എങ്കിൽ ഉടൻ ബന്ദികളേ മുഴുവൻ വിട്ടയക്കാൻ ഇസ്രായേൽ ഹമാസിനു വീണ്ടും പുതിയ മുന്നറിയിപ്പ് നല്കി. ബന്ദികളാക്കപ്പെട്ട ഇസ്രായേലികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പലസ്തീനു സമാധാനം ലഭിക്കില്ലെന്നും ഹമാസികളുടെ മക്കൾ സുരക്ഷിതർ ആയിരിക്കില്ലെന്നും കൂടി ഇസ്രായേൽ മുന്നറിയിപ്പ് നല്കുന്നു

ഇതിനിടെ ബന്ദികളാക്കിയവരുടെ വിവരങ്ങൾ ലഭിക്കാൻ ഗാസയിൽ അധിനിവേശം നടത്തിയ ഇസ്രായേൽ സൈന്യം പലസ്തീനികളേ ചോദ്യം ചെയ്ത് തുടങ്ങി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൈമാറുവാൻ ഗാസയിലെ പ്രദേശ വാസികളോട് അഭ്യർഥിച്ചു. വിവരങ്ങൾ കൈമാറുന്നവർക്ക് വലിയ പാരിതോഷികം സിരായേൽ സൈന്യം നല്കും എന്ന് അറിയിച്ചിട്ടുണ്ട്. ബന്ധികളുടെ വിവരങ്ങൾ നല്കുന്ന പലസ്തീൻ പൗരന്മാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും എന്നും ഇസ്രായേൽ സൈന്യം പറഞ്ഞു.

ഹമാസ് തട്ടികൊണ്ട് പോയ ഇസ്രായേലികളേ കുറിച്ച് വിവരങ്ങൾ തരുന്ന പലസ്ഥിനികൾക്ക് നല്കിയ അറിയിപ്പിൽ ഇസ്രായേൽ സൈന്യം പറയുന്നത് ഇങ്ങിനെ…നിങ്ങൾക്കും നിങ്ങളുടെ വീടിനും സുരക്ഷിതത്വം നൽകുന്നതിന് പരമാവധി പരിശ്രമം നടത്തുമെന്ന് ഇസ്രായേലി സൈന്യം നിങ്ങൾക്ക് ഉറപ്പുനൽകുന്നു, കൂടാതെ നിങ്ങൾക്ക് ഒരു സാമ്പത്തിക പ്രതിഫലം ലഭിക്കും. നിങ്ങൾക്ക് പൂർണ്ണമായ രഹസ്യാത്മകത ഞങ്ങൾ ഉറപ്പുനൽകുന്നു

ഇസ്രായേൽ ഇതിനിടെ സിറിയയിലെ സൈനീക ക്യാമ്പ് തകർത്തു.നിലവിൽ 3 രാജ്യങ്ങളുമായാണ്‌ ഇസ്രായേൽ യുദ്ധം ചെയ്യുന്നത്. പലസ്തീനും, സിറിയയും, ലബനോനും ആയി ഒരേ സമയം ഇസ്രായേൽ യുദ്ധത്തിലാണ്‌.ഇസ്രായേലിന് നേരെ സിറിയയിൽ നിന്നും തൊടുത്ത് വിട്ട മിസൈൽ ഇസ്രായേലിന്റെ അയൺ ഡോം ആകാശത്ത് വയ്ച്ച് തകർത്തിരുന്നു. ഇതിന്റെ തിരിച്ചടിയായിട്ടാണ്‌ ഇസ്രായേൽ സിറിയയിലെ സൈനീക ക്യാമ്പ് തകർത്തത്.,വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ കരസേനയുടെ റെയ്ഡ് നടക്കവേ പലസ്ഥീനികളായ ഒരു കൂട്ടം ആളുകൾ വെടിവയ്പ്പ് നടത്തിയതായും ഇവരെ പിന്നീട് വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതായും ഇസ്രായേൽ അറിയിച്ചു. ഗാസയിൽ പരക്കെ റെയ്ഡുകൾ നടക്കുകയാണ്‌. ബന്ദികളേ കണ്ടെത്തുകയാണ്‌ പ്രധാന ലക്ഷ്യം.

റെയ്ഡ് നടത്തിയവർക്കെതിരേ വെടിവയ്പ്പ് നടത്തിയ പലസ്തീനികളേ ഇസ്രായേൽ ഡ്രോണുകൾ ബോംബിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇതിനിടെ ഗാസയുടെ വടക്കൻ ഭാഗം മുഴുവൻ കൈയ്യടക്കിയ ഇസ്രായേൽ സൈന്യം ഇപ്പോൾ തെക്ക് ഭാഗവും വളഞ്ഞു.തെക്കൻ അതിർത്തിയിൽ ഇസ്രായേൽ സൈന്യം സജ്ജമാണ്‌ എന്നും ഗാസയെ ആക്രമിക്കാൻ ഉത്തരവിനായി കാത്ത് നില്ക്കുകയാണ്‌ എന്നും ജെറുസലേം പോസ്റ്റിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ആക്രമിക്കാൻ തയ്യാറാണ് എന്ന് ഇസ്രായേൽ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവി പറഞ്ഞു.

രാജ്യത്തിന്റെ തെക്കൻ അതിർത്തിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ ആണ്‌ തെക്കൻ ഗാസ ഇസ്രായേൽ സൈന്യം വളഞ്ഞതായി ജനറൽ അറിയിച്ചത്.ഒക്‌ടോബർ 7 ന് ഇസ്രയേലിനെതിരായ ഹമാസ് ഭീകരാക്രമണത്തിന് ശേഷം ഗാസയിലെ കര യുദ്ധത്തിനു വരുന്ന കാലതാമസത്തേ കുറിച്ചും ഇസ്രായേൽ പട്ടാല മേധാവി പറയുന്നത് ഇങ്ങിനെ…ഈ ഘട്ടത്തിൽ തന്ത്രപരവും തന്ത്രപരവുമായ ഘടകങ്ങളുണ്ട്. കൂടുതൽ തയ്യാറെടുക്കാൻ ഓരോ മിനിറ്റും ശത്രുവിനെ ഇല്ലാതാക്കാനുള്ള സൂഷ്മ നീക്കമാണ്‌ ചെയ്യുന്നത്. കടന്നുപോകുന്ന ഓരോ മിനിറ്റിലും ശത്രു കൂടുതൽ കുരുക്കിലേക്ക് അകപ്പെടുകയാണ്‌ എന്നും ഇസ്രായേൽ സേനാ മേധാവി പറയുന്നു.

ഓരോ മിനിറ്റിലും ഞങ്ങൾ ശത്രുവിനെ കൂടുതൽ ആക്രമിക്കുന്നു, ഞങ്ങൾ ഹമാസ് ഭീകരന്മാരേ കൊല്ലുന്നു..ഹമാസിന്റെ കമാൻഡർമാരെ കൊല്ലുന്നു, അതിന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നു, അടുത്ത നീക്കങ്ങൾക്കായി കൂടുതൽ രഹസ്യാന്വേഷണം ശേഖരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ മൊസാദിന്റെ രഹസ്യാന്വേഷണ മാർഗനിർദേശപ്രകാരം ഹമാസ് ഭീകര സംഘടനയുടെ ഭീകരരെ തകർത്തതായി ഇസ്രായേൽ വ്യോമസേന പറഞ്ഞു. ഇനി ഹമാസിനു ആളേ കിട്ടണം എങ്കിൽ പുതിയ റിക്രൂട്ട്മെന്റ് വേണ്ടി വരും. നിലവിൽ ഹമാസ് ചിതറിയിരിക്കുകയാണ്‌. ഇനി അവരുടെ ആയുധ പുരകളും ബങ്കറുകലും ആണ്‌ ഇസ്രായേൽ സൈന്യത്തിന്റെ ലക്ഷ്യം. അവശേഷിക്കുന്നവരെ കൂടി കൊല്ലുകയും വേണം എന്നും ഇസ്രായേൽ വ്യോമസേന വക്താവ് പറയുന്നു.

ഹമാസിനെ തകർക്കുക എന്ന ഒരേയൊരു ദൗത്യമേ ഇസ്രായേലിനുള്ളൂവെന്നും ലക്ഷ്യം പൂർത്തിയാകുന്നതുവരെ ഈ യുദ്ധം നിർത്തില്ലെന്നും പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.ഫീൽഡിലെ പോരാളികൾക്കൊപ്പം, ഞങ്ങൾക്ക് ഒരേയൊരു ചുമതല മാത്രമേയുള്ളൂ – ഹമാസിനെ തകർക്കുക, ഞങ്ങൾ ആ ദൗത്യം പൂർത്തിയാക്കുന്നത് വരെ വിശ്രമിക്കില്ല. ഹമാസിന്റെ വേരുകൾ പൊലും ബാക്കി വയ്ക്കില്ല എന്നും നെതന്യാഹു പറഞ്ഞു.

Karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

17 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

51 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago