world

ജെറുസലേമിൽ ഹമാസ് ഭീകരനു സ്പോട്ട് ഡെത്ത് നല്കി ജൂത സൈന്യം

ഇസ്രായേൽ തലസ്ഥാനമായ ജെറുസലേമിൽ പലസ്തീൻ ഭീകരൻ ഇസ്രായേൽ വനിതാ സൈനീകയേ ആക്രമിച്ചു. നുഴഞ്ഞ് കയറി ജെർസലേമിൽ എത്തിയ പലസ്തീൻഭീകരനെ തൽഷണം തന്നെ ഇസ്രായേൽ പോലീസ് വെടിവയ്ച്ച് കൊലപ്പെടുത്തുകയും ചെയ്തു. മറ്റൊരു സുപ്രധാന അപ്ഡേറ്റ് ഇസ്രായേലിനോട് യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം എന്നാവശ്യപ്പെട്ട് ഇറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.

ഇസ്രായേൽ തലസ്ഥാനമായ ജെറുസലേമിൽ പലസ്തീൻ ഭീകരന്മാരേ തുരത്തിയ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഭീകരൻ സൈനീക ഓഫീസറെ കത്തി കൊണ്ട് കുത്തി എന്നും സൈനീകയ്ക്ക് ഗുരുതരമായി പരിക്കേറ്റു എന്നും ഇസ്രായേൽ പോലീസ് പറയുന്നു. പലസ്തീൻ ഭീകരനെ ആ സമയം തന്നെ നിർവീര്യമാക്കി എന്നും ഇസ്രായേൽ അറിയിച്ചു.

ജറുസലേം ഷാലേം പോലീസ് സ്റ്റേഷനിൽ സഹായ ആവശ്യവുമായാണ്‌ ഒരാൾ എത്തിയത്. തുടർന്ന് ഇയാൾക്ക് എന്ത് സഹായമാണ്‌ വേണ്ടത് എന്നും അന്വേഷിക്കാൻ അടുത്തേക്ക് വന്നപ്പോൾ ഭീകരൻ കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് വനിതാ ഓഫീസറേ കുത്തുകയായിരുന്നു. അപ്പോൾ തന്നെ ഒന്നിലധികം പോലീസുകാരുടെ തോക്കുകൾ ഗർജിക്കുകയും തല്ക്ഷണം ഭീകരൻ കൊല്ലപ്പെടുകയും ആയിരുന്നു.2 പോലീസുകാർക്ക് പരിക്കുണ്ട്. കിഴക്കൻ ജറുസലേമിലെ ഇസ്സാവിയയിൽ നിന്നുള്ള ഒരു ഫലസ്തീൻ യുവാവാണ് അക്രമിയെ പോലീസ് തിരിച്ചറിഞ്ഞത്.

ആക്രമണം നടന്ന സ്ഥലത്തിന് സമീപം “മറ്റൊരു പ്രതിയെ” അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.പ്രദേശം പോലീസ് വളഞ്ഞ് റെയ്ഡ് നടത്തുകയാണ്‌. ഗാസയിൽ ഇസ്രായേൽ സൈനിക ആക്രമണം ശക്തമാക്കുന്നതിനിടെ ഇസ്രായേൽ തലസ്ഥാനമായ ജറുസലേമിൽ പൊട്ടിപ്പുറപ്പെടുന്ന ഏറ്റവും പുതിയ അക്രമത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഒക്ടോബർ 30 ന് കിഴക്കൻ ജറുസലേമിൽ വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് ഒരു ഫലസ്തീൻ ഒരു ഇസ്രായേൽ പോലീസ് ഉദ്യോഗസ്ഥനെ കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചതായി പോലീസ് പറഞ്ഞു.

ഒക്‌ടോബർ 7-ലെ ഹമാസ് ആക്രമണത്തോടുള്ള സൈനിക പ്രതികരണത്തിന്റെ ഭാഗമായി ഇസ്രായേൽ സൈന്യം ഗാസയിൽ ആക്രമണം ശക്തമാക്കി

നിരവധി ഭൂഗർഭ തുരങ്കങ്ങൾ സൈന്യം തകർത്തു. വീടുകളും മറ്റും റെയ്ഡ് നടത്തിവരികയാണ്‌. ഇപ്പോൾ ഒരു മാസം പൂർത്തിയാക്കിയ ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ ഇസ്രായേൽ ഗാസയേ രണ്ടായി വിഭജിച്ചിരിക്കുകയാണ്‌. വടക്കൻ ഗാസയും തെക്കൻ ഗാസയും. വടക്കൻ ഗാസയിലെ ജനങ്ങളോട് തെക്കൻ ഗാസയിലേക്ക് മാറുവാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ജനങ്ങൾ വടക്കൻ ഗാസ വിട്ട് പോകുന്നത് ഹമാസ് ഭീകരന്മാർ തടയുകയാണ്‌. വടക്കൻ ഗാസയിലാണ്‌ ഹമാസിന്റെ ആയുധ ശേഖരം.

ജനങ്ങളേ പരിചകളാക്കി അവർക്കിടയിലാണ്‌ ആയുഘങ്ങളും ഭീകര സങ്കേതങ്ങളും. ജനങ്ങളേ അവിടെ നിന്നും പാലായനം നടത്താൻ അനുവദിക്കാതെ ഹമാസ് തടഞ്ഞ് വയ്ക്കുകയാണ്‌. വടക്കൻ ഗാസ തങ്ങൾ വളഞ്ഞതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വടക്കൻ ഗാസയിൽ ഹമാസിനെതിരായ യുദ്ധത്തിൽ “സുപ്രധാന” ആക്രമണങ്ങൾ തുടരുകയാണ്.

മറ്റൊരു പ്രധാനപ്പെട്ട അപ്ഡേറ്റ് ഇറാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം എന്നാവശ്യപ്പെട്ടാണ്‌ കത്ത്.ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദല്ലഹിയാൻ ആണ്‌ കത്തെഴുതിയത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയാണ് കൂട്ടായ്മയുടെ ഭാഗമായ രാജ്യങ്ങൾ ഇസ്രായേലിനെതിരായി അണി നിരക്കണം എന്നും ഇറാൻ ആവശ്യപ്പെട്ടു.

ഇതിനിടെ ഹമാസിനെ അനുകൂലിക്കുന്നവർക്കെതിരെ ആപ്പിൾ കമ്പിനിയും കടുത്ത നടപടി സ്വീകരിക്കാൻ തുടങ്ങി. എക്സിനും, ഫേസ്ബുക്കിനും പിന്നാലെയാണ്‌ ആപ്പിളിന്റെ നിലപാടും. ഭീകര സംഘടന എന്ന നിലയിൽ ഹമാസിനെ പ്രമോട്ട് ചെയ്യുന്ന പ്രവർത്തനങ്ങൾ പാടില്ലെന്നാണ്‌ ആപ്പിളിന്റെയും നിലപാട്. സമൂഹമാധ്യമം വഴി ജൂതവിരുദ്ധ പോസ്റ്റിട്ട ജീവനക്കാരിയെ ആപ്പിൾ പുറത്താക്കി.

ജൂതൻമാരെ കൊലപാതകകികളും കള്ളൻമാരും എന്ന് വിശേഷിപ്പിച്ചാണ് ജർമൻ സ്വദേശിയായ നതാഷ ദാഹ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. കുറിപ്പ് വിവാദമായതോടെ നതാഷ തന്‍റെ ഇന്‍സ്റ്റഗ്രാം,ലിങ്ക്ഡിന്‍ പ്രൊഫൈലുകള്‍ ഡിലീറ്റ് ചെയ്തു​. ആപ്പിളിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് നതാഷ ദാഹിന്‍റെ പിരിച്ചുവിടലിനെ കുറിച്ച് അറിഞ്ഞതെന്ന് സ്റ്റോപ്പ് ആന്റിസെമിറ്റിസത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ലിയോറ റെസ് ന്യൂയോർക്ക് പോസ്റ്റിനോട് വെളിപ്പെടുത്തി

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

20 mins ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

58 mins ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

1 hour ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

2 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

3 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

3 hours ago