ഗാസയിൽ അന്തിമ പോരാട്ടത്തിനൊരുങ്ങി ഇസ്രായേൽ സേന.ഖാൻ യൂനിസ് പിടിച്ചടുത്തതായി പ്രഖ്യാപിച്ച് ഇസ്രായേൽ. ഖാൻ യൂനിസിൽ ഇസ്രായേൽ പതാകകൾ പാറിപറന്നു തുടങ്ങിയിരിക്കുന്നു. തന്ത്രപ്രധാനമായ സ്ഥലം, ഹമാസിന്റെ പ്രധാന അധികാര കേന്ദ്രം, പ്രാധാനപ്പെട്ട നഗരം.യുദ്ധം അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഹമാസിനെ പൂർണ്ണമായും തകർക്കാൻ വേണ്ടി വിരട്ടി ഓടിക്കാൻ വേണ്ടി കൊന്നൊടുക്കാൻ വേണ്ടിയുള്ള കൊടിയ ശ്രമം ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുകയാണ്.
ചുരുക്കത്തിൽ അസ്ഥികൂടം പോലെയുള്ള ഗാസയിൽ ഹമാസിന് പേരിനു പോലും ചെറുത്തുനിൽക്കാൻ കഴിയുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഇല്ല സൈന്യത്തിന് ശേഷിയില്ല തീവ്രവാദികൾക്ക് ഒളിയിടത്തുനിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ല പതിനായിരത്തിലധികം തീവ്രവാദികളെ ഇതിനകം കൊന്നൊടുക്കി എന്നാണ് ഇസ്രായേൽ സേനയുടെ അവകാശവാദം. 13,000 ത്തോളം ഹമാസിന്റെ തീവ്രവാദികളെ തടവറയിലാക്കുകയും ചെയ്തു ഇസ്രായേലി സൈന്യം. ഇതോടുകൂടി ചേർത്തുനിൽ ശേഷിയില്ലാതെ ജീവനും കൊണ്ട് മരണഭർത്താൽ പാലായനം ചെയ്യുകയാണ് അവശേഷിക്കുന്ന തീവ്രവാദികൾ പ്രദേശത്ത് പ്രവർത്തിക്കുന്ന കിര്യതി ബ്രിഗേഡിന്റെ സൈന്യം ആയുധ നിർമ്മാണ പ്ലാന്റും തുരങ്കങ്ങൾ നിർമ്മിക്കാൻ ഹമാസ് ഉപയോഗിച്ചിരുന്ന കോൺക്രീറ്റ് ഫാക്ടറിയും റെയ്ഡ് ചെയ്തതായി ഐഡിഎഫ് പറയുന്നു.
ഖാൻ യുനീസിലെ ഏറ്റവും വലിയ ആയുധ ഫാക്ടറി സൈന്യം തകർത്ത് തരിപ്പണമാക്കി. വൻ സ്ഫോടക വസ്തു കോൺക്രീറ്റ് ഫാക്ടറിക്ക് മുകളിലേക്ക് വിമാനത്തിൽ നിന്നും വർഷിച്ച് തകർക്കുകയായിരുന്നു. പിന്നീട് കോംബാറ്റ് എഞ്ചിനീയർമാർ അവശിഷ്ടങ്ങൾ പരിശോധിച്ച് അവശേഷിക്കുന്ന ഭാഗം കൂടി തകർത്തു.കഴിഞ്ഞ ആഴ്ചകളിൽ ഖാൻ യൂനിസ് ഏരിയയിലെ നൂറിലധികം ഹമാസ് സൈറ്റുകൾ റിസർവ് ബ്രിഗേഡ് നശിപ്പിച്ചതായും ഡസൻ കണക്കിന് പ്രവർത്തകർ കൊല്ലപ്പെട്ടതായും ഐഡിഎഫ് പറയുന്നു. ഖാൻ യൂനിസ് മേഖലയിലെ പ്രധാന റൂട്ടുകളിൽ സൈന്യം പ്രവർത്തന നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് അതിൽ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് ഷിപ്പായ ഐക്കണ്‍ ഓഫ് ദ സീസില്‍ തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്. മെക്സിക്കോ തീരത്ത് നങ്കൂരമിട്ടപ്പോഴാണ്…
ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു. അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.…
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…
മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…
തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…