Categories: national

വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങി ഐഎസ്ആർഒ ; അടുത്ത ദൗത്യംഗഗന്‍യാന്‍

ബഹിരാകാശ രം​ഗത്ത് വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണ് ഇന്ത്യ. കുറഞ്ഞ കാലത്തിനുള്ളിൽ ലോക ശക്തികൾക്കൊപ്പമെത്തി നിൽക്കുന്ന അനേക നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു ഇന്ത്യ. ഈ വർഷവും നേട്ടങ്ങൾ തുടരാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.

ചന്ദ്രയാന്‍ ചരിത്രക്കുതിപ്പ് തുടരുന്നതിന് പിന്നാലെയാണ് ഗഗന്‍യാന്‍ എന്ന ബഹിരാകാശ ദൗത്യത്തിന്റെ നടപടികള്‍ പുരോഗമിയ്ക്കുന്നത്.

ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇന്ത്യയുടെ ഈ സുപ്രധാന ബഹിരാകാശ ദൗത്യത്തിന് പൂര്‍ണ്ണ പിന്തുണയറിയിച്ച് റഷ്യ രംഗത്ത് വന്നു.

യാത്രികര്‍ക്ക് പേടകത്തിനുള്ളില്‍ ആവശ്യമായ വസ്തുക്കള്‍ വിതരണം ചെയ്യാമെന്നാണ് റഷ്യ ഇന്ത്യയെ അറിയിച്ചിരിക്കുന്നത്. റഷ്യയിലെ വ്ളാഡിവോസ്റ്റോകില്‍ സെപ്റ്റംബര്‍ 4 മുതല്‍ 6 വരെ നടക്കുന്ന കിഴക്കന്‍ സാമ്ബത്തിക ഫോറത്തിന്റെ യോഗത്തില്‍ വിഷയവുമായി ബന്ധപ്പെട്ട് റഷ്യയും ഇന്ത്യയും ചര്‍ച്ച നടത്തും.
മനുഷ്യനിയന്ത്രിതമായ ബഹിരാകാശ പേടകങ്ങള്‍, ഉപഗ്രഹ വിന്യാസം, യന്ത്ര സാങ്കേതിക വിദ്യ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയതായി റോസ്‌കോസ്മോസ് ഡയറക്ടര്‍ ജനറല്‍ ദിമിത്രി റോഗോസിന്‍ അന്താരാഷ്ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Karma News Network

Recent Posts

വീടിന് സമീപത്തെ കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കൾ മുങ്ങി മരിച്ചു

പാലക്കാട്: കല്ലടിക്കോട് വീടിന് സമീപത്തെ കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കൾ മുങ്ങി മരിച്ചു. കോണിക്കുഴി സ്വദേശികളായ അഭയ്(20) , മേഖജ്(18)…

12 mins ago

ക്യാമറയും കൊണ്ട് ഒളിഞ്ഞ് നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കെതിരെ വിനായകന്‍

യാത്രാ വിവരണങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര. ഇപ്പോഴിതാ സന്തോഷ് ജോർജ് കുളങ്ങരയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ…

44 mins ago

സിദ്ധാർത്ഥൻ്റെ മരണം, സിബിഐ കേസിൽ 13 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ 13 പ്രതികളുടെ ജാമ്യാപേക്ഷ…

1 hour ago

സൈബർ മനോരോഗികളുടെ കരുതലിന്റെ പരിണിതഫലം, രമ്യയുടെ മരണത്തിൽ കുറിപ്പുമായി ആര്യ രാജേന്ദ്രൻ

ചെന്നൈയിൽ നാലാം നിലയിൽ നിന്നും വീണിട്ടും രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവത്തിൽ…

2 hours ago

യുവതിയും ഒന്നര വയസ്സുകാരിയും മരിച്ച സംഭവം, ഭർതൃ സഹോദരനും അമ്മയും അറസ്റ്റിൽ

തൃശൂർ മണലൂരിൽ യുവതിയേയും ഒന്നര വയസ്സുകാരിയായ മകളേയും കനോലിക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർതൃ സഹോദരനും അമ്മയും അറസ്റ്റിൽ.…

2 hours ago

റെയ്സിയുടെ മരണം,ഇവിടെ കൂട്ടക്കരച്ചിൽ,അങ്ങ് ഇറാനിൽ ആഘോഷം

ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…

11 hours ago