crime

ISRO ഉദ്യോ​ഗസ്ഥ ചമഞ്ഞ് തട്ടിപ്പ്, ഹണിട്രാപ്, കുടുങ്ങിയത് DGP വരെ

പോലീസ് സേനയിലെ വമ്പന്മാരെ വെറും ഒരു ഹായ് അയച്ചു ഹണിട്രാപ്പിൽ കുടുക്കിയ യുവതിയ്‌ക്കെതിരെ കേസെടുത്തു പോലീസ്.കാസർകോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെയാണ് കേസ്. ഐ.എ.എസ്., ഐ.എസ്.ആർ.ഒ ഉദ്യോ​ഗസ്ഥ ചമഞ്ഞും ഇവർ തട്ടിപ്പ് നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പൊയിനാച്ചി സ്വദേശി നൽകിയ പരാതിയിലാണ് നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്. ഇരുവരും തമ്മിൽ ഇൻസ്റ്റ​ഗ്രാം വഴിയാണ് പരിചയപ്പെടുന്നത്. പിന്നീട്, യുവാവിന്റെ കൈയില്‍ നിന്നും ഒരു ലക്ഷം രൂപയും ഒരു പവൻ സ്വർണവും തട്ടിയെന്നാണ് പരാതി. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞായിരുന്നു യുവതിയുടെ തട്ടിപ്പ്. അതിന്റെ രേഖകളും കാണിച്ചിരുന്നു. തുടർന്ന്, വ്യാജരേഖകൾ ചമച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്.

ഇവർ മുമ്പും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. പരാതിയുമായി മുന്നോട്ട് പോയ ഒരു യുവാവിനെ പീഡനക്കേസിൽ കുടുക്കിയതായും ആരോപണമുണ്ട്. യുവതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

ഉത്തരേന്ത്യൻ ഹണി ട്രാപ്പ് സംഘത്തിന് പിന്നാലെ കേരളത്തിലും ഹണി ട്രാപ്പ് വ്യാപകമാവുന്നു. പോലീസുകാരും ഹണി ട്രാപ്പ് സംഘത്തിൻറെ കെണിയിൽപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച വീട്ടിലേക്കോ ഹോട്ടലിലേക്കോ വിളിച്ചു വരുത്തി സംഘം ചേർന്ന് ഭീഷണി പെടുത്തി ലക്ഷങ്ങള്‍ തട്ടിയെഡ്യൂക്ക് യാണ് ഇവരുടെ രീതി. സൈബർ ഹണിട്രാപ്പിൽ’ മലയാളികളെ കുടുക്കി പണം തട്ടുന്ന സംഘവും വ്യാപകമാകുന്നു. ഈ തട്ടിപ്പിൽ കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തി. ഫേസ്ബുക്ക് ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ‘ഇര’യെ തേടുന്നത്. അയൽ സംസ്ഥാനങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളുടെ ഫ്രണ്ട് റിക്വസ്റ്റ് എത്തുന്നതാണ് തട്ടിപ്പിന്‍റെ തുടക്കം.

ഭൂരിപക്ഷത്തിന്‍റെയും പ്രൊഫൈൽ ലോക്കായതിനാൽ വിശദാംശങ്ങൾ മനസ്സിലാക്കാനും സാധിക്കുന്നില്ല. റിക്വസ്റ്റ് സ്വീകരിച്ചാൽ മണിക്കൂറുകൾക്കകം ‘ഹായ്’ സന്ദേശം എത്തും. വളരെ നല്ലരീതിയിൽ ഹിന്ദിയിലോ, ഇംഗ്ലീഷിേലാ ചാറ്റിങ് തുടങ്ങും. മിക്കവാറും ഇത്തരത്തിൽ വരുന്നവർ വിദ്യാർഥിനികൾ എന്നാകും പരിചയപ്പെടുത്തുക. 25 വയസ്സിന് താഴെയായിരിക്കും മിക്കവാറും പേരുടെ പ്രായം. പിന്നീട് പെൺകുട്ടിയുടേതെന്ന പേരിൽ ചില ചിത്രങ്ങളും മെസഞ്ചറിലെത്തും. അങ്ങനെ ചാറ്റിങ് തുടരുന്നതിനിടെ സ്വഭാവം മാറും. നഗ്നത കാണുന്നതാണ് ഇഷ്ടമെന്നും വിഡിയോ കോളിൽ വരാനുള്ള ആവശ്യവും ഉയരും. ഇതിലാണ് പലരും കുടുങ്ങുന്നത്.

നഗ്ന വിഡിയോകൾക്കൊപ്പം പുരുഷെൻറ മുഖം വ്യക്തമാകുന്ന ദൃശ്യം കിട്ടിക്കഴിഞ്ഞാൽ പിന്നെ സ്വഭാവം മാറും. പിന്നീട് ഈ സ്ത്രീ ‘സുഹൃത്ത്’ അപ്രത്യക്ഷമാകും. പിന്നീട് പുരുഷന്മാരുടെ രംഗപ്രവേശമാണ്. അടുത്തപടിയായി വാട്സ്ആപ്പിലും ഫേസ്ബുക്കിലും മെസഞ്ചറിലും ഭീഷണിസന്ദേശങ്ങളെത്തും. പണം ആവശ്യപ്പെടും, കൊടുത്തില്ലെങ്കിൽ നിങ്ങൾക്കെതിരെ നിയമനടപടി ഉൾപ്പെടെ കൈക്കൊള്ളുമെന്നും അല്ലെങ്കിൽ ഫേസ്ബുക്കിൽ ഇൗ വിഡിയോ അപ്ലോഡ് ചെയ്യുമെന്നുമൊക്കെയുള്ള ഭീഷണിയാകാകും. പലരും ഇതിൽപ്പെട്ടുപോകുകയാണ് പതിവ്.എന്നാൽ ഇത്തരത്തിലുള്ള സൈബർ തട്ടിപ്പിനു തട ഇടാൻ ഒരു സർക്കാർ സംവിധാനങ്ങൾക്കും സാധികുന്നില്ല .

Karma News Network

Recent Posts

മലയാളി നേഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ്‌ മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ്‌ മേരി…

2 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ മാഫിയയുമായുള്ള സിപിഎം ബന്ധം, മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്

കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് സിപിഎമ്മിനെതിരെ നടത്തിയ വെളുപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ്…

8 mins ago

രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ 22 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പൂതക്കുളത്ത് രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള…

34 mins ago

നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം, 13 തീർഥാടകർ മരിച്ചു

ബെം​ഗളൂരു : പുനെ- ബെം​ഗളൂരു ഹൈവേയിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് 13 പേർ മരിച്ചു. ഹവേരി ജില്ലയിലെ…

36 mins ago

തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി വിഴിഞ്ഞത്ത്, എത്തുന്നത് ഇസ്രയേൽ കമ്പനി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഇസ്രായേൽ കമ്പനി. ടെൽഅവീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന…

51 mins ago

ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടം; ഒരാൾ മരിച്ചു, എട്ട് പേർക്ക് പരിക്ക്

ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ടാക്സി ഡ്രൈവറാണ് മരിച്ചത്. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു.…

1 hour ago