world

ഹമാസ് ആണെന്ന് കരുതി നിറയൊഴിച്ചു , സ്വന്തം പൗരന്മാരെ തിരിച്ചറിഞ്ഞില്ല, സൈന്യത്തിന് തെറ്റിയെന്ന് ഇസ്രയേൽ

ഡിസംബർ 15 ന് ഗാസയിൽ മൂന്ന് ഇസ്രായേലി ബന്ദികളെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ സംഭവം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഈ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ബന്ദികൾ സഹായത്തിനായുള്ള നിലവിളി ഇസ്രായേൽ സൈന്യം കേട്ടിരുന്നു .എന്നും എന്നാൽ ആ നിലവിളി ഇസ്രായേൽ സൈനികരെ ആക്രമണത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ഹമാസിൻ്റെ തന്ത്രമായി വ്യാഖ്യാനിക്കുകയായിരുന്നു എന്നുമാണ് ഇസ്രായേൽ സൈന്യം അറിയിച്ചത്.

ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രായിലേക്ക് കടന്നു കയറി ഹമാസ് തീവ്രവാദികൾ ആക്രമണം നടത്തുകയും നിരവധി പേരേ ബന്ദികളാക്കി തട്ടിക്കൊണ്ടു പോവുകയും ചെയ്തിരുന്നു. ഹമാസ് തട്ടിക്കൊണ്ടുപോയ മൂന്ന് ബന്ദികളെ ഡിസംബർ 15ന് ഇസ്രായേൽ സൈന്യം വെടിവച്ച് കൊലപ്പെടുത്തി. ഈ സംഭവത്തിൻ്റെ ഉത്തരവാദിത്തം സൈന്യം ഉടൻ ഏറ്റെടുത്തിരുന്നു. പലസ്തീൻ സംഘം ബന്ദികളാക്കിയ 240 പേരിൽ ഉൾപ്പെട്ടിരുന്ന മൂന്ന് പേരെയാണ് സൈന്യം കൊലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇസ്രായേൽ സൈന്യം വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു.

സംഭവത്തിൽ ദുരുദ്ദേശ്യമൊന്നും ഉണ്ടായിട്ടില്ലെന്നും ആ നിമിഷം ഉചിതമായ തീരുമാനമാണ് സൈനികർ കൈക്കൊണ്ടതെന്നും പക്ഷേ അത് നിർഭാഗ്യമായി മാറുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകത വളരെ പ്രധാനമാണെന്ന് കരസേനാ മേധാവി ജനറൽ ഹെർസി ഹലേവി ഒരു പ്രസ്താവനയിൽ അറിയിച്ചു. അടിയന്തര ഭീഷണിയടേയും തിരിച്ചറിയാൻ ബുദ്ധിമുട്ടേറുന്നതുമായ സാഹചര്യത്തിൽ വെടിവയ്ക്കുന്നതിന് മുമ്പ് ഒരു നിമിഷം പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഗാസ സിറ്റിയിലെ ഷെജയ്യ മേഖലയിൽ ഹമാസ് പോരാളികൾ ബന്ദികളാക്കിയ മൂന്ന് പേർ ഇസ്രായേൽ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടത് ഇസ്രായേലിനെ നടുക്കിയിരുന്നു. ഹമാസ് പോരാളികളുമായി ശക്തമായ പോരാട്ടം നടക്കുന്ന സമയമായിരുന്നുവെന്നും കനത്ത വെടിവയ്പ്പ് നടക്കുന്ന കെട്ടിടങ്ങളിൽ ജനങ്ങളെ ബന്ദികളാക്കിയതായി സൂചനയൊന്നും ലഭിച്ചിരുന്നില്ലെന്നും ഇസ്രായേൽ സെെന്യം അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ബന്ദികളാക്കിയവർ അവരുടെ ഷർട്ട് അഴിച്ചുമാറ്റിയതായും അവരിൽ ഒരാൾ വെള്ളക്കൊടി വീശുന്നതായും കാണാൻ കഴിഞ്ഞു. എന്നാൽ മൃതദേഹങ്ങൾ പരിശോധിച്ചതിന് ശേഷമാണ് അവരെ ബന്ദികളാണെന്ന് തിരിച്ചറിഞ്ഞതെന്ന് സൈന്യം പറഞ്ഞു.ബന്ദികളുടെ സഹായത്തിനായുള്ള നിലവിളി, പതിയിരുന്ന് സൈന്യത്തെ ആകർഷിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളുടെ തന്ത്രമായി വ്യാഖ്യാനിച്ചു എന്നും സൈന്യം പറയുന്നു. ബന്ദികളെ രക്ഷിക്കാനുള്ള ദൗത്യത്തിൽ ഐഡിഎഫ് പരാജയപ്പെട്ടു,” ഹലേവി പറഞ്ഞു. മുഴുവൻ കമാൻഡ് ശൃംഖലയും ഈ വിഷമകരമായ സംഭവത്തിന് ഉത്തരവാദികളാണ്. ഈ സംഭവത്തിൽ ഖേദിക്കുന്നു. മരണപ്പെട്ട മൂന്ന് ബന്ദികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.”- സൈന്യം വ്യക്തമാക്കി.

നവംബറിൽ 110 പേരെ ഹമാസ് വിട്ടയച്ചിരുന്നു. ഗാസയിൽ അവശേഷിക്കുന്ന 100-ലധികം ബന്ദികളെ മോചിപ്പിക്കാനുള്ള കരാറിന് ഇസ്രായേൽ സർക്കാരിന്മേൽ സമ്മർദ്ദം വർദ്ധിച്ചുവരികയാണ്.ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻ സ്ത്രീകളെയും കൗമാരക്കാരെയും മോചിപ്പിക്കുന്നതിന് പകരമായി ഹമാസ് ഗസ്സയിൽ കൈവശം വച്ചിരുന്ന നൂറിലധികം സ്ത്രീകളെയും കുട്ടികളെയും വിദേശികളെയും വിട്ടയക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍ സേന. വ്യാഴാഴ്ച പട്ടണങ്ങളിലും അഭയാർത്ഥി ക്യാമ്പുകളിലും ശക്തമായ ബോംബ് വർഷമാണ് ഇസ്രായേല്‍ നടത്തിയത്. റഫാ മേഖലയില്‍ മാത്രം 20 ലേറെ പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ദക്ഷിണ ഗാസയിലെ റഫായിലെ കുവൈത്തി ആശുപത്രിക്ക് സമീപം നടന്ന ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു.മേഖലയില്‍ ഇരു വിഭാഗവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. കര, വ്യോമ മാര്‍ഗങ്ങള്‍ വഴി ഇസ്രയേല്‍ കനത്ത ആക്രമണമാണ് ജനവാസ മേഖലയ്ക്ക് അടക്കം നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 2000 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ഗാസയിലെ 80 ശതമാനം പേരും പലായനം ചെയ്തുകഴിഞ്ഞതായി യുഎന്‍ അറിയിച്ചു. റഫാ നഗരത്തിലെ താത്കാലിക അഭയാര്‍ഥി ക്യാമ്പുകളിലാണ് ഇതില്‍ അധികം പേരും തങ്ങുന്നത്. ഈ ക്യാമ്പുകള്‍ക്ക് നേരെയാണ് ഇസ്രായേല്‍ സേന ഇപ്പോള്‍ അക്രമം ശക്തമാക്കിയിരിക്കുന്നത്. സംഘർഷം രൂക്ഷമായതിന് പിന്നാലെ റഫാ അതിര്‍ത്തിക്ക് സമീപം ഒരു ലക്ഷത്തിന് അടുപ്പിച്ച് ഗാസ നിവാസികളാണ് എത്തിയിരിക്കുന്നത്.

Karma News Network

Recent Posts

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

8 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

29 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

43 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

52 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

1 hour ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

1 hour ago