entertainment

‘കര്‍ത്താവിനെ വിറ്റും കാശു വാങ്ങുന്ന ക്രിസ്ത്യാനി, പിന്‍വലിച്ചില്ലെങ്കില്‍ അനുഭവിക്കും’: ചേരയുടെ പോസ്റ്ററിന് വിമര്‍ശനം

ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ‘ചേര’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിവാദമാകുന്നു. നജീം കോയയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈന്‍ ഓഫ് കളേഴ്‌സാണ്. നിമിഷ സജയനും റോഷന്‍ മാത്യുവും ആണ് കേന്ദ്രകഥാപാത്രങ്ങള്‍. മൈക്കലാഞ്ജലോയുടെ വിഖ്യാത ശില്‍പ്പം പിയത്തയെ ഓര്‍മ്മിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. സംവിധായകനും നിമിഷയ്ക്കും റോഷനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

പോസ്റ്റര്‍ പിന്‍വലിച്ചില്ലെങ്കില്‍ അനുഭവിക്കും എന്നാണു ചിലര്‍ പറയുന്നത്. ‘പടം ഇറങ്ങുന്നതിനു മുന്‍പ് തന്നെ ജന ശ്രദ്ധ മാക്‌സിമം പിടിച്ചുപറ്റനുള്ള പുതിയ രീതി കൊള്ളാം, ഇത് നോക്കി നില്‍ക്കാന്‍ ആവില്ല, മലയാള സിനിമയിലെ താലിബാനിസം അവസാനിപ്പിക്കണം’, ‘ഈ സിനിമ ഇറക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല’ എന്ന തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നത്.

‘കര്‍ത്താവിനെ വിറ്റും കാശു വാങ്ങുന്ന ക്രിസ്ത്യാനി’..മാര്‍ക്കറ്റ് തന്ത്രം അതും ഈശോയുടെയും ദൈവമാതാവിന്റെയും ചിത്രം വച്ച്‌. തിന്മയുടെ ആധിപത്യം നിങ്ങളുടെ കുടുംബത്തിന്റെ തലമുറയുടെ നാശത്തിന് കാരണമാകും. അത് കാലം തെളിയിക്കും.’ എന്നാണ് മറ്റൊരാളുടെ കമന്റ്. മതവികാരം വ്രണപ്പെട്ടുവെന്നും ചിത്രത്തിനെതിരെ വൈദികര്‍ അടക്കമുള്ളവര്‍ രംഗത്ത് വരണമെന്നും സോഷ്യല്‍ മീഡിയകളില്‍ ആവശ്യമുയരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട നിമിഷയുടെ ഫേസ്‌ബുക്ക് പോസ്റ്റിനു താഴെയും സമാനമായ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു.

ഫ്രൈഡേ, ലോ പോയന്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര. ലൈന്‍ ഓഫ് കളേഴ്‌സ് ആണ് നിര്‍മ്മാണം. നജീം കോയയുടേതാണ് തിരക്കഥ. കുരിശില്‍ നിന്നിറക്കിയ യേശുവിനെ വാല്‍സല്യപൂര്‍വം മടിത്തട്ടിലേന്തി നില്‍ക്കുന്ന മാതാവ് മറിയത്തിന്റെ ഭാവമാണ് മൈക്കലഞ്ജലോ ആവിഷ്‌കരിച്ചത്. ഇതിന് സമാനമായ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

4 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago