Categories: kerala

മാണി അറിയുന്നുവോ ഇതൊക്കെ… കേരള കോൺഗ്രസിൽ സ്ഥാനമാനത്തിനുള്ള കടി പിടി തുടരുന്നു

കോട്ടയം: ചെയര്‍മാന്‍ പദവിക്കുവേണ്ടി നടത്തുന്ന ജോസഫ്, ജോസ് കടിപിടി മാണിയുടെ ആത്മാവ് കാണുന്നുവോ…? തുടരുന്നു. കേരള കോണ്‍ഗ്രസിന്റെ ബദല്‍ സംസ്ഥാനസമിതി യോഗം വിളിച്ച ജോസ്.കെ മാണിയുടെ നീക്കത്തിനെതിരെ പി.ജെ ജോസഫ് രംഗത്തെത്തി.

ഈ നീക്കം ഭരണഘടനാ വിരുദ്ധമെന്ന് ജോസഫ് കുറ്റപ്പെടുത്തി. സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ അധികാരം വര്‍ക്കിങ് ചെയര്‍മാന് മാത്രമാണെന്നും ജോസഫ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന സൂചന നല്‍കുന്ന നീക്കമായിരുന്നു ജോസ് കെ. മാണിയുടേത്.

നാളെ ചേരുന്ന യോഗത്തിന്റെ അജന്‍ഡ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുകയാണെന്നും ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു.

അതേസമയം നാലില്‍ ഒന്ന് നേതാക്കളുടെ രേഖാമൂലമുള്ള പിന്തുണയുമായാണ് യോഗം വിളിച്ച് ചേര്‍ക്കുന്നതെന്നും ഭൂരിപക്ഷ അഗംങ്ങളുടെ പിന്തുണയോടെയാണ് യോഗം ചേരുന്നതെന്നും അതിനാല്‍ ഇതൊരു വിമത പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

115 അംഗങ്ങളുടെ പിന്തുണയാണ് സംസ്ഥാന കമ്മറ്റി യോഗം വിളിക്കാന്‍ വേണ്ടതെന്നിരിക്കെ 127 അംഗങ്ങള്‍ ഒപ്പിട്ട കത്ത് കൈമാറിയിട്ടും യോഗം വിളിക്കാന്‍ പി.ജെ ജോസഫ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് യോഗം വിളിച്ചുചേര്‍ക്കാന്‍ തയ്യാറായതെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്. യോഗത്തിലേക്ക് പി.ജെ ജോസഫ് വിഭാഗത്തെയും ക്ഷണിച്ചിട്ടുണ്ട്.

കമ്മറ്റിയിലെ 400 സ്ഥിരാംഗങ്ങളില്‍ മുന്നൂറോളം അംഗങ്ങളുടെ പിന്തുണ ഉണ്ടെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ അവകാശവാദം. സംസ്ഥാന കമ്മറ്റി വിളിക്കണമെങ്കില്‍ നാലില്‍ ഒന്ന് അംഗങ്ങളുടെ പിന്തുണ ആവശ്യമുണ്ട്.

ചെയര്‍മാന്റെ മുറിയില്‍ കെ.എം. മാണിയുടെ കസേരയില്‍ ഇരുന്നാണ് ജോസ് കെ. മാണി ചര്‍ച്ച നടത്തിയത്. പിന്നീട് അവയിലബിള്‍ സ്റ്റീയറിങ് കമ്മിറ്റിയും ചേര്‍ന്നു .തോമസ് ചാഴികാടന്‍, എംഎല്‍എമാരായ റോഷി അംഗസ്റ്റിന്‍, എന്‍. ജയരാജ്, നേതാക്കളായ പി.ടി. ജോസ്, ജോസഫ് പുതുശേരി, സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവരും ഓഫിസിലുണ്ടായിരുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഓഫിസുകള്‍ക്കു പൊലീസ് കാവലുണ്ട്. ജോസഫ് വിഭാഗം കോടതിയില്‍ പോയി സ്റ്റേ വാങ്ങാതിരിക്കാനാണു പ്രഖ്യാപനം വൈകിട്ടാക്കിയത്.

ചെയര്‍മാന്‍ പദവിക്കുവേണ്ടി ജോസഫ്, ജോസ് പക്ഷങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയ ശേഷമുണ്ടാകുന്ന ഏറ്റവും നിര്‍ണായക നീക്കമാണിത്.

Karma News Network

Recent Posts

അമീറുല്‍ ഇസ്ളാം രക്ഷപ്പെടും, യഥാർഥ പ്രതി അമീറുല്‍ അല്ല, അഡ്വ. ബി.എ ആളൂർ പറയുന്നു

കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…

3 mins ago

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

36 mins ago

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

1 hour ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

2 hours ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

2 hours ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

2 hours ago