topnews

വരുന്നത് കുഞ്ഞാലിക്കുട്ടിയാണ്…ലീഗില്‍ അസ്വാരസ്യം, തീരുമാനം മാറ്റിയേക്കും

കോഴിക്കോട് : മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച്‌ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള തീരുമാനത്തില്‍ ലീഗിനുള്ളില്‍ അസ്വാരസ്യം. യൂത്ത് ലീഗ് നേതാക്കളാണ് ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളോട് അതൃപ്തി അറിയിച്ചത്.

യുവാക്കള്‍ക്ക് അവസരം നല്‍കി സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ജനസമ്മിതി നേടിയെടുക്കവെ ഓരോ തെരഞ്ഞെടുപ്പിലും ഒരേ നേതാവ് തന്നെ മാറി മാറി സ്ഥാനാര്‍ഥിയാകുന്നത് പാര്‍ട്ടിക്ക് തിരിച്ചടി നല്‍കുമെന്ന് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടുന്നു.പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെ എം ഷാജി എംഎല്‍എ തന്നെ പരോക്ഷ വിമര്‍ശനവുമായെത്തിയത് ലീഗിനുള്ളിലെ അസ്വസ്ഥത വെളിവാക്കുന്നതാണ്. അധികാരത്തെ ഭ്രാന്തായി എടുക്കരുതെന്നും ജനങ്ങള്‍ അറിഞ്ഞുകൊണ്ട് തെരഞ്ഞെടുക്കുമ്ബോള്‍ ഉത്തരവാദിത്വം കാട്ടണമെന്നുമാണ് ഷാജി പരസ്യമായി ആവശ്യപ്പെട്ടത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ യുഡിഎഫ് നേതൃത്വത്തിലുണ്ടായ പരിഭ്രാന്തിയാണ് കുഞ്ഞാലിക്കുട്ടിയുടെ മടക്കത്തിന് പിന്നിലെ പ്രധാന കാരണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയുടെ നേതൃത്വത്തിന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കെല്‍പില്ലിന്നും കുഞ്ഞാലിക്കുട്ടിയെപ്പോലെ പരിചയ സമ്ബന്നനെ സജീവമാക്കിയാല്‍ മാത്രമേ യുഡിഎഫിന് സാധ്യതയുള്ളൂവെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

യുഡിഎഫിന് അധികാരം കിട്ടുകയാണെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ ഉപമുഖ്യമന്ത്രിയാക്കാമെന്ന കണക്കുകൂട്ടലും ലീഗിന്റെ തീരുമാനത്തിന് പിന്നിലുണ്ട്. എന്നാല്‍, യൂത്ത് ലീഗിന്റേയും മുതിര്‍ന്ന നേതാക്കളുടേയും എതിര്‍പ്പോടെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവില്‍ ലീഗ് പുനരാലോചന നടത്തിയേക്കും.

അതേസമയം, കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചാല്‍ ഇത് തെരഞ്ഞെടുപ്പ് ആയുധമാക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്നതാണ് ഇതെന്നും ജനങ്ങള്‍ കുഞ്ഞാലിക്കുട്ടിയെ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും ഇടതുപക്ഷം ആരോപിക്കുന്നു.

ദേശീയ തലത്തില്‍ ബിജെപിക്കെതിരായ ശബ്ദമാകാനാണ് കുഞ്ഞാലിക്കുട്ടിയെ ലീഗ് ലോക്‌സഭയിലേക്ക് അയക്കുന്നത്. മോദിയെ താഴെയിറക്കാതെ വിശ്രമമില്ലെന്ന് പറഞ്ഞ് ഡല്‍ഹിക്ക് വിമാനം കയറിയ കുഞ്ഞാലിക്കുട്ടി ഒരു വര്‍ഷം കഴിയുമ്ബോഴേക്കും നിയമസഭയിലേക്ക് തിരിച്ചെത്തുമ്ബോള്‍ പരിഹസിക്കപ്പെടുന്നത് വോട്ടു ചെയ്ത ജനങ്ങള്‍ കൂടിയാണ്.

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

5 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago