topnews

എകെജി സെന്റർ ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം

എകെജി സെന്റർ ബോംബേറ് ,നടന്നിട്ട് ഒരു മാസം ,കേരളത്തിലെ അതി സമർഥ്യരായ പോലീസിന് ഇതുവരെ പ്രതിയെ പിടികൂടാൻ പോയിട്ട് ഒരു രേഖ ചിത്രമോ,ഒരു തുമ്പോ ഒന്നും ഇതുവരെ കിട്ടിയിട്ടില്ല ,എന്ത് കൊണ്ട് ഈ പ്രതിയെ മാത്രം നമ്മുടെ പിണറായി പോലീസിന് പിടിക്കാൻ കഴിയുന്നില്ല എന്നതാണ് ഇവിടെ ചോദ്യമാകുന്നത് ,? അതിനുള്ള ഉത്തരം പ്രതിക്ക് സിപിഎം ആയുള്ള ബന്ധം തന്നെയാണ് ,
ഇല്ലങ്കിൽ പിന്നെ പോലീസിന്റെ മൂക്കിന് താഴെയെത്തിയ പ്രതി,വളരെ ലാഘവത്തോടെ സ്കൂട്ടറിൽ വന്നു നോക്കി പിന്നാലെ ഒരു പടക്കവും എറിഞ്ഞു ,ഇത് കേട്ട് പേടിച്ചു വിറച്ച കേരളാപോലീസിന് ഒരടി പോലും അനങ്ങാൻ സാധിച്ചില്ല ,അത്രയേറെ ഭീകരമായ സംഭവം ആയിരുന്നു എകെജി സെന്റർ ബോംബേറ്.പ്രതിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയോടെ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുക്കും. ഒരു മാസം അന്വേഷിച്ചിട്ടും പ്രതിയെ തിരിച്ചറിയാന്‍ പോലും സാധിക്കാതിരുന്ന പൊലീസ് രാത്രി കാലങ്ങളില്‍ എകെജി സെന്ററിനു മുന്നില്‍ സുരക്ഷയും പരിശോധനയും കര്‍ശനമാക്കിയതു മാത്രമാണു കാര്യക്ഷമമായി ചെയ്യുന്ന ഏക നടപടി.

രാത്രി പത്ത് കഴിയുന്നതോടെ എകെജി സെന്ററിനു മുന്നിലെ റോഡില്‍ ബാരിക്കേഡും പൊലീസും നിരക്കും. എല്ലാ വണ്ടികളും തടയും. പേരും യാത്രാ ലക്ഷ്യവുമെല്ലാം രേഖപ്പെടുത്തി മാത്രമേ ജനറല്‍ ആശുപത്രിയിലേക്കുള്ളവരടക്കം ഏതൊരാള്‍ക്കും ഇവിടം പിന്നിടാനാകൂ. ആക്രമണത്തിന്റെ പിറ്റേന്നു രാത്രി മുതലാണ് സെക്രട്ടേറിയറ്റിന്റെയോ രാജ്ഭവന്റെയോ മന്ത്രിമന്ദിരങ്ങളുടെയോ മുന്നിലില്ലാത്ത ഈ കനത്ത ജാഗ്രത ആരംഭിച്ചത്.

പക്ഷേ, പടക്കം എറിഞ്ഞയാളെ പിടിക്കാനുള്ള അന്വേഷണത്തിൽ എവിടെയും ഈ ജാഗ്രത ഇപ്പോഴുമില്ലെന്നതാണു വാസ്തവം. അതുകൊണ്ടാണ് ആദ്യം കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ ഇടതുമുന്നണി കണ്‍വീനര്‍ക്കു പിന്നീട് പ്രതിയെ സുകുമാരക്കുറുപ്പിനോട് ഉപമിക്കേണ്ടി വന്നത്. കണ്‍വീനര്‍ക്കു മാത്രമല്ല, ദൃക്സാക്ഷിയെന്ന് അവകാശപ്പെട്ട കേന്ദ്രകമ്മിറ്റിയംഗത്തിന്റെ വാക്കും പാളി. സ്ഫോടനശേഷി കുറഞ്ഞ ഏറുപടക്കമാണ് എറിഞ്ഞതെന്ന ഫൊറന്‍സിക് ഫലമാണ് ഈ ദൃക്സാക്ഷിവിവരണത്തിന്റെ മുനയൊടിച്ചത്.

ആകെ കിട്ടിയത് സിസിടിവി ദൃശ്യം മാത്രം. അതും മുഖവും വാഹനവും തിരിച്ചറിയാത്ത ദൃശ്യങ്ങൾ. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടെ രൂപരേഖ വികസിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷ് പോലീസിനെ സമീപിച്ചത് .കേരളത്തിലെ സൈബർ സംഘം തുടക്കത്തിലേ പരാജയപ്പെടുകയായിരുന്നു .സീഡാക്കിലും ഫോറൻസിക് ലാബിലും നടത്തിയ പരിശോധനയും ഫലം കണ്ടില്ല. ഇതോടെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തെളിവ് കിട്ടാനുള്ള എല്ലാ സാധ്യതയും അടഞ്ഞു.

മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും വ്യക്തമായി. പ്രതി സഞ്ചരിച്ചിരുന്ന ഇരു ചക്ര വാഹനത്തെക്കുറിച്ചും ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം 23 ദിവസം അന്വേഷണം നടത്തിയിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും കിട്ടാത്ത സാഹചര്യത്തിൽ ഇക്കഴിഞ്ഞ ശനിയാഴ്ച കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടും രക്ഷയില്ലാത്ത അവസ്ഥയാണ്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈാമാറികൊണ്ട് ഡിജിപി ഉത്തരവിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടില്ല.ക്രൈബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതോടെ പോലീസ് അന്വേഷണം അവസാനിച്ചു.

യാഥാർഥ പ്രതിയിലേക്കുളള അന്വേഷണം പോലീസ് അട്ടിമറിച്ചെന്ന ആരോപണം ശക്തമായിരിക്കെയാണ് ക്രൈം ബ്രാഞ്ചിന്‍റെ ഉദാസീനത എന്നതും ശ്രദ്ധേയമാണ്.പ്രതിക്കും സഹായിക്കും ഉള്ള സിപിഎം ബന്ധത്തിന്‍റെ പേരിൽ അന്വേഷണം അട്ടിമറിച്ചെന്നാണ് സൂചന. ആക്രമണം നടന്ന ജൂൺ 30 ന് രാത്രി തന്നെ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിരുന്നു.സംശയമുന എത്തിയത് നഗരത്തിലെ തട്ടുകടക്കാരനിലായിരുന്നു..സംഭവം നടന്ന ദിവസം 10. 50നും 11.30 നും ഇടയിൽ ഏഴ് തവണയാണ് എകെജി സെന്ററിന് മുന്നിലൂടെ ഇയാൾ അങ്ങോട്ടും ഇങ്ങോട്ടും പോയത്. വെള്ളമെടുക്കാനാണ് ഇയാൾ പല തവണ ഇതുവഴി പോയതെന്നാണ് പോലീസിന്‍റെ വിശദീകരണം.എന്നാൽ സ്കൂട്ടറിൽ വെള്ളത്തിന്റെ കാൻ ഉണ്ടായിരുന്നത് ഒരു തവണ മാത്രം.

ഇയാൾ മറ്റൊരാൾക്ക് സ്ഫോടക വസ്തു എത്തിച്ചു നൽകിയെന്നും അയാൾ എ.കെ.ജി സെന്‍ററിന് നേരെ എറിഞ്ഞു എന്നുമാണ് പോലീസ് നിഗമനം. എന്നാൽ തട്ടുകടക്കാരന്‍റെ സിപിഎം ബന്ധം വ്യക്തമായതോടെ ഉന്നത ഇടപെടൽ ഉണ്ടായി. ഇയാളുടെ ഫോൺ രേഖകളിലും കൂടുതൽ പരിശോധന ഉണ്ടായില്ല. തട്ടുകടക്കാരനിലേക്കും സുഹൃത്തിലേക്കും ഒരു ഘട്ടത്തിലും അന്വേഷണം എത്തിയില്ല. പകരം പോലീസ് പോയത് ഡിയോ സ്കൂട്ടറിന്‍റെയും പടക്ക കടയുടെയും പിന്നാലെയായിരിരുന്നു. ആയിരത്തിലേറെ ഡിയോ സ്കൂട്ടറുകളാണ് പോലീസ് പരിശോധിച്ചത് . ഇതിന് പുറമെ നിരവധി പടക്ക വിൽപ്പനക്കാരെയും ബോംബ് നിർമാണ കേസിലെ പ്രതികളെയും ചോദ്യം ചെയ്തു. പ്രതിയെ കണ്ട് പിടിക്കാൻ കഴിഞ്ഞില്ല എന്നത് മാത്രമല്ല സിപിഎം ബന്ധം പുറത്ത് വന്നതിന് പിന്നാലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നു എന്ന സംശയവും പോലീസിന് മേൽ നിലനിൽക്കുന്നു.

Karma News Network

Recent Posts

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം: ബ്രാഞ്ച് അംഗത്തെ പുറത്താക്കി സിപിഎം

കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…

10 mins ago

കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…

28 mins ago

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

39 mins ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

1 hour ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

1 hour ago

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

2 hours ago