environment

‘വല്ലാതെ വേദനിപ്പിച്ചു, ഇനി പ്രഭാസിനൊപ്പം ഞാനില്ല’ – അനുഷ്ക ഷെട്ടി

തെന്നിന്ത്യൻ സിനിമകളിലെ പ്രഭാസിന്റെ ഏറ്റവും നല്ല ഓൺ സ്ക്രീൻ പെയറായാണ് അനുഷ്ക ഷെട്ടി അറിയപ്പെടുന്നത്. ആരാധകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് പ്രഭാസും അനുഷ്ക ഷെട്ടിയും. ബാഹുബലി എന്ന സിനിമയിലൂടെയാണ് പാൻ ഇന്ത്യൻ തലത്തിൽ പ്രഭാസ് – അനുഷ്ക ഷെട്ടി ജോഡി ശ്രദ്ധ നേടുന്നതെങ്കിലും അതിനും മുൻപ് മുതലേ ഈ ജോഡി തെലുങ്ക് പ്രേക്ഷകർക്കിടയിൽ ഹിറ്റുകൾ വാരിയെറിഞ്ഞ ചരിത്രമാണ് ഉള്ളത്.

ബിഗ് സ്ക്രീനിൽ മികച്ച സ്ക്രീൻ പ്രസൻസുള്ള രണ്ട് പേരും ഒരുമിച്ചെത്തുമ്പോൾ ആരാധകർ ആഘോഷമാക്കുകയാണ് പതിവ്. ഇരുവരും ഓഫ് സ്ക്രീനിലും നല്ല സുഹൃത്തുക്കളാണ്. ബാഹുബലി എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ബാഹുബലിക്ക് ശേഷം അനുഷ്ക ഷെട്ടി ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. മറുവശത്ത് പ്രഭാസ് പാൻ ഇന്ത്യൻ സൂപ്പർ താരമായി ബി​ഗ് ബജറ്റ് സിനിമകളുടെ ഭാഗമാവുകയായിരുന്നു.

അനുഷ്ക-പ്രഭാസ് പ്രണയം അന്നും ഇന്നും ഒരു പോലെ തുടരുന്ന ​ഗോസിപൂക്കളാണ്. ഇരുവരും ഏറെ നാൾ കടുത്ത പ്രണയത്തിലായിരുന്നെന്നും പിന്നീട് ബന്ധം മുന്നോട്ട് പോയില്ലെന്നുമായിരുന്നു വാർത്തകൾ. എന്നാൽ തങ്ങൾ പ്രണയത്തിലല്ലെന്നാണ് പ്രഭാസും അനുഷ്കയും ഇതേ പാട്ടി പറഞ്ഞിരുന്നത്. പ്രഭാസ് തന്റെ അടുത്ത സുഹൃത്താണെന്നും എന്നാൽ പ്രണയമില്ലെന്നും അനുഷ്ക ഷെട്ടി മുമ്പൊരിക്കൽ പറഞ്ഞിരുന്നതാണ്.

അനുഷ്ക ഷെട്ടിയുമായുള്ള ബന്ധം പ്രഭാസ് ഉപേക്ഷിക്കുകയായിരുന്നെന്നും മറ്റൊരു മുതിർന്ന നടനുമായി അനുഷ്ക അടുത്തതോടെയാണ് ഈ ബന്ധം അവസാനിച്ചതെന്നും കഴിഞ്ഞ ദിവസങ്ങളിലും വാർത്തകൾ ഉണ്ടായി. എന്നാൽ ഇതേക്കുറിച്ച് താരങ്ങൾ പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ അനുഷ്കെയയും പ്രഭാസിനെയും കുറിച്ചുള്ള മറ്റൊരു ​വിവരമാണ് തെലുങ്ക് മാധ്യമങ്ങളിൽ പ്രധാന വാർത്തയായിരിക്കുന്നത്. പ്രഭാസിനൊപ്പം ഇനി അഭിനയിക്കില്ലെന്ന തീരുമാനമെടുത്തു അനുഷ്ക ഷെട്ടി. പ്രഭാസിൽ നിന്നും വളരെ വേദനിപ്പിച്ച അനുഭവം അനുഷ്കയ്ക്കുണ്ടായാതായി നടിയുടെ ടീമം​ഗം അറിയിച്ചിരിക്കുന്നത്. എന്താണ് നടന്നതെന്ന് പറയാൻ പറ്റില്ലെന്നും പുറത്ത് വന്ന ട്വീറ്റിൽ പറയുന്നു. പൊതുവെ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അനുഷ്ക എവിടെയും തുറന്ന് സംസാരിക്കാറില്ല. സോഷ്യൽ മീഡിയയിലും അനുഷ്ക സജീവമല്ല എന്നതാണ് ഈ അവസരത്തിൽ ശ്രദ്ധേയം.

പ്രഭാസും സ്വകാര്യത സംരക്ഷിക്കുന്നയാളാണ്. ആദിപുരുഷാണ് പ്രഭാസിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടിയാണ് അനുഷ്ക ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമ. പ്രഭാസിന് ആദിപുരുഷിന് പുറമെ സലാർ, പ്രൊജക്ട് കെ എന്നീ സിനിമകളും റിലീസ് ചെയ്യാനുണ്ട്. കരിയറിൽ രണ്ട് പേരും ഇപ്പോൾ നല്ല സമയത്തല്ല ഉളളത്.

Karma News Network

Recent Posts

മലയാളത്തിൽ ഈയിടെ ഇറങ്ങിയ പല മെഗാ സ്റ്റാർ സിനിമകളും അജണ്ടകൾ വച്ചുള്ളത്, ഇതിനെതിരെ അന്വേഷണം നടക്കുക തന്നെ വേണം- ജിതിൻ ജേക്കബ്

സിനിമയെ ഉപയോഗിച്ചുള്ള മത തീവ്രവാദത്തിന് എതിരെ അന്വേഷണം നടന്നാൽ മാമൂട്ടയുടെ മാത്തേരാമുഖം അഴിഞ്ഞു വേണു വികൃതമുഖം കാണാം എന്ന് ജിതിൻ…

23 seconds ago

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നാടന്‍പാട്ട് കലാകാരിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയുമായ ആര്യ ശിവജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിയാണ്. വാതില്‍ തുറക്കാതിരുന്നതോടെ…

31 mins ago

രാഹുൽ വിവാഹതട്ടിപ്പ് വീരൻ, മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ. ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ…

1 hour ago

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ഭക്തജന പ്രവാഹം

ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്ര നട തുറന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര്…

2 hours ago

അഹമ്മദ് കുട്ടിയോ എല്ലാത്തിനും പിന്നില്‍? ക്രിസ്ത്യൻ വിരുദ്ധ സിനിമക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- ഒരു താര രാജാവിനും എല്ലാകാലവും പറ്റിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല

ക്രിസ്ത്യൻ വിരുദ്ധ സിനിമകൾ നിർമ്മിക്കാൻ ബാദുഷമാർക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- 2022ലെ കാസയുടെ പോസ്റ്റ് ചർച്ചയാകുന്നു.ഇപ്പോൾ…

2 hours ago

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

11 hours ago