Premium

സ്പീക്കർ ആണത്രേ, പക്ഷെ വകതിരിവ് വട്ടപ്പൂജ്യം, ബോധവുമില്ലാത്തവനെ പിടിച്ച് സ്പീക്കറാക്കിയാല്‍ ഇങ്ങനിരിക്കും

ഒരു ബോധവുമില്ലാത്തവനെ പിടിച്ച് സ്പീക്കറാക്കിയാല്‍ ഇങ്ങനിരിക്കും. ‘നിങ്ങളുടെ ചോദ്യം കേട്ടാല്‍ തോന്നുമല്ലോ ഞാനാണ് ചവിട്ടിയതെന്ന്’. കാറില്‍ ചാരിയതിന് ഒരു പിഞ്ചുബാലനെ ഒരു തെമ്മാടി തൊഴിച്ചെറിഞ്ഞ സംഭവത്തില്‍ ഷംസീറിന്റെ ഈ മറുപടിക്ക് എന്ത് മറുപടിയാണ് നമ്മള്‍ പറയേണ്ടത്. നിങ്ങളൊരു ജനപ്രതിനിധിയാണ് ഷംസീര്‍, സ്പീക്കറാണ്. അല്ലാതെ കവലച്ചട്ടമ്പികളേപ്പോലെ പെരുമാറരുത്. ഷംസീറിനെ സ്പീക്കറാക്കിയപ്പോള്‍ കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധം എന്തിനായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലായോ. ഇതാണ് കാരണം, വകതിരിവ് വട്ടപ്പൂജ്യം. കവലച്ചട്ടമ്പികളുടെ സ്വഭാവമേ പുറത്ത് വരൂ.

ഷംസീറിന്റെ പ്രസ്താവനയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒരു കുട്ടിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ ഇത്തരത്തിലാണോ പ്രതികരിക്കേണ്ടതെന്ന ചോദ്യമാണ് ഉയരുന്നത്. ഈ സര്‍ക്കാരിന് കീഴില്‍ ആരാണ് സുരക്ഷിതര്‍. ശക്തമായ ഇടപെടല്‍ നടത്തേണ്ടവര്‍ പോലും പറയുന്നത് ഇതുപോലുള്ള വാക്കുകള്‍. ഷംസീറിന്റെ പ്രതികരണം സംസ്‌ക്കാരം ഇല്ലായ്മയാണെന്നും മനസാക്ഷിയുള്ള ആരും ഷംസീറിനെ പോലെ സംസാരിക്കില്ലെന്നും വലിയ പ്രതിഷേധം.

‘സ്പീക്കര്‍ ആണത്രേ സ്പീക്കര്‍’ ഇങ്ങനെ പോയാല്‍ നാടിന്റെ ഭാവി ദുരന്ത പൂര്‍ണ്ണമാകുമെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. സ്ത്രീകളുടേയും കുട്ടികളുടേയുമൊക്കെ സുരക്ഷയ്ക്ക് ഏതറ്റംവരെയും പോകുമെന്ന് തള്ളുന്ന പാര്‍ട്ടിക്കാരുടെ തനിനിറം കണ്ടല്ലോ. ഇതാണ് കേരളത്തില്‍ നടക്കുന്നത്. ആ കുഞ്ഞിനെ ചവിട്ടിത്തെറിപ്പിച്ച തെമ്മാടിക്ക് ഒത്താശ നില്‍ക്കാനാണ് പോലീസ് ശ്രമിച്ചത്.

ഒരു ജനപ്രതിനിധിയുടെ വായില്‍ നിന്ന് വന്നത് പോലും കേട്ടില്ലെ. അതും എന്നും പാവപ്പെട്ടവനൊപ്പമെന്ന് കവലപ്രസംഗം നടത്തുന്ന സിപിഎമ്മുകാരന്റെ വായില്‍ നിന്ന് വന്നത്. ഞാനാണോ അവനെ ചവിട്ടിയതെന്ന്. പിന്നെ ഷംസീറില്‍ നിന്ന് നമ്മള്‍ ഇതൊക്കെ പ്രതീക്ഷിക്കുന്നുള്ളു. നിയമസഭയില്‍ പോലും തല്ലും കൊല്ലും പല്ല് തെറിപ്പിക്കുമെന്നൊക്കെ പറയുന്ന ഷംസീര്‍ ഇങ്ങനല്ലെ പ്രതികരിക്കൂ. കണ്ണൂര്‍ മോഡല്‍ ഗുണ്ടായിസം മാത്രമല്ലേ ഷംസീറിനറിയൂ. അങ്ങനൊരുത്തനെ പിടിച്ച് സ്പീക്കറാക്കിയവരെ വേണം പറയാന്‍. ഷംസീറിന് എന്തെങ്കിലും ഒരു പദവി കൊടുത്തില്ലെങ്കില്‍ പണി ആകുമെന്ന് ബോധ്യപ്പെട്ടതോടെയാണ് എന്നാല്‍പ്പിന്നെ സ്പീക്കര്‍ സ്ഥാനം തന്നെ കൊടുത്തേക്കാമെന്ന് വിചാരിച്ചത്. എത്രയോ മഹത് വ്യക്തികള്‍ ഇരുന്ന കസേരയില്‍ ഇതുപോലെ ബോധമില്ലാത്ത ഒരാള്‍ എത്തിയതി ല്‍ നല്ല വിഷമം ഉണ്ട്. ഇതിനെയൊക്കെ കേരളം സഹിക്കണമല്ലോന്നാണ്.

ഇനി പ്രബുദ്ധ കേരളത്തെപ്പറ്റി പറയാതിരിക്കാനാകില്ല. എവിടെയാണ് പ്രബുദ്ധ കേരളവും പ്രബുദ്ധ മലയാളിയും. എവിടെയാണ് നവോത്ഥാനം. ഇപ്പോഴും നിറവും തരവും നോക്കി ആളെ വേര്‍തിരിച്ച് കാണുന്നവര്‍ കേരളത്തില്‍ ഉണ്ട്. ഒരു ചെറുപ്പക്കാരനാണ് ആ കുഞ്ഞിനെ ചവിട്ടി തെറുപ്പിച്ചത്. ആ കുട്ടിയുടെ നിറവും വേഷവിദാനവും ആയിരുന്നു, ആ തെമ്മാടിയുടെ കാല്‍ കുട്ടിക്ക് നേരെ ഉയരാന്‍ കാരണം.

അവന്റെ വസ്ത്രങ്ങള്‍ മുഷിഞ്ഞ് അഴുക്ക് പുരണ്ടതായിരുന്നു. തെരുവില്‍ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ കൈ നീട്ടുന്ന കുഞ്ഞിന്റെ മുഖവും കൈകാലുകളുമൊക്കെ അഴുക്ക് പുരണ്ടതായിരുന്നു. ക്ഷീണിച്ചൊട്ടിയിരുന്നു അവന്റെ ശരീരം. ഈ രൂപമാണ് അവന് പ്രശ്‌നമായത്. ജാതിയും വര്‍ണ്ണവും വര്‍ഗ്ഗവും നോക്കി മനുഷ്യനെ അളക്കുന്നവര്‍ ഇന്നും ഇന്നാട്ടില്‍ ഉണ്ട്. കേരളത്തില്‍ എവിടെയാണ് നോവത്ഥാനം. ഈ സര്‍ക്കാരിന് കീഴില്‍ നവോത്ഥാനം പിറവികൊണ്ടുവെന്നുള്ളത് തള്ള് മാത്രമാണ്. ഇന്നും പല ദുരാചാരങ്ങളുടേയും പടുകുഴിയില്‍ തന്നെയാണ് കേരളം.

ഇതിനിടെ തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടിത്തെറിപ്പിച്ച കേസില്‍ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. രണ്ടാഴ്ചത്തേക്കാണ് പ്രതി മുഹമ്മദ് ഷാനിദിന്റെ റിമാന്‍ഡ്. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഷിനാദ് കാര്‍ നിര്‍ത്തിയിരുന്നത് നോ പാര്‍ക്കിങ് ഏരിയയിലാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കുട്ടി മാറിയില്ലായിരുന്നെങ്കില്‍ വയറിന് ചവിട്ടേറ്റ് മരണം സംഭവിക്കുമായിരുന്നു.

ചവിട്ടാന്‍ കാരണം കാറില്‍ ചാരി നിന്നതിന്റെ വിരോധമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ചവിട്ടേറ്റകുട്ടി കരയുന്നത് കണ്ടാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തൊട്ടടുത്തുള്ള സ്ഥാപനത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്. പോലീസെത്തി അര്‍ദ്ധരാത്രിയോടെ പ്രതിയെ പിടികൂടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പുലര്‍ച്ചയോടെ വിട്ടയക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Karma News Network

Recent Posts

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

19 mins ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

42 mins ago

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ല, സെപ്റ്റംബർ 6ന് എല്ലാം വെളിപ്പെടും, കങ്കണ

ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…

44 mins ago

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…

45 mins ago

മലപ്പുറത്ത് പിതാവിനെയും, ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി

മലപ്പുറം വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…

53 mins ago

പുരാതന ക്ഷേത്രത്തിൽ വൻ കവർച്ച, പഞ്ചലോഹ വി​ഗ്രഹം മോഷണം പോയി, കോടികൾ‌ വില

തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ‌ വില വരുന്ന പഞ്ചലോഹ വി​ഗ്രഹം കവർന്നത്.…

1 hour ago