national

ഒഡീഷ ട്രെയിന്‍ അപകടം, പോയിന്റ് മെഷീനില്‍ ഉണ്ടായ തകരാറാകാം അപകടകാരണമെന്ന് നിഗമനം

ബാലസോര്‍. ട്രെയിന്‍ അപകടത്തിന് കാരണം പോയിന്റ് മെഷീനില്‍ ഉണ്ടായ തകരാറാകാമെന്ന് വിവരം. സിഗ്നല്‍ എന്‍ജിനീയറാണ് ഇത് സംബന്ധിച്ച കാര്യം പറഞ്ഞത്. ടേണ്‍ ഔട്ടുകള്‍ ക്രമീകരിക്കുന്ന പോയിന്റ് മെഷിന്റെ വയറിങ്ങില്‍ ഉണ്ടായ തകരാര്‍ അപകടത്തിന് കാരണമായിരിക്കാം എന്നാണ് സിഗ്നല്‍ എന്‍ജിനീയര്‍ പറയുന്നത്. ലൂപ്പ് ട്രാക്കിലേക്ക് ആദ്യം എത്തിയത് ചരക്ക് ട്രെയിനാണ്.

രണ്ടാമതായി എത്തിയ കോറമാണ്ഡല്‍ എക്‌സ്പ്രസ് ലൂപ്പ് ട്രാക്കില്‍ പ്രവേശിക്കുന്നതിന് പകരം ലൂപ്പ് ട്രാക്കിലേക്ക് കടക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെന്നിമാറിയ ട്രെയിന്‍ ബോഗികള്‍ സമാന്തര പാളത്തിലൂടെ എത്തിയ ട്രെയിനില്‍ ഇടിക്കുകയായിരുന്നു. ട്രാക്ക് സ്വിച്ച് ചെയ്തപ്പോഴുണ്ടായ അപകടമാണ് കാരണമെന്ന് റെയില്‍വേയില്‍ നിന്നും വിരമിച്ച എന്‍ജിനീയര്‍ പറയുന്നു.

പോയിന്റ് മെഷീന്റെ അറ്റകുറ്റപ്പണി നടത്തുമ്പോള്‍ വയറിങ്ങില്‍ പിഴവ് വരാന്‍ സാധ്യതയുണ്ട്. അതേസമയം അപകടകാരണം അടക്കം പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയില്‍വേ. ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായ ദുരന്ത ഭൂമിയിൽ കണ്ണീരൊപ്പാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ബാലസോറില്‍ എത്തുന്നത്. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരായ അശ്വനി വൈഷ്ണവ്, ധര്‍മ്മേന്ദ്ര പ്രദാന്‍ എന്നിവരും എത്തിയിട്ടുണ്ട്.

ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയ മോദി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കണമെന്ന് നിര്‍ദേശിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ദുരന്ത നിവാരണ സേനാംഗങ്ങളുമായും അദ്ദേഹം സംസാരിക്കുകയുണ്ടായി. തീവണ്ടി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെപ്പറ്റി ചോദിച്ച് മനസിലാക്കി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദർക്കുകയാണ് പ്രധാന മന്ത്രി.

 

Karma News Network

Recent Posts

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

3 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

18 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

38 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

52 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

55 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

2 hours ago