kerala

ട്രെയിനിലെ തീവെപ്പ്; ഉത്തരപ്രദേശിൽ ഒരാൾ പിടിയിലെന്ന് സൂചന

ലക്‌നൗ. എലത്തൂരില്‍ ട്രെയിനില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ കേസില്‍ ഒരാള്‍ യുപിയില്‍ പിടിയിലായെന്ന് സൂചന. അന്വേഷണത്തിനായി കേരള പോലീസ് സംഘം യുപിയില്‍ എത്തിയിരുന്നു. യുപി പോലീസ് കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു വ്യക്തിയെ ബുലങ്ഷഹറില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. 25 കാരനായ യുവാവാണ് കസ്റ്റഡിയിലായതെന്നാണ് വിവരം.

യുപി നോയിഡ സ്വദേശിയായ ഷാറഖ് സെയ്ഫി എന്നയാളാണ് കേസിലെ പ്രതിയെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖ ചിത്രം പുറത്ത് വിട്ടിരുന്നു. 31ന് ഹരിയാനയില്‍ വെച്ചാണ് പ്രതിയെന്ന് സംശയിക്കുന്ന വ്യ്ക്തിയുടെ ഫോണ്‍ ഓഫ് അയത്. പിടികൂടിയിരിക്കുന്ന വ്യക്തി ഹരിയാനയില്‍ പോയിരുന്നോ എന്ന് സ്ഥീരികരിച്ചാല്‍ മാത്രമാണ് പ്രതിയെയാണോ പിടികൂടിയതെന്ന് വ്യക്തമാകു. അതേസമയം കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം കണ്ണൂരിലെത്തി.

എന്‍ഐഎ സംഘം തീവയ്പ്പുണ്ടായ ബോഗി പരിശോധിച്ചു. കൊച്ചിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുള്ള സംഘമാണ് കണ്ണൂരില്‍ എത്തിയത്. ഞായറാഴ്ച രാത്രിയാണ് അക്രമി ട്രെയിനില്‍ തീകൊളുത്തിയത്. കോച്ചിലെ യാത്രക്കാരുടെ ദേഹത്ത് അക്രമി പെട്രോള്‍ ഒഴിക്കുകയായിരുന്നു. അക്രമത്തില്‍ ഒന്‍പത് പേര്‍ക്ക് പൊള്ളലേറ്റു. കുട്ടിയടക്കം മൂന്ന് പേര്‍ ട്രാക്കില്‍ മരിച്ച നിലയിലും കണ്ടെത്തിയിരുന്നു.

 

Karma News Network

Recent Posts

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

20 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

24 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

45 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

52 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

1 hour ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

1 hour ago