topnews

ത്രിപുരയിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബിജെപി വനിതയെ പരിഗണിക്കുന്നതായി സൂചന

ന്യൂഡല്‍ഹി. തിരഞ്ഞെടുപ്പില്‍ സിപിഎം കോട്ടയായിരുന്ന ധന്‍പുരയില്‍ നിന്ന് വിജയിച്ച കേന്ദ്രമന്ത്രി പ്രതിമാ ഭൗമിക്കിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച് ബിജെപി. പ്രതിമയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിച്ച ശേഷം നിലവിലെ മുഖ്യമന്ത്രി മാണിക് സാഹയെ കേന്ദ്ര മന്ത്രിസ്ഥാനത്തേക്ക് എത്തിക്കുവനാണ് ബിജെപിയുടെ നീക്കം. പ്രതിമാമുഖ്യമന്ത്രിയായി അധികാരം ഏറ്റാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ വനിത മുഖ്യമന്ത്രിയാകും പ്രതിമാ.

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ വനിതകളുടെ വോട്ട് ഉറപ്പിക്കുവാന്‍ പ്രതിമായെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കുന്നതോടെ ബിജെപിക്ക് സാധിക്കും. കഴിഞ്ഞ 50 വര്‍ഷമായി സിപിഎം കോട്ടയായിരുന്നു ധന്‍പുര്‍. ഇക്കുറി മണിക് സര്‍ക്കാര്‍ മത്സരിക്കാത്തതിനാല്‍ കൗശിക് ചന്ദയേയാണ് പ്രതിമയ്‌ക്കെതിരെ മത്സരിച്ചത്.

ബിജെപി 32 സീറ്റുകള്‍ നേടിയാണ് ത്രിപുരയില്‍ തുടര്‍ഭരണം ഉറപ്പിച്ചത്. 2018ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 36 സീറ്റ് ലഭിച്ചിരുന്നു. 2019ല്‍ ത്രിപുര വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുമാണ് പ്രതിമാ ലോക്‌സഭയില്‍ എത്തിയത്. ത്രിപുരയില്‍ നിന്നും കേന്ദ്രമന്ത്രിയാകുന്ന ആദ്യ വനിയും പ്രതിമയാണ്.

Karma News Network

Recent Posts

റേവ് പാര്‍ട്ടിക്കിടെ ലഹരിവേട്ട, പിടിയിലായതിൽ നടിമാരും മോഡലുകളും

ബെംഗളൂരു : ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്‍. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെ ലഹരിവേട്ട. പാര്‍ട്ടി നടന്ന ഫാംഹൗസില്‍നിന്ന് എം.ഡി.എം.എ.യും…

13 mins ago

മതം മാറണമെന്നത് പപ്പ തന്നെ തീരുമാനിച്ചതാണ്, കൃസ്ത്യാനിയെ കിട്ടിയൊള്ളോ എന്നായിരുന്നു അമ്മയുടെ ചോദ്യം- പാർവതി ഷോൺ

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്ന വിശേഷണം അന്നും ഇന്നും നടൻ ജ​ഗതി ശ്രീകുമാറിന് സ്വന്തമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ജഗതിയുടെ…

29 mins ago

തൂണിൽ ചാരിനിന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, കെഎസ്‌ഇബിയുടെ വീഴ്ച

കോഴിക്കോട് : വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്‌ഇബിക്കെതിരെ ആരോപണവുമായി നാട്ടുകാർ. പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ്…

46 mins ago

ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ മലയാളി സൈനികന് ദാരുണാന്ത്യം

മേഘാലയ ചിറാപുഞ്ചിയിലെ വെള്ളചാട്ടത്തിൽ കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ…

1 hour ago

കുടുംബപ്രശ്‌നം, കാറിടിച്ചു കയറ്റി ഭാര്യവീട് തകർത്തു, വീട്ടുകാർക്ക് മർദനം

മയ്യിൽ : യുവാവ് കാറിടിച്ചു കയറ്റി ഭാര്യവീട് തകർത്തു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി പൊറോളത്തിന് സമീപം ആണ് സംഭവം.ഇരിക്കൂറിലെ കെ.ആർ.…

1 hour ago

ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ല- ടിടി ഫാമിലി

സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും…

2 hours ago