topnews

നടി ശ്രീവിദ്യയുടെ സ്വത്തുക്കള്‍ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ല, ഗണേഷ് കുമാറിനെതിരെ ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യ

ചെന്നൈ. മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ശക്തമായ ആരോപണം ഉന്നയിച്ച് നടി ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി. ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സ്വത്തുക്കളുടെ പവര്‍ ഓഫ് അറ്റോണി ഗണേഷിനാണെന്നും വിജയലക്ഷ്മി പറഞ്ഞു. ശ്രീവിദ്യ ചികിത്സയ്ക്ക് വിധേയമായിരുന്ന സംമയത്താണ് സ്വത്തുക്കളുടെ നടത്തിപ്പിന് ഗണേഷ് കുമാറിനെ ചുമതലപ്പെടുത്തുന്ന വില്‍പത്രം തയ്യറാക്കിയതെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

ശ്രീവിദ്യയുടെ നിരവധി സ്വത്തുക്കള്‍ വില്‍പത്രത്തില്‍ ഇല്ലെന്നും. സഹോദരന്‍ ശങ്കറിനെയും കുടുംബത്തെയും അകറ്റി നിര്‍ത്താന്‍ ഗണേഷ് കുമാര്‍ ശ്രമിച്ചെന്നും വിജയലക്ഷ്മി ആരോപിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നൃത്ത വിദ്യാര്‍ഥികള്‍ക്ക് ട്രസ്റ്റ് വഴി സഹായം നല്‍കണമെന്ന വില്‍പത്രത്തിലെ പ്രധാന നിര്‍ദേശം നടപ്പാക്കിയിട്ടില്ലെന്നും. 15 ലക്ഷത്തിലേറെ തുകയുടെ ബാങ്ക് നിക്ഷേപവും. 580 ഗ്രാം സ്വര്‍ണവും കാറും ഒന്നര കിലോ വെള്ളിയും വില്‍പത്രത്തിലുണ്ട്. എന്നാല്‍ ഇതിനെല്ലാം എന്ത് സംഭവിച്ചു എന്ന് അറിയില്ല.

രണ്ട് ജോലിക്കാര്‍ക്ക് ഓരോ ലക്ഷം രൂപയും സഹോദര പുത്രന്മാര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന നിര്‍ദേശവും നടപ്പാക്കിയിട്ടില്ല. ശ്രീവിദ്യയുടെ വലിയ ആഗ്രഹമായിരുന്ന ട്രസ്‌ററ് നടപ്പാക്കണമെന്നും കുടുംബം നടിയെ അവസാന കാലത്ത് ഉപേക്ഷിച്ചുവെന്ന കള്ള പ്രചാരണം നടത്തിയെന്നും വിജയലക്ഷ്പി പറഞ്ഞു. സ്വത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രിക്ക് 2012ല്‍ പരാതി നല്‍കിയിരുന്നു.

Karma News Network

Recent Posts

കാറിൽ കഴുത്തില്ലാത്ത നിലയിൽ മൃതദേഹം, 10 ലക്ഷം കാണാനില്ല, ആസൂത്രിത കൊലപാതകം തലസ്ഥാനത്ത്

തിരുവനന്തപുരം : കളിയിക്കാവിളയ്‌ക്ക് സമീപം കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദൂരൂഹത. പാപ്പനംകോട് കൈമനം സ്വദേശി…

4 mins ago

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച…

20 mins ago

ആകാശത്തെ മാസ്മരികക്കാഴ്ചയായി രാമസേതു, ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ടികോപ്പർനിക്കസ് സെന്റിനൽ ഉപഗ്രഹം പകർത്തിയ രാമസേതുവിന്റെ ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപിനും…

38 mins ago

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

56 mins ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

1 hour ago

ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധം : മനു തോമസ്

കണ്ണൂർ : സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു…

2 hours ago