Premium

കൊടിയ മർദ്ദനം കൊടി സുനി അവശൻ, നടക്കാനും ഇരിക്കാനും കിടക്കാനും വയ്യ, കണ്ണുകൾ വീർത്തു

സിപിഎമ്മിന് വേണ്ടി ഒരു കാലത്ത് നിരവധി ഓപ്പറേഷനുകൾ നടത്തിയ കൊടി സുനി അവശനിലയിലെന്ന് റിപ്പോർട്ട്. ടിപി വധക്കേസിലെ പ്രധാന പ്രതിയാണ് കൊടി സുനി. ഇപ്പോൾ കൊടി സുനിക്ക് നടക്കാനോ ഇരിക്കാനോ പറ്റാത്ത അവശ നിലയിലാണെന്നാണ് വിവരം. മലപ്പുറം ജില്ലയിലെ തവനൂർ ജയിലിലാണ് സുനി നിലവിൽ എന്നാണ് വിവരം.

സുനിയുടെ കണ്ണിന്റെ കാഴ്ചയ്ക്ക് സാരമായ പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് വിവരം. കൊടി സുനിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇക്കാര്യം പറയുന്നത്. സുനിയെ നടക്കാനോ സംസാരിക്കാനോ കഴിയാത്ത രീതിയിൽ മർദ്ദിച്ച് അവശാനാക്കി എന്നാണ് പറയുന്നത്. കണ്ണ് തുറന്ന് പിടിച്ച് കണ്ണിൽ മുളുക് പൊടിയിട്ട ശേഷം കണ്ണ് അടച്ച് പിടിപ്പിച്ചു. ഇത് കണ്ണിന്റെ കാഴ്ചയെ ബാധിച്ചുവെന്നാണ് വിവരം.

കണ്ണിൽ മുളക് പൊടിയിട്ട ശേഷം കെട്ടിയിട്ട് മർദ്ദിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിൽ എത്തുമ്പോൾ 25 ഓളം പോലീസുകാർ മുറിയിലുണ്ടായിരുന്നു. പരിക്കേറ്റ 5 പേരെയാണ് അവിടെ എത്തിച്ചത്. ആശുപത്രിയുടെ തറയിലാണ് ഇവരെ കടത്തിയിരുന്നത്.

Karma News Network

Recent Posts

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്; നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

52 seconds ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

29 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

1 hour ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

2 hours ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

3 hours ago