crime

സ്‌കൂളിലെ സെക്യൂരിറ്റിയില്‍ നിന്നും മയക്കുമരുന്ന് പിടിച്ചു, വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചതെന്ന് സംശയം

കൊച്ചി. സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനില്‍ നിന്നും ബ്രൗണ്‍ ഷുഗറും കഞ്ചാവും പോലീസ് പിടിച്ചെടുത്തു. സ്‌കൂളിലെ സെക്യൂരിറ്റി റൂമില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബംഗാള്‍ സ്വദേശിയായ പരിമള്‍ സിന്‍ഹയില്‍ നിന്നും ഒന്നര കിലോ കഞ്ചാവും നാല് ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തത്.

അതേസമയം പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ കുട്ടികള്‍ക്കിടയില്‍ വില്‍പന നടത്തുവനാണോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തിവരുകയാണ്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ വിവരങ്ങള്‍ പുറത്തുവരും. ഇയാള്‍ കുറേക്കാലമായി കളമശ്ശേരിയിലെ സ്‌കൂളിലാണ് ജോലി ചെയ്തിരുന്നത്. പ്രതിക്ക് ലഹരി വസ്തുക്കള്‍ എവിടെ നിന്ന് ലഭിക്കുന്നുവെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തി വരുകയാണ്.

Karma News Network

Recent Posts

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

19 mins ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

41 mins ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

50 mins ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

1 hour ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

2 hours ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

2 hours ago